Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാൻ രാഷ്ട്രീയത്തിൽ ചേരാൻ ഉദ്ദേശിക്കുന്നില്ല' ; ഞാൻ ഗായികയാണ് രാഷ്ട്രീയത്തിൽ ചേർന്നാൽ അക്കാര്യം എല്ലാവരേയും അറിയിക്കും; പ്രിയങ്ക ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം പഴയതാണെന്നും കോൺഗ്രസിൽ ചേർന്നുവെന്ന വാർത്ത ശരിയല്ലെന്നും ഗായിക സ്വപ്‌ന ചൗധരി; പാർട്ടിയിൽ സ്വപ്‌ന ചേർന്നെന്ന് ആരോപിച്ച് അംഗത്വ ഫോമും സമൂഹ മാധ്യമത്തിൽ

'ഞാൻ രാഷ്ട്രീയത്തിൽ ചേരാൻ ഉദ്ദേശിക്കുന്നില്ല' ; ഞാൻ ഗായികയാണ് രാഷ്ട്രീയത്തിൽ ചേർന്നാൽ അക്കാര്യം എല്ലാവരേയും അറിയിക്കും; പ്രിയങ്ക ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം പഴയതാണെന്നും കോൺഗ്രസിൽ ചേർന്നുവെന്ന വാർത്ത ശരിയല്ലെന്നും ഗായിക സ്വപ്‌ന ചൗധരി;  പാർട്ടിയിൽ സ്വപ്‌ന ചേർന്നെന്ന് ആരോപിച്ച് അംഗത്വ ഫോമും സമൂഹ മാധ്യമത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകസ്ഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് നടിയും ഗായികയുമായ സ്വപ്‌ന ചൗധരിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിൽക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്. സ്വപ്ന കോൺഗ്രസിൽ ചേർന്നുവെന്നും ഇത് അതിനുള്ള തെളിവാണെന്നുമായിരുന്നു ഇതിനോടൊപ്പമുണ്ടായിരുന്ന കുറിപ്പ് എന്നാൽ ഇത് ശരിയല്ലെന്നും ചിത്രം പഴയതാണെന്നും ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത്. താൻ ഗായികയാണ്. രാഷ്ട്രീയത്തിൽ ചേരാൻ ഉദ്ദേശിക്കുന്നില്ല.

താൻ രാഷ്ട്രീയത്തിൽ ചേർന്നാൽ അക്കാര്യം എല്ലാവരെയും അറിയിക്കുമെന്നും പ്രിയങ്കയ്ക്കൊപ്പമുള്ള ചിത്രം പഴയതാണെന്നും സപ്ന ചൗധരി പറഞ്ഞു. എന്നാൽ സപ്ന ചൗധരി വാർത്ത നിഷേധിച്ചിട്ടും അവർ പാർട്ടിയിൽ ചേർന്നുവെന്ന അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ് നേതൃത്വം. മധുര ലോക്സഭാ സീറ്റ് നൽകാമെന്ന ഉറപ്പിൽ സപ്ന പാർട്ടിയിൽ ചേർന്നുവെന്നാണ് കോൺഗ്രസ് വാദം. അവർ പാർട്ടി അംഗത്വം എടുത്തു എന്നതിന്റെ തെളിവായി പാർട്ടി അംഗത്വ ഫോമും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കോൺഗ്രസിന്റെ ഉത്തർപ്രദേശ് ഘടകം അധ്യക്ഷൻ രാജ് ബബ്ബറിന്റെ ഓഫീസാണ് അംഗത്വ ഫോമിന്റെ ചിത്രം പുറത്തുവിട്ടത്. പ്രിയങ്ക ഗാന്ധിക്കൊപ്പമുള്ള ചിത്രവും ഇന്നലെ രാജ് ബബ്ബർ പുറത്തുവിട്ടിരുന്നു. മധുര സീറ്റിൽ സപ്ന മത്സരിച്ചേക്കുമെന്ന് ഇന്നലെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബിജെപി എംപി ഹേമ മാലിനിയുടെ സിറ്റിം സീറ്റാണ് മധുര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP