Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്റെ മോശം അവസ്ഥയിൽ കൂടെ നിന്നവരാകണമല്ലോ എന്റെ നല്ല അവസ്ഥയിൽ എനിക്കൊപ്പം വേണ്ടത്; ഞാൻ അഭിനയിച്ച 90 ശതമാനം സിനിമകളും സംവിധാനം ചെയ്തത് പുതുമുഖ സംവിധായകരാണ്'; അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകൾ മലയാളത്തിലിറങ്ങുന്നുണ്ടെങ്കിലും അവ മാർക്കറ്റ് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും ടോവിനോ തോമസ്

'എന്റെ മോശം അവസ്ഥയിൽ കൂടെ നിന്നവരാകണമല്ലോ എന്റെ നല്ല അവസ്ഥയിൽ എനിക്കൊപ്പം വേണ്ടത്; ഞാൻ അഭിനയിച്ച 90 ശതമാനം സിനിമകളും സംവിധാനം ചെയ്തത് പുതുമുഖ സംവിധായകരാണ്'; അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകൾ മലയാളത്തിലിറങ്ങുന്നുണ്ടെങ്കിലും അവ മാർക്കറ്റ് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും ടോവിനോ തോമസ്

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമയുടെ പ്രിയപ്പെട്ട 'പ്രണയ നായക'നാണ് ടോവിനോ തോമസ്. വില്ലത്തരം കാട്ടുന്ന വേഷമാണെങ്കിൽ പോലും മികവോടെ അവതരിപ്പിക്കാൻ ശേഷിയുള്ള താരത്തെ സിനിമാ പ്രേമികൾക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞു. ഈ വേളയിലാണ് താൻ ്അഭിനയിച്ച ചിത്രങ്ങളെ പറ്റിയും മലയാള സിനിമാ രംഗം ഇപ്പോൾ നേരിടുന്ന വെല്ലുവിളികളയേും പറ്റി താരം വാചാലനാകുന്നത്. പാരഡൈസോ ക്ലബിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. താൻ അഭിനയിച്ചതിൽ 90 ശതമാനം സിനിമകളും നവാഗത സംവിധായകരുടെയാണ് എന്നതിൽ താൻ സന്തോഷിക്കുന്നുവെന്നും താൻ വർക്ക് ചെയ്ത സിനിമകളിൽ അസിസ്റ്റന്റും അസോസ്യോറ്റും ആയി പ്രവർത്തിച്ചവർ പിന്നീട് സംവിധായകരായിട്ടുണ്ടെന്നും താരം പറയുന്നു.

എനിക്കൊരുപാട് സുഹൃത്തുക്കൾ ഉള്ളതുകൊണ്ടാകാം ഒരുപക്ഷേ എന്റെ സിനിമകൾ മിക്കതും പുതുമുഖങ്ങൾ ചെയ്തത്. മാത്രമല്ല, ഞാൻ വർക്ക് ചെയ്ത ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും പ്രവർത്തിച്ചവർ പിന്നീട് സംവിധായകരായിട്ടുണ്ട്. എന്റെ മോശം അവസ്ഥയിൽ കൂടെ നിന്നവരാകണമല്ലോ എന്റെ നല്ല അവസ്ഥയിൽ എനിക്കൊപ്പം വേണ്ടത്. അത് ഞാൻ എപ്പോഴും ഉറപ്പുവരുത്താറുണ്ട്. എനിക്കതിൽ സന്തോഷമുണ്ട്. സുഹൃത്തുക്കളായതുകൊണ്ട് തന്നെ ഒരു കഥ എന്നോടുപറയുമ്പോൾ അതിൽ അഭിപ്രായം പറയാനുള്ള സ്‌പേസ് കിട്ടാറുണ്ട്. പ്രേക്ഷകന്റെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കാറുണ്ട്.

എന്റെ ജോലിയല്ല അത്, സുഹൃത്തുക്കളായതുകൊണ്ട് പറയുന്നതാണ്. അങ്ങനെയൊരു സ്‌പേസ് കിട്ടുന്നത് നല്ലതാണ്. ആഷിക് അബു ശ്യാം പുഷ്‌കരന് അവരുടെ സിനിമകളിൾ വിളിക്കാന് കാത്തിരിക്കുകയാണ് ഞാൻ. അവർക്കൊപ്പം സിനിമ ചെയ്യാന് ഒരുപാട് ഇഷ്ടമാണ്. അവർക്കൊപ്പം സിനിമ ചെയ്യുമ്പോൾ സുരക്ഷിത സ്ഥലത്താണ് ചെന്നിരിക്കുന്നത് എന്ന് തോന്നാറുണ്ട്. കാരണം ബാക്കിയെല്ലാം അവരെന്നെക്കൊണ്ട് ചെയ്യിക്കുന്നതാണ്. അവർ പറയുന്നത് വൃത്തിയായി ചെയ്യുക എന്നതു മാത്രമാണ് ജോലി. സിനിമ ചെയ്തുണ്ടായ സൗഹൃദങ്ങളാണ് ആഷികും ശ്യാമേട്ടനുമൊക്കെ.

ഒരു നല്ല സിനിമ എന്റെ പേരും പറഞ്ഞ് പിടിച്ചുവെക്കാന് ഞാന് നോക്കാറില്ല. എന്നെക്കാള് നന്നായി ആ റോള് ചെയ്യാന് പറ്റുന്ന മറ്റാരെങ്കിലുമുണ്ടാകാം. കഴിവിന്റെ പരമാവധി ആ സിനിമയെ പിന്തുണക്കാന് നോക്കും. പല കഥാപാത്രങ്ങളും ചെയ്തുതീര്ക്കുമ്പോള് അവരുടെ ജീവിതം ജീവിച്ചുതീര്ത്തപോലെ തോന്നും. അതുപോലെയായിരുന്നു മാത്തനും. മാത്തന് മരിക്കുമ്പോള് എനിക്ക് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ടോവിനോ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP