Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ സുസ്മിത കുടുംബിനിയാകുന്നു; കാമുകൻ റോഹ്മാനുമായുള്ള വിവാഹം ഈ വർഷം ഒടുവിലെന്ന് റിപ്പോർട്ട്; 27 കാരനായ കാമുകന്റെ വിവാഹാഭ്യർത്ഥനയ്ക്ക് സമ്മതം മൂളി ബോളിവുഡ് സുന്ദരി

ഒടുവിൽ സുസ്മിത കുടുംബിനിയാകുന്നു; കാമുകൻ റോഹ്മാനുമായുള്ള വിവാഹം ഈ വർഷം ഒടുവിലെന്ന് റിപ്പോർട്ട്; 27 കാരനായ കാമുകന്റെ വിവാഹാഭ്യർത്ഥനയ്ക്ക് സമ്മതം മൂളി ബോളിവുഡ് സുന്ദരി

സ്വന്തം ലേഖകൻ

ന്ത്യൻ സൗന്ദര്യ സങ്കല്പത്തിൽ എന്നും ഒരിടമുള്ള മുഖമാണ് സുസ്മിതാ സെന്നിന്റേത്. മിസ് യൂണിവേഴ്സ് കിരീടം ചൂടി ഇന്ത്യയുടെ അഭിമാനമായ സുസ്മിത കുടുംബിനിയാകാനൊരുങ്ങുന്നു വെന്നാണ് പുതിയ വാർത്ത.രണ്ടു പെൺമക്കളെ ദത്തെടുത്ത് സന്തോഷ ജീവിതം നയിക്കുന്ന താരം  ഈ വർഷം അവസാനത്തോടെ വിവാഹം കഴിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന.

42കാരിയായ സുസ്മിതയും 27കാരനായ റോഹ്മാൻ ഷാലും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുഇരുവരും ഒന്നിച്ച് പല വേദികളിലും എത്തിയിട്ടുമുണ്ട്. സുസ്മിത സെൻ വിവാഹിതയാകാൻ പോകുന്നുവെന്ന് 'വോഗ്' ആണ് റിപ്പോർട്ട് ചെയ്യുന്നത്. സുസ്മിതയോട് റൊഹ്മാൻ വിവാഹഭ്യർഥന നടത്തിയെന്നും അത് അവർ സമ്മതിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 2019 അവസാനത്തോടെയായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫാഷൻ ഷോയിൽ വച്ചാണ് ഇവർ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. എന്നാൽ സൗഹൃദം പ്രണയമായി മാറുകയായിരുന്നു.മക്കൾക്കും റോഹ്മാനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാൻ ഫാഷൻ മോഡലായ രോഹ്മൻ ഷാലും എത്തിയിരുന്നു. കൂടാതെ സുസ്മിതയുടെ സഹോദരന്റെ വിവാഹച്ചടങ്ങിലും റോഹ്മാന്റെ സാന്നിധ്യം ചർച്ചയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP