Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ട്രാഫിക്ക് മുതൽ വേട്ട വരെയുള്ള അനുഭവങ്ങൾ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ; മഞ്ജു വാര്യർ പുറത്ത് വിട്ട വീഡിയോ കാണാം

ട്രാഫിക്ക് മുതൽ വേട്ട വരെയുള്ള അനുഭവങ്ങൾ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ; മഞ്ജു വാര്യർ പുറത്ത് വിട്ട വീഡിയോ കാണാം

ട്രാഫിക് മുതൽ വേട്ട വരെയുള്ള രാജേഷ് പിള്ള ചിത്രത്തിൽ അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവച്ച് കുഞ്ചാക്കോ ബോബന്റെ വീഡിയോ പുറത്ത്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയിൽ നായക വേഷത്തിലെത്തുന്നത് കുഞ്ചാക്കോ ബോബനാണ്. ട്രാഫിക്, മിലി എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് പിള്ളയൊരുക്കുന്ന ചിത്രമാണ് വേട്ട.

വേട്ട ഫെബ്രുവരി 26ന് റിലീസാകാനിരിക്കെയാണ് കുഞ്ചാക്കോയുടെ അനുഭവവിവരണം. മഞ്ജു വാര്യറും ഇന്ദ്രജിത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദും രാജേഷ് പിള്ളയും ചേർന്ന് വേട്ട നിർമ്മിക്കുന്നത്. അരുൺലാൽ രാമചന്ദ്രൻ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, കാതൽ സന്ധ്യ, വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പോൽ, കോട്ടയം നസീർ, ഇർഷാദ്, മിഥുൻ രമേശ്, സന്തോഷ് കീഴാറ്റൂർ, ബേബി അക്ഷര, ബേബി നന്ദന, ജീവിക, മജീദ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 
Kunjacko Boban on Vettah

ട്രാഫിക്‌ മുതൽ വേട്ട വരെ: കുഞ്ചാക്കോ ബോബൻ വിശേഷങ്ങൾ പങ്കു വെയ്ക്കുന്നു

Posted by Manju Warrier on Tuesday, February 23, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP