Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ലുങ്കിയും കാക്കി കുപ്പായവുമണിഞ്ഞ് ജനക്കൂട്ടത്തിനിടയിലൂടെ സാധാരണക്കാരനെപ്പോലെ വിജയ് സേതുപതി; ഇഷ്ടതാരത്തെ കണ്ടതോടെ ആർപ്പ് വിളികളുമായി ആരാധകർ; തൊടാൻ കൈനീട്ടിയ ആരാധകരുടെ കയ്യിൽ ഉമ്മ വച്ചും തോളിൽ കൈയിട്ടും താരം; ഓട്ടോ ഡ്രൈവറായി മണികണ്ഠൻ ആചാരിയും വിജയ് സേതുപതിക്കൊപ്പം; ഷൂട്ടിങിനായി ആലപ്പുഴയിൽ എത്തിയ മക്കൾ സെൽവൻ ആരാധകരുടെ ഇഷ്ടം നേടിയതിങ്ങനെ

ലുങ്കിയും കാക്കി കുപ്പായവുമണിഞ്ഞ് ജനക്കൂട്ടത്തിനിടയിലൂടെ സാധാരണക്കാരനെപ്പോലെ വിജയ് സേതുപതി; ഇഷ്ടതാരത്തെ കണ്ടതോടെ ആർപ്പ് വിളികളുമായി ആരാധകർ; തൊടാൻ കൈനീട്ടിയ ആരാധകരുടെ കയ്യിൽ ഉമ്മ വച്ചും തോളിൽ കൈയിട്ടും താരം; ഓട്ടോ ഡ്രൈവറായി മണികണ്ഠൻ ആചാരിയും വിജയ് സേതുപതിക്കൊപ്പം; ഷൂട്ടിങിനായി ആലപ്പുഴയിൽ എത്തിയ മക്കൾ സെൽവൻ ആരാധകരുടെ ഇഷ്ടം നേടിയതിങ്ങനെ

ചുരുങ്ങിയ കാലം കൊണ്ട് കേരളക്കരയും തമിഴ് ജനതയും ഇത്രയധികം നെഞ്ചേറ്റിയ മറ്റൊരു തമിഴ് താരം ഉണ്ടോയെന്ന് സംശയമാണ്. വിജയ് സേതുപതിയെ അഭിനയത്തിനൊപ്പം ആരാധകരുടെ പ്രിയതാരമാക്കുന്നത്  വിനയവും ഇടപെടലുകളുമൊക്കെ ആണ്. ഇപ്പോളിതാ നടനോടുള്ള ഇഷ്ടവും നടന് കേരള ജനതയോടുള്ള സ്‌നേഹവും വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ചർച്ചയാകുന്നത്. ഒരു ചിത്രത്തിന്റെ ഷൂട്ടിനായി ആലപ്പുഴയിലെത്തിയ നടന് ആരാധകർ നല്കുന്ന സ്‌നേഹും നടൻ അവരോട് കാട്ടുന്ന അടുപ്പവുമായി വീഡിയോയിൽ ഉള്ളത്.

ആലുപ്പുഴയിൽ നടൻ എത്തിയത് അറിഞ്ഞ് നിരവധി ആരാധകരാണ് ഷൂട്ടിങ് പരിസരത്ത് വന്നുകൂടിയത്. ഇതോടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ പുറത്തിറങ്ങി കൂടി നിന്ന ആരാധകർക്കിടയിലൂടെ ലുങ്കിയും കാക്കി കുപ്പായുമണിഞ്ഞെത്തിയ നടൻ നടന്ന് നീ്ങ്ങുകയായിരുന്നു. മാത്രമല്ല നോക്കി നിന്ന കാണികൾ കൈ കൊടുക്കുകയും ചെയ്തു. വിജയ് ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്നുചോദിച്ച് ആരാധകനോട്, ഇപ്പോൾ ഷൂട്ടിലാണെന്നും ഇതു കഴിഞ്ഞിട്ട് ആവാമെന്നും പറഞ്ഞു. തിരക്കിനിടയിൽ തന്നെ തൊടാൻ കൈനീട്ടിയ ആരാധകന്റെ കയ്യിൽ ചുംബിച്ചാണ് വിജയ് സ്നേഹമറിയിച്ചത്. തിരക്കിനിടയിലും താരജാഡയില്ലാതെയുള്ള ഇടപെടൽ ആരാധകരെ സന്തോഷപ്പെടുത്തുന്നതിലും ഉപരിയായി അത്ഭുതപ്പെടുത്തിയെന്നതാണ് സത്യം.

ആലപ്പുഴ ബീച്ചിലെ കയർ കോർപ്പറേഷൻ ഗോഡൗണിലായിരുന്നു ഇന്നലെ ചിത്രത്തിന്റെ ഷൂട്ടിങ്. മാരാരികുളത്താണ് ഇപ്പോൾ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.അഞ്ചു ദിവസം സിനിമയുടെ ചിത്രീകരണത്തിനായി വിജയ് സേതുപതി ആലപ്പുഴയിലുണ്ടാവും.മ ലയാളത്തിന്റെ മണികണ്ഠൻ ആചാരിയും സേതുപതിയൊക്കൊപ്പം സിനിമയിലുണ്ട്. വിജയ് സേതുപതിക്കൊപ്പം ലൊക്കേഷനിൽ നിന്നുള്ള ചിത്രവും മണികണ്ഠൻ പങ്കുവെച്ചു. ഓട്ടോ ഡ്രൈവർമാരുടെ വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്.മാമനിതൻ എന്നാണ് സിനിമയുടെ പേര്.

ഡിസംബർ 15ന് മധുരയിൽ കഴിഞ്ഞ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ വാരണസിയിൽ പൂർത്തിയായി. കേരളത്തിലെ രണ്ടാം ഷെഡ്യൂളിന് ശേഷം രാമേശ്വരത്താണ് അടുത്ത ചിത്രീകരണം. സീനു രാമസാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഗായത്രി ശങ്കർ നായികയാകുന്നു. ഇളയരാജ കുടുംബമാണ് സംഗീതം. ഇളയരാജയും യുവൻ ശങ്കർ രാജയും കാർത്തിക് രാജയും ഒരുമിച്ച് സംഗീതം നിർവഹിക്കുന്ന ആദ്യ സിനിമ കൂടിയാണ് മാമനിതൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP