Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോൺ ചെയ്താൽ എടുക്കില്ല; മെസേജുകൾക്ക് മറുപടിയും തരില്ല; തിരിച്ചു വിളിക്കാൻ ദിവസങ്ങൾ എടുക്കും; കോഫി വിത്ത് കരണിൽ ഐശ്വര്യയുടെ സ്വഭാവത്തെ പറ്റി അഭിഷേകിന്റെ സഹോദരി ശ്വേതാ ബച്ചന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇങ്ങനെ

ഫോൺ ചെയ്താൽ എടുക്കില്ല; മെസേജുകൾക്ക് മറുപടിയും തരില്ല; തിരിച്ചു വിളിക്കാൻ ദിവസങ്ങൾ എടുക്കും; കോഫി വിത്ത് കരണിൽ ഐശ്വര്യയുടെ സ്വഭാവത്തെ പറ്റി അഭിഷേകിന്റെ സഹോദരി ശ്വേതാ ബച്ചന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇങ്ങനെ

ച്ചൻ കുടുംബത്തിലെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന വിഷയങ്ങളാണ്. ഐശ്വര്യയും അഭിഷേകിന്റെ സഹോദരി ശ്വേതയും തമ്മിലുള്ള സൗന്ദര്യ പിണക്കങ്ങളും ഇതിനും മുമ്പും ഗോസിപ്പുകോളങ്ങളിൽ ഇടംപിടിച്ചതാണ്. ഇപ്പോഴിതാ ഇത്തരം ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്ന തരത്തിൽ ശ്വേതാ കോഫി വിത്ത് കരണിൽ നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയാവുകയാണ്.

ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ശ്വേതയുടെ വെളിപ്പെടുത്തലുകൾ.ഐശ്വര്യാറായ് ബച്ചനിൽ താങ്കൾ ഇഷ്ടപ്പെടാത്തതെന്താണ് എന്ന ചോദ്യത്തിനാണ് ശ്വേത മറുപടി നല്കിയതാണ് വൈറലായത്.

വിളിച്ചാൽ ഫോണെടുക്കില്ല, മേസേജുകൾക്ക് മറുപടിയും തരില്ല, തിരിച്ചു വിളിക്കാൻ ദിവസങ്ങൾ എടുക്കും. അതാണ് തനിക്കേറ്റവും ഇഷ്ടമില്ലാത്ത സ്വഭാവമെന്നായിരുന്നു ശ്വേതയുടെ മറുപടി.കോഫി വിത്ത് കരണിന്റെ റാപ്പിഡ് ഫയർ റൗണ്ടിൽ സംസാരിക്കുന്നതിനിടയിലായിരുന്നു ശ്വേതയുടെ മറുപടി.

അതേസമയം, സ്വപ്രയത്‌നം കൊണ്ട് ഉയർന്നു വന്ന ഐശ്വര്യയെന്ന കരുത്തയായ സ്ത്രീയോടും ഐശ്വര്യയിലെ അതിശയപ്പെടുത്തുന്ന അമ്മയേയും താൻ സ്‌നേഹിക്കുന്നുവെന്നും ശ്വേത വെളിപ്പെടുത്തി. ഐശ്വര്യയുടെ ടൈം മാനേജ്‌മെന്റിനെയും ശ്വേത ബച്ചൻ പ്രശംസിച്ചു. ശ്വേതയ്ക്കൊപ്പം സഹോദരൻ അഭിഷേക് ബച്ചനും ചാറ്റ് ഷോയിൽ പങ്കെടുത്തിരുന്നു.

അഭിഷേകിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ശ്വേത ഉത്തരമേകി. അഭിഷേകിൽ ശ്വേത ഏറ്റവും ഇഷ്ടപ്പെടുന്ന ഗുണമെന്താണെന്ന ചോദ്യത്തിന്, അഭിഷേക് വളരെ വിശ്വസ്തനും അർപ്പണബോധമുള്ള കുടുംബസ്ഥനുമാണ്. ഒരു മകൻ എന്ന രീതിയിൽ മാത്രമല്ല, ഭർത്താവ് എന്ന രീതിയിലും എന്നാണ് ശ്വേത ഉത്തരമേകിയത്. അഭിഷേകിൽ ഇഷ്ടമില്ലാത്ത കാര്യമെന്തെന്ന് ചോദ്യത്തിന് ഞാനെവിടെ തുടങ്ങും എന്ന് മറുചോദ്യം ചോദിച്ച ശ്വേത, എല്ലാം എനിക്കറിയാം എന്ന അഭിഷേകിന്റെ ചിന്ത തനിക്കിഷ്ടമല്ലെന്ന് വെളിപ്പെടുത്തി.

അച്ഛനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയുമൊക്കെ സിനിമയിൽ കയ്യൊപ്പു ചാർത്തി മുന്നേറുമ്പോൾ തന്റെ പാഷനെ പിൻതുടർന്ന് ഫാഷൻ ഇൻഡസ്ട്രിയിൽ പുതിയ ഉദ്യമം തുടങ്ങിയിരിക്കുകയാണ് ശ്വേത ബച്ചൻ. സുഹൃത്തും ഡിസൈനറുമായ മോനിഷ ജയ്സിംഗിനൊപ്പം ചേർന്ന് എം എക്‌സ് എസ് എന്നൊരു ഫാഷൻ ബ്രാൻഡ് ആരംഭിച്ചിരിക്കുകയാണ് ശ്വേത. കഴിഞ്ഞ ഒക്ടോബറിൽ തന്റെ ആദ്യനോവൽ പ്രസിദ്ധീകരിച്ചും ശ്വേത വാർത്തകളിൽ നിറഞ്ഞിരുന്നു. പാരഡൈസ് ടവേഴ്‌സ്എന്നാണ് ശ്വേതയുടെ നോവലിന്റെ പേര്. അടുത്തിടെ അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യചിത്രത്തിലും ശ്വേത അഭിനയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP