Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്ലാമർ ലോകത്തേക്കുള്ള മകളുടെ ആദ്യ ചുവടുവെപ്പായി എത്തിയ വോഗ് മാഗസിന്റെ പുതിയ ലക്കം പുറത്തിറക്കി ഷാരൂഖ്; ബോൾഡായും സെക്‌സിയായും സ്മാർട്ടായും ഫോട്ടോ ഷൂട്ടിൽ തിളങ്ങി സുഹാന; മാഗസിൻ കവർ ഗേളായി എത്തിയ താരപുത്രിയുടെ ഫോട്ടോ ഷൂട്ട് വീഡിയോ കാണാം

ഗ്ലാമർ ലോകത്തേക്കുള്ള മകളുടെ ആദ്യ ചുവടുവെപ്പായി എത്തിയ വോഗ് മാഗസിന്റെ പുതിയ ലക്കം പുറത്തിറക്കി ഷാരൂഖ്; ബോൾഡായും സെക്‌സിയായും സ്മാർട്ടായും ഫോട്ടോ ഷൂട്ടിൽ തിളങ്ങി സുഹാന; മാഗസിൻ കവർ ഗേളായി എത്തിയ താരപുത്രിയുടെ ഫോട്ടോ ഷൂട്ട് വീഡിയോ കാണാം

സിനിമാ താരമായിട്ടില്ലെങ്കിലും ബോളിവുഡ് താരമക്കളിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന താരമാണ് ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ. സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുന്ന സുഹാനയുടെ ഫോട്ടോകളെല്ലാം പെട്ടെന്നാണ് വൈറലാകുന്നത്. വസ്ത്രധാരണത്തിന്റെ പേരിൽ പഴികേൾക്കാറുണ്ടെങ്കിലും നടി ഫാഷൻ ലോകത്തും ഏറെ ശ്ര്ദ്ധ നേടിയുള്ളയാളാണ്. ഇപ്പോഴിതാ ഫാഷൻ ലോകത്ത് സാന്നിധ്യമറിയിച്ചുകൊണ്ട് വോഗ് മാഗസിന്റെ കവർ ഗേളായി എത്തിയിരിക്കുകയാണ് സുഹാന.

വോഗ് മാഗസിന്റെ ഓഗസ്റ്റ് പതിപ്പിനായാണ് സുഹാന മോഡലായത്. വോഗ് ബ്യൂട്ടി അവാർഡ്സ് 2018ന്റെ വേദിയിൽ സുഹാനയുടെ പിതാവും ബോളിവുഡ് സൂപ്പർസ്റ്റാറുമായ ഷാരൂഖ് ഖാൻ തന്നെയാണ് ഇത്തവണത്തെ കവർ പ്രകാശനം ചെയ്തത്.18കാരിയായ സുഹാനയുടെ ആദ്യ ഫോട്ടോഷൂട്ടാണിത്.

ഒരു നല്ല അഭിനേത്രി ആകാനാണ് സുഹാന ശ്രമിക്കുന്നത്. അഭിനയം അവൾ നന്നായി ചെയ്യും. അഭിനയത്തെക്കുറിച്ച് ഞാൻ അവൾക്ക് മനസിലാക്കി കൊടുത്തിട്ടുണ്ട്- മാഗസിൻ പുറത്തിറക്കി കൊണ്ട് ഷാരൂഖ് പറഞ്ഞു.നല്ലൊരു അഭിനേതാവാനാണ് താനെപ്പോഴും ആഗ്രഹിച്ചിരുന്നതെന്നു സ്‌കൂളിൽ അവതരിപ്പിച്ച നാടകത്തിലെ പെർഫോമൻസ് കണ്ടപ്പോഴാണ് ആക്ടിങ്ങിൽ എനിക്ക് താൽപര്യമുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞതെന്നും സുഹാന പറഞ്ഞു. ലണ്ടനിൽ പഠിക്കുന്ന സുഹാന പഠനം പൂർത്തിയായ ഉടൻ തന്നെ ബോളിവുഡിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ.ശ്രീദേവിയുടെ മകൾ ജാൻവി, സെയ്ഫ് അലിഖാന്റെ മകൾ സാറ എന്നിവർ അരങ്ങേറ്റം നടത്തി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP