Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്; സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നുണ്ട്; മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്; ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്; അതു കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ: മലയാളത്തിന്റെ നടി സുചിത്രയ്ക്ക് പറയാനുള്ളത്

ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്; സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നുണ്ട്; മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്; ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്; അതു കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ: മലയാളത്തിന്റെ നടി സുചിത്രയ്ക്ക് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സുചിത്ര. 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തി തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച വ്യക്തി. തനത് അഭിനയ ശൈലി കൊണ്ട് ശ്രദ്ധ നേടാൻ സുചിത്രയ്ക്ക് സാധിച്ചിരുന്നു. വിവാഹത്തോട് സിനിയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിൽ ഭർത്താവ് മുരളിക്കും മകൾ നേഹയ്ക്കുമൊപ്പം താമസിച്ച് വരികയാണ്. അവിടെ സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

ഇപ്പോൾ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തന്റെ മനസ് തുറന്നിരിക്കുകയാണ് സുചിത്ര. കേരളത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും മലയാളവും മലയാള സിനിമയും എന്നും തന്റെ മനസ്സിലുണ്ടെന്നാണ് നടി പറയുന്നത്.

'ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്. എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്. പക്ഷേ നടന്നില്ല. സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നുണ്ട്, മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അതുകൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ.'- സുചിത്ര പറഞ്ഞു.

അമേരിക്കയിലാണ് താമസമെങ്കിലും തിയേറ്ററിൽ പോയി മലയാളസിനിമകൾ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങൾ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം നിലനിർത്തുന്നുണ്ട് സുചിത്ര.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP