Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയദുരിതത്തിൽ കേരളത്തിന് സഹായഹസ്തവുമായി തമിഴ് താരം ലോറൻസ്; ദുരിതാശ്വാസ നിധിക്കായി ഒരു കോടി രൂപ സംഭവാന നൽകും; നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തുക കൈമാറുമെന്നും ലോറൻസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

പ്രളയദുരിതത്തിൽ കേരളത്തിന് സഹായഹസ്തവുമായി തമിഴ് താരം ലോറൻസ്; ദുരിതാശ്വാസ നിധിക്കായി ഒരു കോടി രൂപ സംഭവാന നൽകും;  നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തുക കൈമാറുമെന്നും ലോറൻസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രളയദുരിതത്തിൽ കേരളത്തിന് സഹായ ഹസ്തവുമായി സംവിധായകനും നടനുമായ രാഘവ ലോറൻസും. ദുരിതാശ്വാസത്തിനായി ഒരു കോടി രൂപ അദ്ദേഹം സംഭാവന നൽകും. നാളെ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ധനസഹായം കൈമാറും. ഇക്കാര്യം ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

''പ്രിയപ്പെട്ട സുഹൃത്തുക്കളേ ആരാധകരേ , കേരളത്തിനായി ഒരു കോടി രൂപ നൽകാൻ ഞാൻ തീരുമാനിച്ചു. വലിയ നാശനഷ്ടങ്ങൾ നേരിടുവെന്നത് കേട്ട് ഞാൻ മനസ്സ് തകർന്നിരിക്കുകയാണ്. അവർ നമ്മുടെ സഹോദരീ സഹോദരന്മാരാണ്. നേരിട്ട് ചെന്ന് വേണ്ട സഹായങ്ങൾ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു എന്നാൽ കേരളത്തിലേക്കുള്ള യാത്രയും ദുരിത ബാധിതപ്രദേശങ്ങൾ സന്ദർശിക്കുക എന്നതും എളുപ്പമല്ല, എല്ലാം ഒന്ന് ശമിക്കുന്നത് വരെ കാക്കണം എന്നും വിവരം കിട്ടി. ഇപ്പോൾ മഴ കുറഞ്ഞിട്ടുണ്ട്. ഏതു പ്രദേശത്താണ് കൂടുതൽ നഷ്ടങ്ങൾ ഉണ്ടായത് എന്നത് സർക്കാരിന് അറിയാം എന്നതുകൊണ്ട് കേരള സർക്കാർ വഴി സഹായം എത്തിക്കാൻ തീരുമാനിച്ചു.

നാളെ  കേരള മുഖ്യമന്ത്രിയെ നേരിൽ കാണാൻ സമയം കിട്ടിയിട്ടുണ്ട്. എന്റെ സംഭാവന അദ്ദേഹത്തിനു നൽകാനും വേണ്ടയിടത്ത് വേണ്ട പോലെ അത് ഉപയോഗിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെടും. കേരളത്തിന് വേണ്ടി സംഭാവന ചെയ്തവരും ഇനി ചെയ്യാനിരിക്കുന്നവർക്കും എന്റെ നന്ദി. കേരളം പുനർനിർമ്മിക്കാൻ വേണ്ടി ഞാൻ രാഘവേന്ദ്ര സ്വാമികളോട് പ്രാർത്ഥിക്കുന്നു.'' രാഘവ ലോറൻസ് ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP