1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ദേശീയ പുരസ്‌കാരം നേടിയെങ്കിലും സുരഭിക്ക് ആദ്യ സമ്മാനമായി കിട്ടിയത് ഒരു പായ്ക്കറ്റ് കടലയും വാത്തക്കഷ്ണവും; വീടിന് മുന്നിൽ ചാനലുകാരെ കണ്ട് അനക്ക് വലുത് എന്തോ കിട്ടിയല്ലേ മോളെയെന്ന് നരിക്കുനിക്കാർ; മുക്കാലാ മുക്കാബുലാ.. പാട്ടിനൊപ്പം നൃത്തംവച്ച് നാടോടി സർക്കസിൽ അരങ്ങേറ്റം

April 08, 2017 | 12:16 PM IST | Permalinkദേശീയ പുരസ്‌കാരം നേടിയെങ്കിലും സുരഭിക്ക് ആദ്യ സമ്മാനമായി കിട്ടിയത് ഒരു പായ്ക്കറ്റ് കടലയും വാത്തക്കഷ്ണവും; വീടിന് മുന്നിൽ ചാനലുകാരെ കണ്ട് അനക്ക് വലുത് എന്തോ കിട്ടിയല്ലേ മോളെയെന്ന് നരിക്കുനിക്കാർ; മുക്കാലാ മുക്കാബുലാ.. പാട്ടിനൊപ്പം നൃത്തംവച്ച് നാടോടി സർക്കസിൽ അരങ്ങേറ്റം

ദേശീയ പുരസ്‌കാര നിറവിലും കോഴിക്കോട്ടെ നരിക്കുനിക്കാരിയായിത്തന്നെ സുരഭി. തന്റെ പുരസ്‌കാരലബ്ധിയിൽ നാട്ടുകാർക്കൊക്കെ പെരുത്ത് സന്തോഷമായെന്നായിരുന്നു സുരഭിയുടെ പ്രതികരണം.

കുടുംബശ്രീക്കാരും അയൽക്കൂട്ടങ്ങളും നാട്ടിലെ ക്ലബ്ബുകാരും എല്ലാ പാർട്ടിക്കാരുമൊക്കെ അനുമോദിക്കുന്നുണ്ട്. നാട്ടിൽ കുറെ ഫ്‌ളക്‌സും പൊങ്ങി. ചാനലുകാരുടെ ഒ.ബി.വാൻ വീട്ടിന് മുന്നിലെത്തിയതോടെ നാട്ടുകാർ ഓടിക്കൂടി. അനക്ക് വലുത് എന്തോ കിട്ടിയല്ലേ മോളെ.. എന്നായിരുന്നു നാട്ടുകാരുടെ ആദ്യ പ്രതികരണം. എല്ലാവർക്കും സന്തോഷം. അവാർഡ് നേടിയതുകൊണ്ട് മാറ്റങ്ങളൊന്നുമില്ല, നാടകമായാലും സിനിമയായാലും കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതായിരുന്നു ഉത്തരവാദിത്വം. അതുകഴിഞ്ഞല്ലോ.

എളേറ്റിൽ വട്ടോളിയിൽ താമസിക്കുന്ന കാലത്ത് നാടോടി സർക്കസുകാർക്കൊപ്പം നൃത്തചെയ്തുകൊണ്ടാണ് ആദ്യമായി സ്‌റ്റേജിൽ കയറുന്നത്. അന്ന് അടിപൊളിയായി നൃത്തം ചെയ്തതിന് നാട്ടുകാർ ഒരു പാക്കറ്റ് കടലയും വത്തക്കക്കഷ്ണവും നൽകി. പിന്നെ കുടുംബം നരിക്കുനിയിലേക്ക് മാറി. അമ്പലത്തിലെയും ക്ലബ്ബുകളുടെയും പരിപാടിക്ക് നൃത്തം ചെയ്യുന്നതും നാടകത്തിൽ അഭിനയിക്കുന്നതും കുട്ടിക്കാലത്തെ പതിവായി. അന്നൊക്കെ നാട്ടിൽ പറയുക, സിങ്കിൾ ഡാൻസ്, കപ്പിൾ ഡാൻസ് എന്നൊക്കെയാണ്.

എന്തായാലും സുരഭി മുന്നിലുണ്ട്. മുക്കാലാ മുക്കാബുലാ.. രാമായണക്കാറ്റേ.. പഴയ സ്ഥിരം ഡാൻസ് നമ്പറുകൾ ഓർത്തെടുക്കുന്നു സുരഭി. ഈ പരിപാടികൾക്കെല്ലാം സംഘാടകനായും അനൗൺസറായും വരുന്ന വിജയൻ പാലാടിക്കുഴിയാണ് കുട്ടിക്ക് താളബോധമുണ്ടെന്നും പറഞ്ഞ് കലാമണ്ഡലം സത്യവ്രതൻ മാഷുടെ അടുത്ത് നൃത്തം പഠിക്കാൻ വിട്ടത്. ഭരതനാട്യവും കുച്ചുപ്പുഡിയും മോഹിനിയാട്ടവും അവിടെ നിന്നാണ് പഠിച്ചത്. പുന്നശ്ശേരി രാമൻകുട്ടി മാഷുടെ അടുത്തുനിന്ന് ഓട്ടൻതുള്ളലും പഠിച്ചു.

ഇതോടെ നാട്ടിൽ അത്യാവശ്യം നാടകങ്ങളൊക്കെ ചെയ്തിരുന്ന മുകുന്ദേട്ടൻ നാടകത്തിലെ കുട്ടികളുടെ കഥാപാത്രങ്ങൾ തരാൻ തുടങ്ങി. കംസവധം നാടകത്തിൽ കൃഷ്ണനായി തുടങ്ങി. അവസാനം അയ്യപ്പൻ, മുരുകൻ.... തുടങ്ങി ഒട്ടുമിക്ക കുട്ടിദൈവങ്ങളായും താൻ വേഷമിട്ടെന്ന് സുരഭി. കലോത്സവ വേദികളിലും ഈ കാലത്ത് സജീവമായിരുന്നു. വി.എച്ച്.എസ്.ഇ.യ്ക്ക് പഠിക്കുമ്പോഴാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. അപ്പോഴേക്കും അച്ഛൻ മരിച്ച് ചെറിയ സാമ്പത്തികപ്രയാസത്തിലാണ്.

ചേച്ചിയുടെ നിർബന്ധത്തിലാണ് കലോത്സവത്തിനെത്തുന്നത്. ഓട്ടൻതുള്ളലിൽ എനിക്കുമാത്രം പക്കമേളക്കാരില്ല. വേഷമെല്ലാം പഠിപ്പിക്കുന്ന മാഷ് സൗജന്യമായി നൽകി. ഫലം വന്നപ്പോൾ മൂന്നാംസ്ഥാനം. അർഹതപ്പെട്ട ഒന്നാംസ്ഥാനം പക്കമേളക്കാരില്ലാത്തതിനാൽ നഷ്ടമായി. സങ്കടപ്പെട്ട് നിൽക്കുമ്പോഴാണ് മാധ്യമപ്രവർത്തകർ അടുത്തുവരുന്നത്. അവർ ചോദിച്ചതിനൊക്കെ ഉത്തരം പറഞ്ഞു.

പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് ഞെട്ടുന്നത്. എല്ലാത്തിലും വാർത്തയായി. ഈ വാർത്ത സംവിധായകൻ ജയരാജ് കാണാനിടയായി. അദ്ദേഹം ഭാര്യ സബിതയോട് അടുത്ത ദിവസം നടക്കുന്ന എന്റെ മോണോആക്ട് മത്സരം കാണാനും പരിചയപ്പെടാനും നിർദേശിച്ചു. അവർക്ക് തൃപ്തിയായതോടെ ജയരാജ് സംവിധാനം ചെയ്ത ബൈ ദ പീപ്പിൾസിനിമയിൽ ചെറിയ വേഷം ലഭിച്ചു. അതായിരുന്നു സിനിമാ പ്രവേശം. അന്നുമുതൽ വലിയ ഇടവേളകളില്ലാതെ സിനിമ ഒപ്പമുണ്ട്. ഇതിനകം 45-ഓളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു.

പ്ലസ്ടു കഴിഞ്ഞതോടെ കാലടി സർവകലാശാലയിൽ ബി.എ. ഭരതനാട്യത്തിന് ചേർന്നു. അവിടെ ഉപവിഷയമായി മോഹിനിയാട്ടമോ, സംഗീതമോ, തിയേറ്ററോ പഠിക്കണം. അന്നുവരെ നാടകത്തിന് തിയേറ്റർ, പ്ലേ എന്നൊക്കെ പറയുമെന്ന് പോലും അറിയില്ല. ഉടൻ ജോലികിട്ടണം, അതിനാണ് പ്രാമുഖ്യം. തിയേറ്റർ കണ്ടപ്പോൾ ഓർമവന്നത് നാട്ടിലെ ദിനേശ് ടാക്കീസാണ്. തിയേറ്ററിലെ പണിയൊക്കെ പഠിപ്പിക്കലാകും എന്നും കരുതി തിയേറ്റർ തിരഞ്ഞെടുത്തു. പഠനം തുടങ്ങിയപ്പോഴാണ് കാര്യം വ്യക്തമാകുന്നത്. കൂടിയാട്ടവും നങ്ങ്യാർകൂത്തും മുതൽ ഷേക്‌സ്പിയറും ഗ്രീക്ക് തിയേറ്ററും വരെ. എന്തായാലും ഭരതനാട്യത്തിൽ ഒന്നാംറാങ്കോടെയാണ് കോഴ്‌സ് പൂർത്തിയാക്കിയത്. ഇതിനിടെ സ്വകാര്യടിവി ചാനലിലെ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ ഒന്നാമതെത്തി. കൂടുതൽ അവസരങ്ങളും തേടിയെത്തി. കെ.കെ. രാജീവ് സംവിധാനം ചെയ്ത കഥയിലെ രാജകുമാരിയെന്ന സീരിയലിൽ അഭിനയിച്ചു. പിന്നീടാണ് ജനശ്രദ്ധയാകർഷിച്ച എം80 മൂസയിലെ പാത്തുവാകുന്നത്.

വിനോദ് കോവൂരും സുനിൽ കാര്യാട്ടുകരയും ചേർന്നാണ് സംവിധായകൻ ഷാജി അസീസിനോട് എന്നെ നിർദേശിക്കുന്നത്. നാട്ടുമ്പുറത്തൊക്കെ കാണുന്ന അമ്പത് - അറുപതുവയസ്സുള്ള താത്തമാരുടെ വർത്തമാനശൈലിയാണ് ഉപയോഗിച്ചത്. അമ്മമ്മയുടെ അടുത്തുനിന്നും പഠിച്ച പഴയ വാക്കുകൾ - കുയമാന്തൽ, കുണ്ടറാച്ചിട, പൈക്കുക, സുയിപ്പാക്കുക -ഇതൊക്കെ യഥേഷ്ടം ഉപയോഗിച്ചപ്പോൾ പാത്തു ഹിറ്റ് - സുരഭി പറയുന്നു. അഞ്ചുലക്ഷം ആളുകളാണ് യൂട്യൂബിൽ പാത്തുവിന്റെ വീഡിയോ കണ്ടത്. 30 പ്രാവശ്യമെങ്കിലും ഗൾഫ് നാടുകളിൽ എം 80 മൂസ സംഘം സന്ദർശിച്ചു. ഇതിനിടെ എ.സി. മീൻകട മുതൽ ജൂവലറി വരെ ഉദ്ഘാടനം ചെയ്യാൻ പോയി. എല്ലാം നൈറ്റിയും തട്ടവുമിട്ട് പാത്തുവായി-സുരഭി പാത്തുവിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. ഇതിനിടെ അബുദാബി തിയേറ്റർ ഫെസ്റ്റിവൽ അവാർഡ്, ഫ്‌ളവേഴ്‌സ് ടി.വി. ബെസ്റ്റ് കൊമേഡിയൻ അവാർഡ്, സബർമതി പുരസ്‌കാരം, ശാന്താദേവി പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.

കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ആദ്യം ലഭിക്കുന്നത്. സുരഭിയുടേത് ഉൾപ്പടെ നാല് പുരസ്‌കാരങ്ങൾ ഈ നാടകം നേടി. നാടകം ഒരു പാഠശാലയാണെന്ന് പറയുന്നു സുരഭി. ഒരു നാടകം കെട്ടിപ്പൊക്കുന്നത് അതിലെ ഓരോ കഥാപാത്രവും കൂടി അറിഞ്ഞാണ്. നമ്മുടെ മുമ്പിൽ നടക്കുന്ന, പങ്കാളിയാവുന്ന പ്രക്രിയ ആണത്. സിനിമയിൽ ചിലപ്പോൾ തിയേറ്ററിലെത്തുമ്പോഴാണ് മുഴുവൻ കഥപോലും അറിയുന്നത്. - സുരഭി പറഞ്ഞു. ഇടപ്പള്ളി അതിഥി സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്‌സിലാണ് സുരഭി ഇപ്പോൾ പ്രവർത്തിക്കുന്നത്. കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിന് 2010-ലും സുരഭിയെ സംഗീതനാടക അക്കാദമി മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നു.

എന്നാൽ മികച്ചനടിക്കുള്ള പ്രത്യേക പരാമർശം നേടിയ മിന്നാമിനുങ്ങെന്ന ചിത്രത്തിന്റെ സംവിധായകൻ അനിൽ തോമസും തിരക്കഥാകൃത്ത് മനോജ് റാംസിങ്ങുമാണ് ആദ്യം മുതലേ തന്നെ ഞെട്ടിച്ചതെന്ന് സുരഭി പറയുന്നു. ഒരു നടിക്ക് തിരക്കഥ വായിക്കാൻ നൽകി താൽപര്യമുണ്ടെങ്കിൽ അഭിനയിക്കണമെന്ന് പറഞ്ഞത് ഇരുവരുമാണ്. മലയാളത്തിൽ അപൂർവമായി മാത്രം നടക്കുന്ന കാര്യമാണത്. മിന്നാമിനുങ്ങിലെ കഥാപാത്രത്തെക്കുറിച്ച് മനസ്സിലായതോടെ എങ്ങനെ അവതരിപ്പിക്കുമെന്നതിനെക്കുറിച്ചായി ചിന്ത

. ഹോസ്റ്റൽ മേട്രൻ മീനച്ചേച്ചിയുടെ മുഖമാണ് മനസ്സിൽ വന്നത്. അവരുടെ കണ്ണുകളിലെ ദൈന്യത, നിസ്സഹായത എല്ലാം ഓർത്തെടുത്തതോടെ കഥാപാത്രമാകുന്നത് എളുപ്പമായി. അടുത്ത വെല്ലുവിളി തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണമായിരുന്നു. കോഴിക്കോടൻ ശൈലിയുടെ പേരിലാണ് ഞാൻ അറിയപ്പെടുന്നതുതന്നെ. തിരുവനന്തപുരം ശൈലിയുള്ള സംഭാഷണം ശരിയാക്കാൻ സഹായിച്ചത് കൃഷ്ണൻ ബാലകൃഷ്ണനാണ്.

റെക്കോഡിങ് സ്റ്റുഡിയോയിൽ ഡബ്ബിങ് സമയത്തുൾപ്പെടെ അവരുടെ സഹായമുണ്ടായിരുന്നു. പൂർണമായ തിരുവനന്തപുരം ശൈലി പരീക്ഷിക്കാതെ തിരുവനന്തപുരത്ത് താമസിക്കുന്ന ഒരാളുടെ സ്വാഭാവികമായ സംഭാഷണശൈലി പരീക്ഷിക്കാനാണ് ശ്രമിച്ചത്. സംവിധായകനും എഴുത്തുകാരനും എല്ലാവരും ഉൾക്കാഴ്ചയോടെ കണ്ടെന്നതും കഥാപാത്രത്തെ മനസ്സിലാക്കാൻ ശ്രമിച്ചുവെന്നതുമാണ് സിനിമയുടെ പ്രത്യേകതയെന്ന് സുരഭി പറയുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പോസ്റ്റിട്ടത് പുലികേശി നഗറിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകൻ; സമാധാനം കാത്തുസൂക്ഷിക്കണമെന്നും കിംവദന്തികളുടെയും അക്രമികളുടെയും വാക്കുകളിൽ നിന്ന് അകപ്പെട്ട് പോകരുതെന്നും മുസ്ലിം സഹോദരങ്ങളോടും അഭ്യർത്ഥിച്ച് വീഡിയോ ഇറക്കി എംഎൽഎ; എല്ലാം കൈവിട്ടപ്പോൾ വെടിവച്ച് പൊലീസും; ബംഗളൂരു കലാപത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; നിരവധി പേർക്ക് ഗുരുതര പരിക്ക്; ബംഗളൂരുവിൽ സംഘർഷത്തിന് അയവ്
വിദ്വേഷ കാർട്ടൂണിന്റെ പേരിൽ ബംഗളൂരുവിലുണ്ടായ സംഘർഷം ആളിക്കത്തിച്ചതിൽ എസ്ഡിപിഐക്ക് മുഖ്യപങ്ക്; മൂന്ന് പേരുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങൾക്കും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ; മുസാമിൽ പാഷ ഉൾപ്പടെ അറസ്റ്റിലായത് 110 പേർ; അക്രമം ആസൂത്രിത ഗൂഢാലോചനയെന്ന് മന്ത്രി; അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ; ക്രമസമാധാനം പൂർവ സ്ഥിതിയിലാക്കാൻ എല്ലാ നടപടിയും സർക്കാർ സ്വീകരിക്കുമെന്ന് യെദ്യൂരപ്പയും
എല്ലാ വെർണ്ണാക്കുലർ പ്രസും ചാരനെന്ന് വിളിച്ചു; കറക്ട് പൊസിഷൻ കണ്ട് ഒറ്റയൊക്കൊരു മനുഷ്യൻ സത്യം പറഞ്ഞിട്ടും അതിൽ എന്താണുള്ളത് എന്ന് പോലും പരിശോധിക്കാത്ത മറ്റ് മാധ്യമ പ്രവർത്തകർ; എന്നെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അത് ടിഎൻ ഗോപകുമാറും ഏഷ്യാനെറ്റും മാത്രം; മാധ്യമ സ്വാതന്ത്ര്യവും വ്യക്തിതിഹത്യയും എന്ന വിഷയം കൈരളി ചർച്ചയാക്കിയത് സർക്കാരിന് വേണ്ടി; കൈയടി കിട്ടിയത് ഏഷ്യാനെറ്റിനും; നേരോടെ നിരന്തരം നിർഭയം... വിനു വി ജോണിന്റെ ട്വീറ്റ് ചർച്ചയാക്കുന്ന ചാര രാഷ്ട്രീയം ഇങ്ങനെ
ഫൈസൽ ഫരീദിൽ നിന്നും എൻഐഎ സംഘത്തിന് ലഭിച്ചത് 'സ്വർണ ഖനിയോ'? അബുദാബിയിൽ വെച്ചു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നയതന്ത്ര ബഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിലെ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന; ഫൈസൽ ഫരീദിന്റെ വിലാസത്തിൽ നിന്നും തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് പാഴ്‌സൽ അയച്ചതിന്റെ ഉറവിടം കണ്ടെത്തി; സ്വപ്‌നയും സരിത്തുമായുള്ള ബന്ധങ്ങളും ചോദിച്ചറിഞ്ഞു; ഇന്ത്യയിൽ നിന്നെത്തിയ അന്വേഷണ സംഘത്തിന് എല്ലാം സഹായങ്ങളും നൽകി അബുദാബി പൊലീസും
മതഗ്രന്ഥങ്ങൾ എത്തിക്കാൻ പാടില്ലെന്ന് ഡിപ്ലോമാറ്റിക് റൂൾസ് ഉണ്ട്; നയതന്ത്രജ്ഞർ ഉൾപ്പെടെ ആർക്കും മതഗ്രന്ഥ ഇറക്കുമതിക്ക് അനുമതിയില്ല; ജലീൽ ഖുറാൻ എത്തിയെന്ന് പറയുന്നത് ഡിപ്ലോമാറ്റിക് വഴിയിൽ തന്നെ; മന്ത്രിയുടെ ഭാഗത്ത് നിന്നും വന്നത് ഗുരുതര പ്രോട്ടോക്കോൾ ലംഘനം; രാഷ്ട്രീയ നേതൃത്വം കുറുക്കു വഴി എടുക്കുമ്പോൾ ബ്രൂറോക്രസി ശ്രദ്ധിക്കണം; ബ്യൂറോക്രസിയിലെ ഗുരുതര പിഴവുകളാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം; ജലീലിന്റെ പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ടി.പി.ശ്രീനിവാസൻ മറുനാടനോട്
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായത് സ്വപ്‌ന സുരേഷും സന്ദീപും; കരാർ ഉറപ്പിക്കാൻ അറബിയുമായി സംസാരിച്ചത് സ്വപ്‌ന തന്നെ; ഇതിനായി സ്വപ്‌ന കമ്മീഷൻ ആവശ്യപ്പെട്ടു; കരാർ കിട്ടാൻ സാധാരണ കോൺട്രാക്റ്റർ ചെയ്യാനുള്ളത് ചെയ്തു; കരാർ ഉറപ്പിച്ചത് 18.5 കോടി രൂപയ്ക്ക്; ഇതിൽ 14 കോടിയും ലഭിച്ചു; ഇതേക്കുറിച്ച് എൻഐഎയിൽ മൊഴിയും നൽകിയിട്ടുണ്ട്; യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിൽ വെട്ടിലായി സംസ്ഥാന സർക്കാർ
ഭാര്യയുടെയും മക്കളുടെയും ജീവിതം വഴിമുട്ടി പോകില്ല എന്ന ആശ്വാസത്തോടെ സോണിയുടെ ആത്മാവ് അദൃശ്യ സാന്നിധ്യമായി എത്തിയിരിക്കാം; മഴപ്പെയ്ത്തു കഴിഞ്ഞ ശാന്തത പോലെ കരച്ചിൽ വറ്റി ടിന്റു; അച്ഛൻ ഉറങ്ങിക്കിടക്കുകയാണെന്നു കരുതിയ മക്കൾക്ക് വേണ്ടി മറുനാടൻ കുടുംബം കൈമാറിയത് 15 ലക്ഷം; ഡാഡിയുടെ ചിത്രവും കയ്യിൽ പിടിച്ചു അന്നയും ഹൈഡാനും നൊമ്പരക്കാഴ്ചയായി
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി