Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കലാഭവൻ മണിക്കായി കരുതിയിരുന്ന വില്ലൻ വേഷത്തിൽ പകരക്കാരനാവുന്നത് ബോഡി ബിൽഡർ താക്കൂർ അനൂപ് സിങ്; സൂര്യയുടെ സിങ്കം 3യിലെ വില്ലനെ കണ്ടെത്തി

കലാഭവൻ മണിക്കായി കരുതിയിരുന്ന വില്ലൻ വേഷത്തിൽ പകരക്കാരനാവുന്നത് ബോഡി ബിൽഡർ താക്കൂർ അനൂപ് സിങ്; സൂര്യയുടെ സിങ്കം 3യിലെ വില്ലനെ കണ്ടെത്തി

ലയാളത്തിന് പുറമേ അന്യ ഭാഷാ ചിത്രങ്ങളിലും കഴിവ് തെളിയിച്ച നടനായിരുന്നു കലാഭവൻ മണി. തമിഴിൽ കൂടുതലും വില്ലൻ വേഷങ്ങളിലായിരുന്നു മണി തിളങ്ങിയത്. സൂര്യയുടെ തമിഴ്ചിത്രം സിങ്കം 3 ൽ വില്ലൻ വേഷം അവതരിപ്പിക്കുന്നതിന് കലാഭവൻ മണിക്ക് അവസരം ലഭിച്ചിരുന്നതായും മണി മരിക്കുന്നതിന് ഒരാഴ്‌ച്ച മുമ്പ് ചിത്രത്തിൽ അഭിനയിക്കുന്നതിന് ക്ഷണിക്കാൻ സിങ്കം ത്രീയുടെ പ്രൊഡക്ഷൻ ടീം കൊച്ചിയിൽ എത്തിയിരുന്നതായും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ മണിക്കായി കരുതിയരുന്ന വില്ലൻ വേഷത്തിൽ പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് സിങ്കം 3യുടെ അണിയറപ്രവർത്തകർ.

സിങ്കം 3യുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്.ബോഡിബിൽഡറായ താക്കൂർ അനൂപ് സിങ് ആണ് സിങ്കം 3യിൽ സൂര്യയുടെ വില്ലനായെത്തുകയാണെന്നാണ് പുതിയ റിപ്പോർട്ട്.ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹരി തന്നെ സംവിധാനം ചെയ്യുന്ന എസ് 3യുടെ സംഗീതം ഹാരിസ് ജയരാജ് ആണ്. ഒക്ടോബർ 28ന് ചിത്രം തിയറ്ററുകളിലെത്തും.

സൂര്യയുടെ സിങ്കം , സിങ്കം 2 എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് സിങ്കം 3. നായക കഥാപത്രത്തിന് വെല്ലുവിളി ഉയർത്തുന്ന വില്ലനെ വേണമെന്നതിനാലാണ് മണിയെ അന്വേഷിച്ച് പ്രൊഡക്ഷൻ ടീം എത്തിയത്. വില്ലൻ വേഷം ചെയ്യുന്നതിന് കലാഭവൻ മണി മതിയെന്ന ആഗ്രഹത്തിലായിരുന്നു സൂര്യ അടക്കമുള്ളവർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP