Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാണി കത്തി നിന്നപ്പോൾ ബാബുരാജ് വില്ലനും വഴക്കാളിയുമായി; ബാബുരാജ് തിളങ്ങിയപ്പോൾ വാണി അടുക്കളക്കാരിയും: താരദമ്പതികളുടെ ജീവിത വിജയ രഹസ്യം ഇങ്ങനെ

വാണി കത്തി നിന്നപ്പോൾ ബാബുരാജ് വില്ലനും വഴക്കാളിയുമായി; ബാബുരാജ് തിളങ്ങിയപ്പോൾ വാണി അടുക്കളക്കാരിയും: താരദമ്പതികളുടെ ജീവിത വിജയ രഹസ്യം ഇങ്ങനെ

ലയാളത്തിന്റെ ആക്ഷൻ ഹീറോയിൻ വാണി വിശ്വനാഥ് നടനും സംവിധായകനും സിനിമാനിർമ്മാതാവുമായ ബാബുരാജിന് സ്വന്തമായിട്ട് 12 വർഷമായി. അന്നും ഇന്നും ആഹാരം ഉണ്ടാക്കി തരുന്നതിലും കുട്ടികളുടെ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്ന ഒരു നല്ല വീട്ടമ്മയാണ് വാണിയെന്ന് സാക്ഷ്യപ്പെടുത്തുന്നത് മറ്റാരുമല്ല. ബാബുരാജ് തന്നെയാണ്.

ഒരു കാലത്ത് ബാബുരാജിന് മേൽവിലാസമായിരുന്നു വാണി. മലയാളത്തിൽ ആക്ഷൻ നായികയായി സ്ഥാനം ഉറപ്പിക്കുമ്പോൾ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും മോഹൻലാലിനും അടക്കമുള്ളവർക്ക് ഒപ്പത്തിനൊപ്പമുള്ള വേഷമാണ് വാണി അഭിനയിച്ചിരുന്നത്. ബാബുരാജാകട്ടെ ആ സമയങ്ങളിൽ നായകന്മാരുടെ ഇടി കൊണ്ട് വീഴുകയായിരുന്നു.

എന്നാൽ ഇന്ന് ബാബുരാജിന്റെ ഭാര്യ എന്ന നിലയിലാണ് വാണി അറിയപ്പെടുന്നത്. നൂറിലേറെ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ വാണി 12 വർഷമായി ബാബുരാജിന്റെ ഭാര്യയായ ഉത്തമ വീട്ടമ്മയാണ്.

മക്കളായ ആർച്ചയ്ക്കും ആർദ്രക്കും ശ്രദ്ധ വേണ്ട സമയത്ത് സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു വാണി. മലയാള സിനിമയിൽ നിന്നു വിട്ടു നിന്ന ഈ കാലയളവിൽ ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ ശ്രദ്ധിച്ച് ജീവിക്കുകയായിരുന്നു വാണി.

ബാബുരാജ് തിരക്കിലായിരുന്ന സമയത്തെല്ലാം മക്കളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് വാണിയായിരുന്നു. ആ സമയത്ത് അവർ സിനിമയിൽ നിന്നു വരുന്ന ഓഫറുകൾ ഒഴിവാക്കുകയായിരുന്നു. മക്കളുടെ കാര്യം വന്നാൽ മണിരത്‌നത്തിന്റെയോ ശങ്കറിന്റെയോ പടം വന്നാൽപോലും താൻ വേണ്ടെന്നുവയ്ക്കും എന്നു വാണി തന്നെ പറഞ്ഞിട്ടുണ്ട്.

വാണി നായികയായി തിളങ്ങി നിന്നിരുന്ന കാലത്ത് ബാബുരാജ് വില്ലൻ ആയിരുന്നു. സാൾട്ട് ആൻഡ് പെപ്പർ ഇറങ്ങിയതിനു ശേഷമാണ് ബാബുരാജ് കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നത്. അതിനു ശേഷം മായാമോഹിനിയിലൂടെയും അദ്ദേഹം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. നോട്ടി പ്രഫസർ എന്ന ചിത്രത്തിൽ നായക വേഷവും അദ്ദേഹം ചെയ്തിട്ടുണ്ട്.

എന്നാൽ ബാബുരാജ് വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നതു തന്നെയാണ് വാണിക്കും മക്കൾക്കും താത്പര്യം. വാണിയുടെ പ്രോത്സാഹനം കൊണ്ടാണ് തനിക്കും എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിച്ചതെന്ന് ബാബുരാജും പറയുന്നു. ജീവിതത്തിൽ ഒരു കയറ്റമുണ്ടെങ്കിൽ ഇറക്കവുമുണ്ടാവും ഉണ്ടാവും എന്നാണ് വാണിക്ക് പറയാൻ ഉള്ളത്.

ഒരു ഇടവേളയ്ക്കു ശേഷം ചലച്ചിത്ര മേഖലയിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ് വാണി. തെലുങ്കിൽ ഒരു ചിത്രം ചെയ്യുന്നുണ്ട്.മലയാളത്തിൽ ഇറങ്ങാൻ പോവുന്ന ചിത്രത്തിൽ പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്. താൻ മടങ്ങി വരുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം ബാബുരാജിനാണെന്നും അവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വീട്ടമ്മയുടെ റോളിൽ നിന്നും നായികയുടെ വേഷത്തിലേക്ക് തിരിച്ചു വരുന്ന വാണി വിജയങ്ങൾ കൊയ്യട്ടെ എന്ന് ആശംസിക്കാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP