Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വിമ്മിങ് പൂളിന് സമീപം നിന്ന് ഡാൻസ് ചെയ്യുന്നതിനിടെ സഹപ്രവർത്തനെ പൂളിലേക്ക് തള്ളിയിട്ട് സണ്ണി ലിയോൺ; പിന്നിൽ നിന്ന് സണ്ണിക്കും തള്ള് കൊടുത്ത് അണിയറക്കാർ; മലയാള ചിത്രം രംഗീലയുടെ ഷൂട്ടിനിടയിലെ തമാശ വീഡിയോ പങ്ക് വച്ച് ബോളിവുഡ് താരം; വൈറലായി മാറുന്ന വീഡിയോ കാണാം

സ്വിമ്മിങ് പൂളിന് സമീപം നിന്ന് ഡാൻസ് ചെയ്യുന്നതിനിടെ സഹപ്രവർത്തനെ പൂളിലേക്ക് തള്ളിയിട്ട് സണ്ണി ലിയോൺ; പിന്നിൽ നിന്ന് സണ്ണിക്കും തള്ള് കൊടുത്ത് അണിയറക്കാർ; മലയാള ചിത്രം രംഗീലയുടെ ഷൂട്ടിനിടയിലെ തമാശ വീഡിയോ പങ്ക് വച്ച് ബോളിവുഡ് താരം; വൈറലായി മാറുന്ന വീഡിയോ കാണാം

ണ്ണി ലിയോൺ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് സന്തോഷ് നായർ ഒരുക്കുന്ന രംഗീല. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ ഒരു സംഭവം ഇൻസ്റ്റഗ്രാമിലൂടെ സണ്ണി പങ്ക് വച്ചതാണ് ഇപ്പോൾ വൈറലാകുന്നത്.

സ്വിമ്മിങ് പൂളിനരികിൽ നിന്ന് അണിയറപ്രവർത്തകർക്കൊപ്പം സണ്ണി ലിയോൺ ഡാൻസ് ചെയ്യുന്നതും ഒപ്പം പരസ്പരം പൂളിലേക്ക് തള്ളിയിടുന്നതുമാണ് വീഡിയോ. സണ്ണി ലിയോൺ ഡാൻസിനിടെ തമാശയ്ക്ക് കൂടെ ഡാൻസ് ചെയ്ത സഹപ്രവർത്തകനെ പൂളിലേയ്ക്ക് ആദ്യം തള്ളിയിട്ടു. പൂളിൽ വീണയാളെ കളിയാക്കി നിൽക്കുന്നതിനിടെയാണ് സണ്ണിക്ക് അപ്രതീഷിതമായി പിന്നിൽ നിന്നും പണി കിട്ടിയത്. പൂളിലേയ്ക്ക് നോക്കി നിൽക്കുന്ന താരത്തെ പിന്നിൽ നിന്ന് മറ്റൊരാൾ തള്ളിയിടുകയായിരുന്നു.

താൻ വിചാരിച്ച പോലെയല്ല ഈ പ്രാങ്ക് വീഡിയോ പോയതെങ്കിലും രസകരമായിരുന്നു എന്ന കുറിപ്പോടെയാണ് സണ്ണി ലിയോൺ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോനാണ് ചിത്രം നിർമ്മിക്കുന്നത്.ഷൂട്ടിങ് സെറ്റിലെ ഫൺ വീഡിയോ 14 ലക്ഷത്തിലേറെ പേരാണ് ഇതിനകം കണ്ടിരിക്കുന്നത്.

ബോളിവുഡ് താരം സണ്ണി ലിയോൺ നായികയായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് 'രംഗീല'. സന്തോഷ് നായർ ആണ് ചിത്രത്തിന്റെ സംവിധായകൻ. മണിരത്നം, സച്ചിൻ എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് സന്തോഷ് നായരായിരുന്നു. ബാക്ക് വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊജക്ട് ഡിസൈൻ ജോസഫ് വർഗീസ് നിർവ്വഹിക്കും.

സണ്ണി ലിയോൺ നായികയാകുന്ന വീരമാദേവി എന്ന ചിത്രവും മലയാളത്തിൽ റിലീസ് ചെയ്യും. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വി സി.വടിവുടയാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീരമാദേവി എന്ന രാജ്ഞിയായാണ് സണ്ണി ലിയോൺ എത്തുന്നത്. സണ്ണി ലിയോൺ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യൻ ചിത്രമാണ് വീരമാദേവി.

സൂപ്പർ ഹിറ്റായ 'പുലിമുരുഗ'ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിചിത്രം 'മധുരരാജ'യിലെ ഒരു ഗാനരംഗത്തിലും സണ്ണി ലിയോൺ അഭിനയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സണ്ണി കൊച്ചിയിലെത്തിയിരുന്നു. ചിത്രം വിഷു റിലീസ് ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP