Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛന്റെ പാതയിൽ മകളും ബോളിവുഡിലേക്ക് ചുവടുവെക്കുമോ? ഷാരൂഖിനൊപ്പം അതിസുന്ദരിയായെത്തി മകൾ സുഹാന; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അച്ഛന്റെ പാതയിൽ മകളും ബോളിവുഡിലേക്ക് ചുവടുവെക്കുമോ? ഷാരൂഖിനൊപ്പം അതിസുന്ദരിയായെത്തി മകൾ സുഹാന; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മുംബൈ: ബോളിവുഡ് സിനിമയിൽ മക്കൾ വാഴുന്ന കാലമാണ് ഇപ്പോൾ. ഒരു കാലത്ത് സിനിമയെ അടക്കിവാണവരുടെ മക്കളാണ് ഇപ്പോൾ ഭാവിയുടെ താരങ്ങളായി വളർന്നു കൊണ്ടിരിക്കുന്നത്. ബോളിവുഡിലെ കിങ്ഖാന്റെ മകളും ബോളിവുഡിൽ തിളങ്ങാനൊരുങ്ങുകയാണോ? ഈ ചോദ്യം ബോളിവുഡ് പാപ്പരാസികൾ അടുത്തിടെ ഉന്നയിച്ചു തുടങ്ങി.

കഴിഞ്ഞ ദിവസം ഷാരൂഖിനൊപ്പം പ്രത്യക്ഷപ്പെട്ട മകൾ സുഹാന ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ബോളിവുഡ് സുന്ദരിമാരെപ്പോലെ അണിഞ്ഞൊരുങ്ങിയായിരുന്നു ഷാരൂഖിനൊപ്പം സുഹാന എത്തിയത്.

അമ്മ ഗൗരി ഖാൻ ഡിസൈൻ ചെയ്ത ആഡംബര ഹോട്ടലിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സുഹാന. ഇതിനായി പ്രത്യേകപാർട്ടിയും ഗൗരി സംഘടിപ്പിച്ചിരുന്നു. ഇംതിയാസ് അലി, അനിൽ കപൂർ, ജാക്വലിൻ, അർജുൻ കപൂർ, ഫറാ ഖാൻ, സോനം കപൂർ, ക്രിതി, സുശാന്ത്, മലൈക, ആലിയ ഭട്ട് എന്നിവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP