Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹോദരന്റെ വിവാഹ ചടങ്ങിൽ കാമുകനൊപ്പം നൃത്തച്ചുവടുകൾ വച്ച് സുസ്മിതാ സെൻ; വ്യവസായി കൂടിയായ രാജീവ് സെന്നിന്റെ വിവാഹ ആഘോഷങ്ങൾ നടന്നത് ഗോവയിൽ; 27 കാരനായ റോഹ്മാൻ ഷാലിനൊപ്പമുള്ള ബോളിവുഡ് സുന്ദരിയുടെയും ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു

സഹോദരന്റെ വിവാഹ ചടങ്ങിൽ കാമുകനൊപ്പം നൃത്തച്ചുവടുകൾ വച്ച് സുസ്മിതാ സെൻ; വ്യവസായി കൂടിയായ രാജീവ് സെന്നിന്റെ വിവാഹ ആഘോഷങ്ങൾ നടന്നത് ഗോവയിൽ; 27 കാരനായ റോഹ്മാൻ ഷാലിനൊപ്പമുള്ള ബോളിവുഡ് സുന്ദരിയുടെയും ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു

ടി എന്നതിലുപരി ലോകത്തിന് മുന്നിൽ ഇന്ത്യൻ മുഖസൗന്ദര്യമായ താരമാണ് സുസ്മിത സെൻ.സിനിമയിൽ സജീവമല്ലെങ്കിലും സുസ്മിതയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോളിതാ സുസ്മിത സെന്നിന്റെ സഹോദരനും വ്യവസായിയുമായ രാജീവ് സെന്നിന്റെ വിവാഹത്തിലും തിളങ്ങിയത് സുസ്മിത തന്നെയാണ്. കാമുകൻ റോഹ്മാൻ ഷോളിനൊപ്പമാണ് നടി വിവാഹ ചടങ്ങിൽ പങ്കെടുത്ത്.

ആഘോഷത്തിൽ ആടിപ്പാടുന്ന സുസ്മിതയുടെ ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്.ബംഗാളി ആചാരപ്രകാരം ഗോവയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ആഘോഷത്തിൽ ഹിന്ദി ഗാനത്തിനൊപ്പം ചുവടുവെച്ച സുസ്മിതയുടെയും കാമുകന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഫാഷൻ മോഡലായ റോഹ്മാൻ ഷാലാണ് സുസ്മിതയുടെ കാമുകൻ.42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാൻ ഷാലും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുസ്മിതയുമായുള്ള അടുത്ത വൃത്തങ്ങൾ.റോഹ്മനൊപ്പമുള്ള ചിത്രങ്ങൾ നേരത്തെയും സുസ്മിത ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട്. രണ്ട് കുട്ടികളെ ദത്തെടുത്ത് വളർത്തുന്ന സുസ്മിത അടുത്ത വർഷംവിവാഹിതയാകുമെന്നാണ് റിപ്പോർട്ടുകൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP