Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമാ ജീവിതത്തിനിടയിൽ ആകർഷിച്ച ഏക നടി സായ് പല്ലവി; നടിയെ വ്യത്യസ്തമാക്കുന്നത് ഗ്രേസ്ഫുൾനെസ്സും സത്യസന്ധതയും; മലരിന്റെ അഭിനയ മികവിനെ പുകഴ്‌ത്തി നടൻ വിനയ് ഫോർട്ട്

സിനിമാ ജീവിതത്തിനിടയിൽ ആകർഷിച്ച ഏക നടി സായ് പല്ലവി; നടിയെ വ്യത്യസ്തമാക്കുന്നത് ഗ്രേസ്ഫുൾനെസ്സും സത്യസന്ധതയും; മലരിന്റെ അഭിനയ മികവിനെ പുകഴ്‌ത്തി നടൻ വിനയ് ഫോർട്ട്

ലയാളത്തിലെ യുവതാരങ്ങൾക്കിടയിൽ വ്യത്യസ്തമായ അഭിനയ സംഭാഷണ ശൈലി കൊണ്ട് ശ്രദ്ധേയനാണ് വിനയ് ഫോർട്ട്. ഗൗരവമുള്ള വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ വിനയ് പ്രേമത്തിലൂടെ ഹാസ്യവും തനിക്ക് മികച്ച രീതിയിൽ വഴങ്ങുമെന്ന് വിനയ് തെളിയിച്ചു. തനിക്കൊപ്പം അഭിനയിച്ച നായികമാരിൽ എല്ലാം ഒത്തിണങ്ങിയ നടി പ്രേമം നായിക സായ് പല്ലവിയാണെന്നാണ് വിനയ് പറയുന്നത്. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിനയ് ഇങ്ങനെ പറയുന്നത്.

ഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ ഹിറ്റുകളിലൊന്നായിരുന്നു പ്രേമം. പ്രേമം സിനിമയിലെ വിമൽസാറിന് മലരിനോട് തോന്നിയ പ്രണയവും അത് തുറന്നുപറയാനായുള്ള പെടാപാടും ചിത്രത്തിൽ ഒത്തിരി നർമമുഹൂർത്തങ്ങളും വാരിവിതറിയിരുന്നു.

സൗന്ദര്യത്തേക്കാൾ കൂടുതൽ വ്യക്തിത്വത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും താൻ ഒരാളുമായി സൗഹൃദത്തിലാകുന്നത് അയാളുടെ വ്യക്തിത്വം നോക്കിയാണെന്നും വിനയ് പറുന്നു.ഒരാളോടുള്ള തന്റെ ആകർഷണം അയാളുടെ പെരുമാറ്റ ശൈലി അടിസ്ഥാനപ്പെട്ടിരിക്കുമെന്നും ഇതെല്ലാം ഒത്തിണങ്ങിയ ഒരു നടിയാണ് സായ് പല്ലവിയെന്നും വിനയ് പറയുന്നു.

മറ്റു നടിമാരിൽ നിന്നും സായ്പല്ലവിയെ വ്യത്യസ്തമാക്കുന്നത് അവരുടെ ഗ്രേസ്ഫുൾനെസ്സും സത്യസന്ധതയും തന്നെ ആണ്. കൂടെ അഭിനയ ജീവിതത്തിൽ തന്നെ ആകർഷിച്ച നടിയാണ് സായ് എന്നും വിനയ് പറയുന്നു.

വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ കിട്ടുമ്പോഴാണ് തികച്ചും വ്യത്യസ്തമായ അഭിനയ ശൈലികൾ കാഴ്ച വെക്കാൻ സാധിക്കുന്നത്. ഒരു നടൻ എന്ന നിലയിൽ വളർച്ച ഉണ്ടാകുന്നതും അപ്പോഴാണ്.വിമൽ സർ എന്ന കഥാപാത്രത്തെ മികവുറ്റതാക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് അൽഫോൻസ് പുത്രൻ എന്ന സംവിധായകൻ എന്നിൽ അർപിച്ച വിശ്വാസം മാത്രമാണെന്നും വിനയ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP