Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മികച്ച നടിക്കും ജനപ്രിയ നായികയ്ക്കുമുള്ള അവാർഡുകൾ ഏറ്റുവാങ്ങിയ കാമുകിയെ ചേർത്ത് പിടിച്ച് വിഘ്‌നേശ്; എന്റെ അവാർഡിനൊപ്പവും അവളുടെ അവാർഡിനൊപ്പവും എന്ന ക്യാപ്ഷനോടെ പങ്ക് വച്ച പ്രണയ ചിത്രം ഏറ്റെടുത്ത് ആരാധകരും

മികച്ച നടിക്കും ജനപ്രിയ നായികയ്ക്കുമുള്ള അവാർഡുകൾ ഏറ്റുവാങ്ങിയ കാമുകിയെ ചേർത്ത് പിടിച്ച് വിഘ്‌നേശ്; എന്റെ അവാർഡിനൊപ്പവും അവളുടെ അവാർഡിനൊപ്പവും എന്ന ക്യാപ്ഷനോടെ പങ്ക് വച്ച പ്രണയ ചിത്രം ഏറ്റെടുത്ത് ആരാധകരും

വിജയ് പുരസ്‌കാര വേദിയിൽ വച്ച് തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ രണ്ട് അവാർഡുകളാണ് ഏറ്റ് വാങ്ങിയത്.അരം സിനിമയിലെ അഭിനയത്തിന് വിജയ് ടിവിയുടെ മികച്ച നടിക്കുള്ള അവാർഡ് നയൻതാരയാണ് സ്വന്തമാക്കിയത്. പ്രേക്ഷകർ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത ഇഷ്ടപ്പെട്ട നടിക്കുള്ള അവാർഡും നയൻസിനായിരുന്നു. ദുൽഖർ സൽമാനാണ് നയൻതാരയ്ക്ക് അവാർഡ് നൽകിയത്.

നയൻതാരയ്ക്ക് ലഭിച്ച ഈ അവാർഡിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് വിഘ്‌നേശ് ആണ്. നയൻതാരയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് വിഘ്‌നേശ് സന്തോഷം പ്രകടിപ്പിച്ചത്. ഒപ്പം തന്റെയൊരു ആഗ്രഹവും വിഘ്‌നേശ് വെളിപ്പെടുത്തിയിട്ടുണ്ട്

എന്റെ അവാർഡിനൊപ്പവും അവളുടെ അവാർഡിനൊപ്പവും, അഭിമാനിക്കുന്നു. വിജയങ്ങൾ തുടരൂ എന്നാണ് വിഘ്‌നേശ് ശിവൻ അടിക്കുറിപ്പോടെ ഇട്ട ചിത്രത്തിനൊപ്പം മറ്റൊരു ആഗ്രഹം കൂടി വിഘ്‌നേശ് പങ്ക് വച്ചു.എന്നാണോ ഞാൻ ഇങ്ങനെ അവാർഡുകൾ വാങ്ങി ഇവളുടെ (നയൻതാര) കൈയിൽ കൊടുക്കാൻ പോകുന്നത് ഇതായിരുന്നു വിഘ്‌നേശ് കുറിച്ചത്. നയൻതാരയിൽ താൻ അഭിമാനിക്കുന്നുവെന്നും അരം സിനിമയ്ക്ക് കിട്ടിയ ഈ അവാർഡ് അർഹിക്കുന്നതാണെന്നും വിഘ്‌നേശ് പ്രശംസിച്ചിട്ടുണ്ട്.

സ്റ്റേജിലെത്തി അവാർഡ് സ്വീകരിച്ചശേഷം നയൻതാര സംസാരിക്കുന്നതിന്റെ മറ്റൊരു ചിത്രത്തിനാവട്ടെ വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത നയൻതാര നായികയായ നാനും റൗഡി താൻ എന്ന സിനിമയിലെ ഗാനത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് കണ്ണ് ഉന്നെ പാത്ത കളറാ മാറുതേ എന്ന വരികളാണ് വിഘ്‌നേശ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

നയൻതാരയും വിഘ്‌നേശ് ശിവനും ഏറെ നാളായി പ്രണയത്തിലാണ്. നയൻതാര തന്റെ ഭാവിവധുവാണെന്ന് വിഘ്‌നേശ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. നയൻതാരയും പൊതുവേദിയിൽ വിഘ്‌നേശിനോടുള്ള തനിക്കുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയം പരസ്യമായതോടെ ഇനി വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP