Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൃഥിയുടെ ആഗ്രഹം ഒടുവിൽ സഫലമാകുന്നു; വേണു സംവിധായകനാകുന്ന ചിത്രത്തിൽ മഞ്ജു പൃഥി ജോഡി ഒന്നിക്കും; ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിനായി പൃഥ്വിരാജ് മറ്റു ചിത്രങ്ങൾ മാറ്റിവച്ചു; ഫഹദ് നായകനായ വേണു ചിത്രവും അണിയറയിൽ

പൃഥിയുടെ ആഗ്രഹം ഒടുവിൽ സഫലമാകുന്നു; വേണു സംവിധായകനാകുന്ന ചിത്രത്തിൽ മഞ്ജു പൃഥി ജോഡി ഒന്നിക്കും; ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിനായി പൃഥ്വിരാജ് മറ്റു ചിത്രങ്ങൾ മാറ്റിവച്ചു; ഫഹദ് നായകനായ വേണു ചിത്രവും അണിയറയിൽ

സംസ്ഥാന-ദേശീയതലങ്ങളിൽ ശ്രദ്ധേയമായ 'മുന്നറിയിപ്പി'ന് ശേഷം ക്യാമറാമാൻ വേണു പുതിയ രണ്ട് ചിത്രങ്ങളുടെ പണിപ്പുരയിലാണ്.ഫഹദ് ഫാസിൽ നായകനാകുന്ന 'ആയിരംകാണി'യാണ് ഒരു ചിത്രം. മറ്റൊന്ന് പൃഥ്വിരാജും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന 'ഗബ്രിയേലും മാലാഖമാരും എന്ന ചിത്രവും.

മഞ്ജുവിനൊപ്പം അഭിനയിക്കണം എന്ന പൃഥ്വിരാജിന്റെ ആഗ്രഹവും വേണു ചിത്രത്തിലൂടെ സാധിക്കുകയാണ് ഇതോടെ.. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട പൃഥ്വിരാജ്, ചെയ്യാനിരുന്ന മറ്റ് ചിത്രങ്ങൾ മാറ്റിവച്ചാണത്രെ ഈ ചിത്രം ഏറ്റെടുത്തതെന്നും റിപ്പോർട്ടുണ്ട്. നേരത്തെ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിൽ അതിഥി താരമായി പൃഥ്വി എത്തിയിട്ടുണ്ട്.

വേണു സംവിധാനം ചെയ്ത ആദ്യത്തെ ചിത്രമായ ദയയിലെ നായികയാണ് മഞ്ജു വാര്യർ. ഇത് രണ്ടാം തവണയാണ് മഞ്ജുവും വേണുവും ഒന്നിക്കുന്നത്.പാവാട എന്ന പൃഥിരാജ് ചിത്രത്തിൽ മഞ്ജു അതിഥിയായി എത്തിയിരുന്നു.

അനുരാഗ് കശ്യപ് നിർമ്മിക്കുന്ന ഇംറാൻഖാൻ നായകനായ റോറവ് എന്ന ഹിന്ദി സിനിമയുടെ ക്യാമറാമാൻ വേണുവാണ്. മുംൈബയിൽനിന്നു ഇതിന്റെ ചിത്രീകരണത്തിനു ശേഷമാകും വേണു പുതിയ സിനിമയുടെ ജോലി തുടങ്ങുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP