Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രതിഭാധനരായ രണ്ടു നടന്മാരാണ് മമ്മുക്കയും ലാലേട്ടനും; അവർക്ക് അവരുടേതായ ധാരാളം തിരക്കുകളുണ്ട്; നേരിട്ട് വിളിച്ചില്ലെങ്കിലും അവരുടെ അനുഗ്രഹവും മനസും ഞാനറിയുന്നു; സൂപ്പർതാരങ്ങൾ വിളിക്കാത്തതിൽ പരിഭവമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല; സുരഭി ലക്ഷ്മി മനസ്സ് തുറക്കുന്നു

പ്രതിഭാധനരായ രണ്ടു നടന്മാരാണ് മമ്മുക്കയും ലാലേട്ടനും; അവർക്ക് അവരുടേതായ ധാരാളം തിരക്കുകളുണ്ട്; നേരിട്ട് വിളിച്ചില്ലെങ്കിലും അവരുടെ അനുഗ്രഹവും മനസും ഞാനറിയുന്നു; സൂപ്പർതാരങ്ങൾ വിളിക്കാത്തതിൽ പരിഭവമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല; സുരഭി ലക്ഷ്മി മനസ്സ് തുറക്കുന്നു

കൊച്ചി: മമ്മൂട്ടിയും മോഹൻലാലും വിളിക്കാത്തതിൽ പരിഭവമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മി. എന്തായാലും ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് ഒരു പരിഭവവുമില്ല. അങ്ങനെയൊരു കാര്യം ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്തതാണ്.

അല്ലെങ്കിൽ തന്നെ അങ്ങനെ പരിഭവപ്പെടുന്നതിൽ എന്തു യുക്തിയും അർത്ഥവുമാണുള്ളത്? സാമാന്യബോധമുള്ള ആരെങ്കിലും അങ്ങനെ ഒരു പരാതി ഉന്നയിക്കുമോ? ഇത് ആരുടെയോ സൃഷ്ടിയാണ്-സുരഭി ചോദിക്കുന്നു.

സമൂഹമാധ്യമങ്ങളുടെ കാലമല്ലേ? അങ്ങനെ പലതും വരാം. ഭാരതത്തിലെ പ്രതിഭാധനരായ രണ്ടു നടന്മാരാണ് മമ്മുക്കയും ലാലേട്ടനും. അവർക്ക് അവരുടേതായ ധാരാളം തിരക്കുകളുണ്ട്. നേരിട്ട് വിളിച്ചില്ലെങ്കിലും അവരുടെ അനുഗ്രഹവും മനസും ഞാനറിയുന്നു-മംഗളത്തോടാണ് സുരഭി വിവാദത്തോടെ മനസ്സ് തുറന്നത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സുരഭി നേടിയതിന് ശേഷമാണ് ഈ വിവാദം ഉയർന്നത്. ലാലും മമ്മൂട്ടിയും തന്നെ അഭിനന്ദിക്കാൻ വിളിച്ചില്ലെന്ന് സുരഭി പരാതിപ്പെട്ടതായായിരുന്നു വാർത്ത്. ഇതാണ് സുരഭി നിഷേധിക്കുന്നത്. തന്റെ ഭാവി പ്രതീക്ഷകളും ഈ അഭിമുഖത്തിൽ സുരഭി പങ്കുവയ്ക്കുന്നുണ്ട്.

അഭിനയിക്കാനുള്ള എന്റെ ആഗ്രഹവും താല്പര്യവും ആരംഭിച്ചിട്ടേയുള്ളൂ. പ്രതിഭാധനരായ എല്ലാ നടന്മാർക്കും ഒപ്പം അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നു. കൂടാതെ ഏതു കഥാപാത്രങ്ങൾക്കും വഴങ്ങുന്ന തരത്തിൽ അഭിനയശൈലി സ്വായത്തമാക്കണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതിനു വേണ്ടിയുള്ള കഠിനമായ ശ്രമത്തിലാണ് ഞാനിപ്പോൾ. ഞാൻ കഥാപാത്രമായി വരുന്ന ടെലിവിഷൻ പരമ്പര 'എം 80 മൂസ' സാമൂഹിക പ്രതിബദ്ധതയുള്ള ഒരു രചനയാണ്. ഓരോ എപ്പിസോഡിലും സമൂഹത്തിലെ പ്രശ്നങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്. കൂടാതെ 'പ്ലാസ്റ്റിക് നിർമ്മാർജനത്തിനെതിരായി സുധീർ അമ്പലപ്പാട് സംവിധാനം നിർവഹിച്ച 'വൺഡെ ടൂർ' എന്ന പരസ്യചിത്രത്തിലും ഈയടുത്ത് അഭിനയിച്ചു. സമൂഹത്തിന് എന്തെങ്കിലും നല്ല സന്ദേശങ്ങൾ നൽകുന്നത് ഏറ്റവും വലിയ കാര്യമായി ഞാൻ കാണുന്നു.-സുരഭി പറയുന്നു.

1968-ൽ 'തുലാഭാര'ത്തിലെയും 1972-ൽ 'സ്വയംവര'ത്തിലെയും 1978-ൽ 'നിമഞ്ജന' എന്ന തെലുങ്ക് ചിത്രത്തിലെയും അഭിനയമികവിന് ശാരദയും 1986-ൽ 'നഖക്ഷതങ്ങളി'ലെ അഭിനയത്തിന് മോനിഷയും 1993-ൽ 'മണിച്ചിത്രത്താഴി'ലെ പ്രകടനത്തിനും 2001-ൽ 'മിത്ര' എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയമികവിന് ശോഭനയും 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രത്തിലെ അഭിനയത്തിന് 2003-ൽ മീരാജാസ്മിനും മികച്ച നടികൾക്കുള്ള ദേശീയപുരസ്‌കാരം ലഭിക്കുകയുണ്ടായി. അതിന് ശേഷമാണ് സുരഭിയിലൂടെ നടിക്കുള്ള ദേശീയ അവാർഡ് തളിക്കം മലയാളത്തിലെത്തുന്നത്. അനിൽ തോമസ് സംവിധാനം നിർവഹിച്ച 'മിന്നാമിനുങ്ങ' എന്ന ചലച്ചിത്രത്തിലൂടെ മകൾക്കുവേണ്ടി ജീവിതം മാറ്റിവച്ച വിധവയായ അമ്മയുടെ ജീവിത പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിലൂടെ സുരഭി നല്ല പ്രകടനം കാഴ്ചവച്ചുവെന്ന് ജൂറി വിലയിരുത്തി.

നൃത്ത നാടക രംഗത്ത് നിന്നാണ് സുരഭി സിനിമയിലെത്തിയത്. കാലടി സർവകലാശാലയിൽനിന്നാണ് ഭരതനാട്യത്തിൽ ബിരുദവും തിയേറ്റർ കോഴ്സിൽ എം.എ.യും നേടിയത്. 2010-ലും 2016-ലും കേരള സംഗീതനാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചു. അബുദാബി തിയേറ്റർ ഫെസ്റ്റിവൽ അവാഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവയും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP