Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹത്തിന് മുമ്പ് ഒതുങ്ങി കഴിഞ്ഞിരുന്നവൻ പിന്നീട് നടിമാരുമായി അടുത്തിടപഴകാൻ തുടങ്ങിയതോടെ ഭാര്യയിൽ സംശയങ്ങൾ മുളപൊട്ടി; രാക്ഷസൻ എന്ന സിനിമ തീയറ്ററുകളിൽ തകർത്തോടുമ്പോൾ നായകന്റെ കുടുംബ ജീവിതം വീണുടഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി വിഷ്ണു വിശാൽ; രജനി എന്നും തനിക്ക് പ്രിയപ്പെട്ടവളെന്നും മകന്റെ സന്തോഷത്തിനാണ് പ്രാധാന്യമെന്നും വെളിപ്പെടുത്തൽ

വിവാഹത്തിന് മുമ്പ് ഒതുങ്ങി കഴിഞ്ഞിരുന്നവൻ പിന്നീട് നടിമാരുമായി അടുത്തിടപഴകാൻ തുടങ്ങിയതോടെ ഭാര്യയിൽ സംശയങ്ങൾ മുളപൊട്ടി; രാക്ഷസൻ എന്ന സിനിമ തീയറ്ററുകളിൽ തകർത്തോടുമ്പോൾ നായകന്റെ കുടുംബ ജീവിതം വീണുടഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി വിഷ്ണു വിശാൽ; രജനി എന്നും തനിക്ക് പ്രിയപ്പെട്ടവളെന്നും മകന്റെ സന്തോഷത്തിനാണ് പ്രാധാന്യമെന്നും വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴകത്തെ മികച്ച സിനിമകളിലൊന്നായ രാക്ഷസൻ നായകൻ വിഷ്ണു വിശാൽ ഭാര്യയുമായി വിവാഹമോചനം നേടിയെന്ന വാർത്ത പുറത്തുവന്നത് അടുത്തിടെയായിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു വിഷ്ണുവും ഭാര്യയും വേർപിരിഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവന്നത്. വിഷ്ണു വിശാൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മകന്റെ കാര്യങ്ങൾക്കായി തങ്ങൾ ഒരുമിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു.

വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഇപ്പോൾ. രജനിയുമായി പിരിഞ്ഞുവെന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും തനിക്ക് വിശ്വസിക്കാനായിട്ടില്ലെന്നും താരം പറയുന്നു. അധികമാരോടും മിണ്ടാതെ വലിയ സൗഹൃദങ്ങളൊന്നുമില്ലാതെ തന്നിലേക്ക് ഉൾവലിഞ്ഞ് കഴിഞ്ഞൊരു സമയമുണ്ടായിരുന്നു. സിനിമയിലെത്തിയപ്പോൾ ഇതെല്ലാം മാറി. സ്‌ക്രീനിൽ മികച്ച കെമിസ്ട്രി വരാനായി നായികമാരുമായി അടുത്തിഴപഴകാറുണ്ടായിരുന്നു. എന്നാൽ ഭാര്യയ്ക്ക് ഇക്കാര്യം ഉൾക്കൊള്ളാനായിരുന്നില്ല. താൻ ഇദ്ദേഹത്തെയല്ലല്ലോ താൻ വിവാഹം ചെയ്തതെന്നായിരുന്നു അവൾ പറഞ്ഞത്. ഇതോടെയായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയത്.

'ഉൾവലിഞ്ഞ് ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ആളുകളുമായി സംസാരിക്കാനും കൂട്ടുകൂടാനുമെല്ലാം ഞാൻ ആരംഭിച്ചത്. ഓൺസ്‌ക്രീനിലെ രസതന്ത്രം നന്നായിരിക്കാൻ എന്റെ നായികമാരുമായി അടുത്തിടപഴകാറുണ്ട്. അത് എന്റെ ഭാര്യയിൽ കുറച്ച് വിഷമങ്ങളുണ്ടാക്കി. ഇങ്ങനെ ഒരാളെയല്ല അവൾ വിവാഹം കഴിച്ചതെന്ന് അവൾക്ക് തോന്നി. ആ തോന്നലിൽ നിന്ന് തിരിച്ചുവരാൻ അവൾക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ മകന്റെ സന്തോഷത്തിനാണ് പ്രധാന്യം നൽകിയിരുന്നത്. അവൾ എന്നും എനിക്ക് പ്രിയപ്പെട്ടവളാണ്. ചില സമയങ്ങളിൽ വിധി അങ്ങനെയാണ്. സ്നേഹിക്കുന്നവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുകയില്ല' വിഷ്ണു പറഞ്ഞു.

'രാക്ഷസൻ' എന്ന ക്രൈം ത്രില്ലറിലെ നായകനായ വിഷ്ണു വിശാൽ ഏവർക്കും പ്രിയപ്പെട്ട താരമാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയായിരുന്നു തന്റെ വിവാഹമോചന വാർത്ത വിഷ്ണു പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷ്ണു കുറിച്ചത് ഇങ്ങനെ: 'ഒരു വർഷമായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഞാനും രജനിയും ഇപ്പോൾ നിയമപരമായി വേർപിരിഞ്ഞിരിക്കുകയാണ്. ഞങ്ങൾക്ക് ഒരു മകനുണ്ട്. അവന്റെ രക്ഷിതാവായി അവന് വേണ്ട കാര്യങ്ങൾ ചെയ്യുക എന്നതിനായിരിക്കും ഇനി എപ്പോഴും പ്രാധാന്യം നൽകുക. ഞാനും രജനിയും ഒരുമിച്ച് കുറേ സുന്ദരവർഷങ്ങൾ പങ്കിട്ടു. ഇനിയും പരസ്പര ബഹുമാനത്തോടെ നല്ല സുഹൃത്തുക്കളായി തുടരും'.

എന്നാൽ വിവാഹമോചനത്തിന്റെ കാരണം താരം അന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ, നായികമാരുമായുള്ള അടുത്തിടപഴകലാണ് വിവാഹമോചനത്തിലെത്തിച്ചതെന്ന് വിഷ്ണു വിശാൽ പറയുന്നത്. നടൻ കെ നടരാജിന്റെ മകൾ രജനി നടരാജ് ആണ് വിഷ്ണുവിന്റെ ഭാര്യ. ഇരുവരും കോളജ് കാലം മുതൽ തന്നെ സുഹൃത്തുക്കളായിരുന്നു. നാലുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. 2011 ഡിസംബർ രണ്ടിനായിരുന്നു വിവാഹം. 2017 ജനുവരി 30നാണ് ഇവർക്ക് ഒരു മകൻ ജനിച്ചത്. കുട്ടിയുടെ പേര് ആര്യൻ എന്നാണ്.

വെണ്ണിലാ കബഡിക്കുഴു, ബലേ പാണ്ഡ്യ, കുള്ളനരിക്കൂട്ടം, നീർ പറവൈ, മുണ്ടാസപ്പട്ടി, ജീവ, ഇൻട്ര് നേട്ര് നാളൈ, മാവീരൻ കിട്ടു, രാക്ഷസൻ എന്നിവയാണ് വിഷ്ണു വിശാലിന്റെ പ്രധാന സിനിമകൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP