Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂളിലെ അദ്ധ്യാപകൻ തന്നെ ലൈംഗിക പീഡിപ്പിച്ചിട്ടുണ്ടെന്ന് നടി ഷക്കീലയുടെ തുറന്നുപറച്ചിൽ; മേനിവെളുപ്പുള്ളതിനാൽ നിരവധി പേർ ചൂഷണം ചെയ്‌തെന്നും നടി

സ്‌കൂളിലെ അദ്ധ്യാപകൻ തന്നെ ലൈംഗിക പീഡിപ്പിച്ചിട്ടുണ്ടെന്ന് നടി ഷക്കീലയുടെ തുറന്നുപറച്ചിൽ; മേനിവെളുപ്പുള്ളതിനാൽ നിരവധി പേർ ചൂഷണം ചെയ്‌തെന്നും നടി

ചെന്നൈ: സിനിമയിൽ ശരീരഭാഗങ്ങൾ കാണിച്ചും ചുംബന രംഗത്തിൽ അഭിനയിച്ചും ബോൾഡാകാൻ ഇന്നത്തെ നടിമാർക്ക് യാതൊരു മടിയുമില്ല. എന്നാൽ, കുറച്ചുകാലം മുമ്പ് ഇതേ ദൃശ്യങ്ങളിൽ അഭിനയിച്ചപ്പോൾ നടി ഷക്കീല അടക്കമുള്ളവർ സമൂഹം ഒന്നടങ്കം അധിക്ഷേപിക്കുകയാണ് ഉണ്ടായത്. പിൽക്കാലത്ത് ഇത്തരം ചിത്രങ്ങളിൽ അഭിനയിച്ച നടിമാരിൽ പലരും എവിടെ പോയെന്ന് പോലും ആർക്കും വ്യക്തമല്ലാതായി. ഇടയ്ക്കിടെ അഭിമുഖങ്ങളിലൂടെയും മറ്റും ഷക്കീല സജീവമായി നിൽക്കുന്നുണ്ട്. മുഖ്യാധാര സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന താരത്തിന്റെ തുറന്നുപറച്ചിൽ ഇപ്പോൾ വീണ്ടും ചർച്ചയായിട്ടുണ്ട്.

തന്റെ അദ്ധ്യാപകൻ പോലും തന്നെ അതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് ഷക്കീല തുറന്നുപറഞ്ഞത്. മേനിവെളുപ്പ് ഉണ്ടായി എന്ന ഒറ്റക്കാരണത്താൽ നിരവധി പേർ പല തവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി.സ്‌കൂളിലെ ശിക്ഷാനടപടിയുടെ പേരിലാണ് അദ്ധ്യാപകൻ പോലും ലൈംഗികമായി പീഡിപ്പിച്ചത്. ഇതേ കുറിച്ച് മാതാപിതാക്കളോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായിരുന്നില്ല. തെറ്റിന് ശിക്ഷ എന്ന് പറഞ്ഞ് തന്റെ പരാതി നിസ്സാരമായി തള്ളിക്കളഞ്ഞ മാതാപിതാക്കളാണ് പിന്നീട് തന്നെ സിനിമയിലേക്ക് തള്ളിവിട്ടതെന്നും മുൻകാല മാദക നടി പറയുന്നു. ഒരു പ്രമുഖ ഒരു തമിഴ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഷക്കീല ഇക്കാര്യം പറഞ്ഞത്.

കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങളെ മറികടക്കാൻ വേണ്ടിയാണ് താൻ സിനിമയിൽ എത്തിയതെന്നും ഷക്കീല പറയുന്നു. മുമ്പ് വെളിപ്പെടുത്തി കാര്യങ്ങൾ ഈ അഭിമുഖത്തിലും അവർ ആവർത്തിച്ചു. വെളുത്ത് സുന്ദരിയായതിനാൽ തിരിച്ചറിവില്ലാത്ത കാലം മുതൽ തന്നെ പലരും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ഷക്കീല പറയുന്നു. പത്ത് വർഷം മുമ്പു വരെ തെന്നിന്ത്യൻ രതിചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ഷക്കീല പിന്നീട് സ്വഭാവനടിയായി മാറാൻ ആത്മാർഥ ശ്രമം നടത്തി. ഇപ്പോൾ 38 വയസ്സുള്ള ഷക്കീല'റൊമാന്റിക് ടാർജറ്റ്' എന്ന തെലുങ്കു സിനിമ സംവിധാനം ചെയ്തിരുന്നു.

നേരത്തെ ഷക്കീല രാഷ്ട്രീയത്തിലേക്കും ഇറങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയിലൂടെയാണ് ഷക്കീലയുടെ രാഷ്ട്രീയ പ്രവേശനം എന്നായിരുന്നു വാർത്തകൾ. തമിഴ് ജനതയുടെ അമ്മയായ ജയലളിതയെ പിന്തുണയ്ക്കുന്നുവെന്നും പാർട്ടിയിൽ ചേരാൻ ആഗ്രഹമുണ്ടെന്നും ഷക്കീല പറഞ്ഞു. തനിക്ക് ചെറുപ്പം മുതൽ ജയലളിതയെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ ജയയുടെ പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഷക്കീല ഇതേക്കുറിച്ച് പറഞ്ഞത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയലളിത ജയിലിലായപ്പോൾ തനിക്ക് വളരെയധികം ദുഃഖഃമുണ്ടായി. ജനങ്ങൾക്ക് വേണ്ടി ഗുണകരമായ ഭരണം കാഴ്ചവച്ച ജയലളിതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കണമെന്നത് തന്റെ ആഗ്രഹമാണെന്നും ഷക്കീല നേരത്തെ പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP