Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിറ്റ്‌ലർ ബ്രദേഴ്‌സിലെ നായിക വനിത വിജയകുമാർ മകളെ തട്ടിക്കൊണ്ടുപോയെന്നു പരാതിപ്പെട്ട് മുൻ ഭർത്താവ് ആനന്ദ് രാജ്; തന്നെ രക്ഷിക്കണമെന്നു പറഞ്ഞ മകളെ കൂട്ടിക്കൊണ്ടു പോന്നതെന്ന് നടി; മൂന്നുകെട്ടിയ നടിയുടെയും മുൻ ഭർത്താവിന്റെയും ആരോപണ പ്രത്യാരോപണങ്ങളിൽ ഞെട്ടി സിനിമാ ലോകം

ഹിറ്റ്‌ലർ ബ്രദേഴ്‌സിലെ നായിക വനിത വിജയകുമാർ മകളെ തട്ടിക്കൊണ്ടുപോയെന്നു പരാതിപ്പെട്ട് മുൻ ഭർത്താവ് ആനന്ദ് രാജ്; തന്നെ രക്ഷിക്കണമെന്നു പറഞ്ഞ മകളെ കൂട്ടിക്കൊണ്ടു പോന്നതെന്ന് നടി; മൂന്നുകെട്ടിയ നടിയുടെയും മുൻ ഭർത്താവിന്റെയും ആരോപണ പ്രത്യാരോപണങ്ങളിൽ ഞെട്ടി സിനിമാ ലോകം

ചെന്നൈ: നടി വനിത വിജയകുമാർ മകളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി മുൻ ഭർത്താവ് ആനന്ദ് രാജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പൊലീസിൽ പരാതി നല്കി. എന്നാൽ മുൻ ഭർത്താവ് നല്കിയത് കള്ളക്കേസാണെന്നും തനിക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വനിത വിശദീകരിക്കുന്നു.

തമിഴിലെ പ്രമുഖ സ്വഭാവ നടൻ വിജയകുമാറിന്റെ മകളാണ് വനിത. ഹിറ്റ്‌ലർ ബ്രദേഴ്‌സ് അടക്കമുള്ള ഏതാനും മലയാള ചിത്രങ്ങളിൽ നായികയായിട്ടുള്ള വനിതയുടെ രണ്ടാം വിവാഹമായിരുന്നു ആനന്ദുമായുള്ളത്. അഞ്ചു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2012ലാണ് ഇവർ വേർപിരിഞ്ഞത്. മൂന്നാം ഭർത്താവ് റോബർട്ടിനൊപ്പമാണ് വനിത താമസിക്കുന്നത്.

വിവാഹബന്ധം വേർപ്പെടുത്തിയപ്പോൾ കോടതി നിർദ്ദേശപ്രകാരം മകളെ അയാൾ വളർത്താമെന്നായിരുന്നു കരാറെന്ന് വനിത വിശദീകരിക്കുന്നു. ഉടമ്പടി പ്രകാരം തിങ്ങൾ മുതൽ വെള്ളിവരെ ആനന്ദും മറ്റുദിവസങ്ങളിൽ മകളെ ഞാനുമാണ് നോക്കിയിരുന്നത്.

എന്നാൽ കുറച്ചുനാൾ കഴിഞ്ഞ ശേഷം ഞങ്ങൾ തമ്മിൽ യാതൊരു പരിചയവും ഇല്ലാതെയായി. അയാൾ വീടും ഫോൺ നമ്പറും എല്ലാം മാറ്റി. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഒരുദിവസം പെട്ടന്നാണ് മകൾ വിളിക്കുന്നത്. അവൾ ഹൈദരാബാദാണെന്നും ഇവിടെ നിന്ന് എങ്ങനെയെങ്കിലും തന്നെ രക്ഷിക്കണമെന്നും പറഞ്ഞു. ഞാൻ ഉടൻ തന്നെ ഹൈദരാബാദ് എത്തി കുട്ടിയെക്കൂട്ടിക്കൊണ്ടു പോന്നു. പൊലീസിനോടും ഇക്കാര്യം പറഞ്ഞിരുന്നു. 'വനിത പറഞ്ഞു.

'ഇവിടെ വന്നുകഴിഞ്ഞപ്പോഴാണ് അവളുടെ വേദന എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. അവൾ ദിവസവും കരച്ചിലായിരുന്നെന്നും അവിടെ മനസ്സ് മടുത്താണ് കഴിഞ്ഞിരുന്നതെന്നും പറഞ്ഞു. അച്ഛൻ തന്റെ കാര്യം ഒന്നും നോക്കിയിരുന്നില്ലെന്നും പറഞ്ഞു. ഇതെല്ലാം നടന്നിട്ടും ഇപ്പോൾ അയാൾ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്. മകളെ തട്ടിയെടുത്തു എന്ന വാർത്ത കണ്ട് ഞെട്ടിപ്പോയി. എവിടെയും എനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അവളെ ആരും തട്ടിക്കൊണ്ടുംപോയിട്ടില്ല. ഇപ്പോൾ ആണ് അവൾ സുരക്ഷിതയായത്.

ചീപ് പബ്ലിസിറ്റിക്ക് വേണ്ടി മകളെപ്പോലും ഉപയോഗിക്കുകയാണ്. എന്റെ മകൾ വന്ന് സത്യം പറഞ്ഞാൽ ഉടഞ്ഞുപോകും അയാളുടെ മുഖംമൂടി. ഇവരുെട മരണം എങ്ങനെയാകും. ദൈവം ഉണ്ട്. അയാൾക്ക് തക്ക ശിക്ഷ തന്നെ ലഭിക്കും.'- വനിത പറഞ്ഞു.

വിവാഹമോചനത്തിന് ശേഷം മകളുടെ സംരക്ഷണം കോടതി ആനന്ദ രാജനെയാണ് ഏൽപ്പിച്ചിരുന്നത്. ഹൈദരാബാദിലാണ് ആനന്ദ രാജ താമസിക്കുന്നത്. കുട്ടിയെ കാണാൻ വനിത ഹൈദരാബാദിൽ ഇടയ്ക്കിടെ വരുമായിരുന്നു. അവധിക്കാലമായതുകൊണ്ട് അമ്മയ്ക്കൊപ്പം ചെന്നൈയിലേക്ക് പോയ കുഞ്ഞിനെ പിന്നീട് അച്ഛന്റെ അടുത്തേക്ക് വിട്ടില്ലെന്നാണ് ആനന്ദിന്റെ പരാതി.

പത്തു വർഷം മുൻപായിരുന്നു ബിസിനസുകാരനായ ആനന്ദ രാജയുമായി വനിതയുടെ രണ്ടാം വിവാഹം. അഞ്ചുവർഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. മലയാളത്തിൽ ഹിറ്റ്‌ലർ ബ്രദേഴ്‌സ് അടക്കം ഏതാനും ചിത്രങ്ങളിൽ വനിത നായികയായിരുന്നു. വനിതയുടെ സഹോദരങ്ങളായ പ്രീത വിജയകുമാർ, ശ്രീദേവി വിജയകുമാർ, അരുൺ വിജയകുമാർ എന്നിവർ തമിഴ് ചിത്രങ്ങളിൽ താരങ്ങളാണ്. അമ്മ പരേതയായ മഞ്ജുളയും മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP