Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെർസലിനെ അനുകൂലിച്ച് വിജയ് സേതുപതിയും; സിനിമാ ലോകം മെർസലിനും വിജയിക്കും പിന്നിൽ അണി നിരന്നതോടെ ഞെട്ടി ബിജെപി; രാജ്യം ഒന്നാകെ മെർസലിനെ അനുകൂലിച്ചതോടെ ബിജെപി പെടാപാട് പെടുന്നു; ട്രോളന്മാർക്ക് ബിജെപിയെ ട്രോളി മടുത്തെന്നും സോഷ്യൽ മീഡിയ

മെർസലിനെ അനുകൂലിച്ച് വിജയ് സേതുപതിയും; സിനിമാ ലോകം മെർസലിനും വിജയിക്കും പിന്നിൽ അണി നിരന്നതോടെ ഞെട്ടി ബിജെപി; രാജ്യം ഒന്നാകെ മെർസലിനെ അനുകൂലിച്ചതോടെ  ബിജെപി പെടാപാട് പെടുന്നു; ട്രോളന്മാർക്ക് ബിജെപിയെ ട്രോളി മടുത്തെന്നും സോഷ്യൽ മീഡിയ

ചെന്നൈ : മെർസലിനെ വിമർശിച്ചതോടെ പെട്ടിലായ ബിജെപിക്ക് വീണ്ടും തിരിച്ചടിയായി മക്കൾ സെൽവൻ വിജയ് സേതുപതിയും രംഗത്ത്. ട്വിറ്ററിലൂടെയാണ് വിജയ് സേതുപതി ചിത്രത്തെ അനുകൂലിച്ച് രംഗത്ത് എത്തിയത്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കിൽ ഇന്ത്യയെ ജനാധിപത്യരാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് ട്വീറ്റ് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിനെതിരെ ജനങ്ങളുടെ ശബ്ദം ഉയരേണ്ട സമയമാണിതെന്നും വിജയ് സേതുപതി പറഞ്ഞു. അറ്റലി സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചിത്രത്തിനെതിരെ ബിജെപി രംഗത്ത് വന്നത്.

മെർസലിൽ ജിഎസ്ടിയേയും ഡിജിറ്റൽ ഇന്ത്യയേയും വിമർശിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന യു.പിയിലെ ഗൊരഖ്പൂരിലെ ആശുപത്രിയിൽ കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവവും സിനിമയിൽ പരാമർശിക്കുന്നുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ചിത്രത്തിൽ നിന്ന് ഈ സീനുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി. എന്നാൽ ചത്രത്തിൽ നിന്ന് ഒരു രഗവും തങ്ങൾ നീക്കില്ലെന്ന് പറഞ്ഞ് നിർമ്മാതാവും രഗത്ത് എത്തിയിരുന്നു.

സോഷ്യൽ മീഡിയ ബിജെപിയെ ട്രോളി മടുത്തെന്നാണ് പറയുന്നത്. ഓരോ ദിവസവും പുതിയ പുതിയ അഭിപ്രയങ്ങൾ കൊണ്ട് വന്നാൽ തങ്ങൾ ഉറങ്ങാതെ ട്രോളേണ്ടി വരുമെന്നും സോഷ്യൽ മീഡിയ പറയുന്നു. ചിത്രത്തിലെ സംഭാഷണങ്ങൾ വച്ചാണ് ബിജെപിയെ സോഷ്യൽ മീഡിയ ഇപ്പോൾ ട്രോളുന്നത്. അതേ സമയം നടൻ വിജയിക്കെതിരെ വ്യക്തിപരമായ ആക്രമണം തുടങ്ങിയിരിക്കുകയാണ് ബിജെപി. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ക്രസ്ത്യാനി ആയതുകൊണ്ടാണ് അമ്ബലങ്ങളല്ല ആശുപത്രികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞതെന്നും ബിജെപി നേതാക്കൾ പറയുന്നു.

മെർസലിനെതിരെ വന്ന് പുലിവാല് പിടിച്ച അവസ്ഥയിലാണ് ഇപ്പോ ബിജെപി ഉള്ളത്.രാഹുൽ ഗാന്ധി, ചിദംബരം, കമൽഹാസൻ, പാ രഞ്ജിത്ത തുടങ്ങിയവർ മെർസലിനെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഡിവൈഎഫ്ഐയും ഡിഎംകെയും കൂടെ അനുകൂലിച്ച് വന്നതോടെ വിജയിക്കെതിരായ വ്യക്തിപരമായ ആക്രമണം ബിജെപി രൂക്ഷമാക്കിയിരിക്കുകയാണ്. ബിജെപി നേതാവ് തമിളിസൈ സൗന്ദർരാജൻ, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, തുടങ്ങിയ നേതാക്കളും മെർസലിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട് വിജയ്യുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇത്തരം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതിന് പിന്നിലെന്നും ആക്ഷേപിച്ചായിരുന്നു ബിജെപി നേതാക്കൾ രംഗത്തെത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP