Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ വീട് സേഫ് ആണ്, ഇങ്ങോട്ട് വരാം; ദുരിതത്തിൽ താത്ക്കാലികമായി വീടൊഴിയേണ്ടി വന്നവർക്ക് കൈത്താങ്ങായ് ടൊവിനോ തോമസ്

എന്റെ വീട് സേഫ് ആണ്, ഇങ്ങോട്ട് വരാം; ദുരിതത്തിൽ താത്ക്കാലികമായി വീടൊഴിയേണ്ടി വന്നവർക്ക് കൈത്താങ്ങായ് ടൊവിനോ തോമസ്

സ്വന്തം ലേഖകൻ

കൊച്ചി: കനത്ത മഴയും ഉരുൾപൊട്ടലുമായി ദുരിതക്കയത്തിലാണ് കേരളം. ദുരന്തം എങ്ങും പെയ്തിറങ്ങുമ്പോൾ അവർക്ക് കൈത്താങ്ങായ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൈയ് മെയ് മറന്ന് മുന്നിട്ടിറങ്ങി പ്രവർത്തിച്ച ടൊവിനോ ഇത്തവണയും ദുരിതപ്പെയ്ത്തിൽ ആശ്വാസം പകർന്നിരിക്കുകയാണ്.

ദുരിതത്തിൽ താത്ക്കാലികമായി വീടൊഴിയേണ്ടി വന്നവർക്ക് തന്റെ വീട്ടിലേക്ക് ക്ഷണിച്ചാണ് ടൊവിനോ രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോയുടെ ക്ഷണം. കഴിഞ്ഞ തവണ പറഞ്ഞപോലെ എന്റെ വീട് സേഫ് ആണ്, ഇങ്ങോട്ട് വരാം.. ദുരുപയോഗം ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു.. എന്നായിരുന്നു ടൊവിനോയുടെ പോസ്റ്റ്.

നേരത്തെയും ആശങ്കകൾ അകറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് സിനിമാതാരങ്ങളും രംഗത്തുണ്ടായിരുന്നു. അതിൽ ഒരാളാണ് നടൻ ടൊവിനോ തോമസ്. എന്നാൽ, എന്തു ചെയ്താലും അത് സിനിമയുടെ പ്രമോഷനാണ് എന്ന് പറഞ്ഞു വരുന്നവരെ ശക്തമായി വിമർശിച്ച് രംഗത്ത് വന്നവർക്ക് മറുപടിയും നൽകി ടൊവിനോ.

ടൊവിനോയുടെ ആ ഫയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു:

കുറേ ആളുകളെ പേടിച്ചിട്ടാണ് ഫ്‌ളഡ് അലർട്ട് പോസ്റ്റ് ഇടാതിരുന്നത്. അതിട്ടാൽ, അതും ഞാൻ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും. ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമയുടെ പോസ്റ്റ് ഒന്നും ഇടുന്നില്ല. ഫുൾ ഫ്‌ളഡ് അലർട്ടായിരിക്കും. അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നും കൂടെ ഒന്ന് പറ!

ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല...
Let's stand together and survive --

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP