Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾ എന്റെ സിനിമകൾ കണ്ടില്ലെങ്കിലും സാരമില്ല! ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്; പബ്ലിസിറ്റിക്ക് വേണ്ടിയെന്ന പ്രചാരണം വേദനിപ്പിച്ചെന്നും ടൊവിനോ തോമസ്

നിങ്ങൾ എന്റെ സിനിമകൾ കണ്ടില്ലെങ്കിലും സാരമില്ല! ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്; പബ്ലിസിറ്റിക്ക് വേണ്ടിയെന്ന പ്രചാരണം വേദനിപ്പിച്ചെന്നും ടൊവിനോ തോമസ്

തിരുവനന്തപുരം: കേരളം പ്രളയത്തിലകപ്പെട്ടപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തും ചാക്ക് ചുമന്നും ഏറെ പ്രശംസ പിടിച്ച പറ്റിയിരുന്നു യുവ നടൻ ടൊവിനോ തോമസ്. എന്നാൽ നടന്റെ ഈ പ്രവർത്തികൾ പബ്ലിസിറ്റിക്കായി ചെയ്യുന്നതാണന്ന് വിമർശിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ടൊവിനോ. രക്ഷാപ്രവർത്തനം നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുള്ള പ്രചാരണം വേദനിപ്പിച്ചു. മനുഷ്യത്വത്തിന്റെ പേരിലാണ് സേവന രംഗത്തിറങ്ങിയത്. ഈ വെള്ളപ്പൊക്കത്തിൽപ്പെട്ടവർ സിനിമ കാണാനായി ഇപ്പൊ തന്നെ തിയേറ്ററിൽ വരുമെന്ന് പ്രതീക്ഷിക്കാൻ മാത്രം മണ്ടന്മാരല്ല ഞങ്ങൾ. ഈ ചെയ്തതെല്ലാം മനുഷ്യത്വത്തിന്റെ പേരിലാണ്.

ഞങ്ങൾക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാർട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. അതിന്റെ പേരിൽ ചെയ്യുന്നതാണ്. ഇതിന്റെ പേരിൽ നിങ്ങൾ ഞങ്ങളുടെ സിനിമകൾ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങനെ കേൾക്കുമ്പോൾ സങ്കടമുണ്ട്. ഞങ്ങൾക്കൊന്നും വേണ്ട നിങ്ങൾ ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങളിതു ചെയ്തോളാം. ടൊവിനോ പറഞ്ഞു.

ആദ്യദിനം മുതൽ തന്നെ ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ടൊവിനോ തോമസ്. സുഹൃത്തുക്കൾക്കൊപ്പം ക്യാമ്പിലെത്തി ആവശ്യമായ സഹായവിതരണങ്ങൾ നടത്തുകയും ക്യാമ്പിലേക്കാവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുകയും ക്യാമ്പിലുള്ളവരെ സന്ദർശിക്കുകയും ചെയ്തിരുന്നു ടൊവിനോ. കൂടാതെ സമീപപ്രദേശത്ത് ദുരിതത്തിൽപ്പെട്ട ആർക്കും തന്റെ വീട്ടിൽ താമസിക്കാൻ സൗകര്യമൊരുക്കാമെന്നും ടൊവിനോ നേരത്തേ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP