Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമാ നടനെ കല്യാണം കഴിക്കാൻ തയ്യാറല്ല; തന്റെ സ്വാതന്ത്രത്തിൽ ഇടപെടുന്നവരെ ഇഷ്ടമില്ല; വിവാഹം കഴിക്കാനുള്ള തപ്‌സിയുടെ നിബന്ധനകൾ ഇങ്ങനെ

സിനിമാ നടനെ കല്യാണം കഴിക്കാൻ തയ്യാറല്ല; തന്റെ സ്വാതന്ത്രത്തിൽ ഇടപെടുന്നവരെ ഇഷ്ടമില്ല; വിവാഹം കഴിക്കാനുള്ള തപ്‌സിയുടെ നിബന്ധനകൾ ഇങ്ങനെ

സിനിമാപ്രവേശത്തിന്റെ കാര്യത്തിൽ മറ്റു നടികളിൽനിന്ന് അൽപം വ്യത്യസ്തയാണു ഡൽഹിയിൽ സിഖ് കുടുംബത്തിൽ ജനിച്ച തപ്‌സി. സോഫ്റ്റ്‌വെയർ എൻജിനിയറായിരുന്ന തപ്‌സി അവിടെ നിന്നു മോഡലിംഗിലേക്കു കളം മാറ്റി. പിന്നീട് ഡൽഹി ആസ്ഥാനമായി കുറെക്കാലം മോഡലിങ് ചെയ്തതിനു ശേഷമായിരുന്നു സിനിമാപ്രവേശം. വൻ ബ്രാൻഡുകളുടെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ പരസ്യങ്ങളിൽ മോഡലായി തിളങ്ങിയ നടി ബോളിവുഡിലും ദക്ഷിണേന്ത്യയിൽ തമിഴിലും തെലുങ്കിലും മലയാളത്തിലും വരെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞു.

തപ്‌സിക്ക് ഇപ്പോൾ വയസ് 28 കഴിഞ്ഞു. വീട്ടുക്കാർ തനിക്ക് വിവാഹം ആലോചിക്കുന്നതിനുള്ള തിരക്കിലാണെന്ന് പറഞ്ഞ നടി തന്റെ വരനാവാൻ വേണ്ട ആളെക്കുറിച്ചുള്ള സങ്കല്പങ്ങൾ വ്യക്തമാക്കിയിരുന്നു. ത്‌നിക്ക് സിനിമ താരത്തെ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്. എന്റെ കുടുംബത്തിൽ ഒരു സിനിമാ താരം മതി. അത് താൻ മാത്രമായിരിക്കുമെന്നും തപ്‌സി പറയുന്നു. കൂടാതെ വിവാഹത്തിന് മുമ്പ് ചില നിബന്ധനകളും വരന്റെ മുമ്പിൽ അവതരിപ്പിക്കും, അതെല്ലാം അംഗീകരിക്കാൻ കഴിയുമെങ്കിൽ എന്നെ വിവാഹം കഴിച്ചാൽ മതിയെന്നും നടി പറയുന്നു.

എന്റെ ഇഷ്ടത്തിന് ജീവിക്കാൻ എന്നെ അനുവദിക്കണം. ഒരിക്കലും എന്റെ സ്വാതന്ത്ര്യത്തിന് മുമ്പിൽ ഇടങ്കോലിടാൻ വരുന്നത് എനിക്ക് ഇഷ്ടമല്ലെന്നും തപ്‌സി പറഞ്ഞു. കുട്ടിക്കാലം മുതൽ നൃത്തത്തിൽ താല്പര്യമുണ്ടായിരുന്നു. എന്നാൽ തന്റെ വട്ട ചെലവുകൾക്ക് വേണ്ടിയാണ് മോഡലിങ് രംഗത്തേയ്ക്ക് പ്രവേശിച്ചതെന്നും നടി പറയുന്നു. താൻ അഭിനയം അവസാനിപ്പിക്കുന്നുവെന്ന് ചില വാർത്തകളുണ്ടായിരുന്നു. എന്നാൽ ആ വാർത്തകൾ തെറ്റാണെന്നും തപ്‌സി പറയുന്നു.

ജുമ്മാന്ദി നാഡം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താപ്‌സി സിനിമയിലെത്തുന്നത്. പിന്നീട് വെട്രിമരാമൻ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലൂടെയാണ് തപ്‌സി പ്രശസ്തയാകുന്നത്. തുടർന്നും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ആഗ്ര കാ ദാബറ എന്നീ ചിത്രത്തിലാണ് തപ്‌സി ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP