Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നീ പോ മേനെ ദിനേശാ എന്ന ഡയലോഗ് ലഭിക്കുന്നത് കോഴിക്കോട് പ്രസ് ക്ലബിൽ നിന്ന്; ഇന്ദുചൂഡന്റെ വാകസ്തേ ആരാധകരായ പയ്യന്മാരുടേത്; മോഹൻലാലിന്റെ പഞ്ച് ഡയലോഗുകൾ പിറന്ന കഥ പറഞ്ഞ് ഷാജി കൈലാസ്

നീ പോ മേനെ ദിനേശാ എന്ന ഡയലോഗ് ലഭിക്കുന്നത് കോഴിക്കോട് പ്രസ് ക്ലബിൽ നിന്ന്; ഇന്ദുചൂഡന്റെ വാകസ്തേ  ആരാധകരായ പയ്യന്മാരുടേത്; മോഹൻലാലിന്റെ പഞ്ച് ഡയലോഗുകൾ പിറന്ന കഥ പറഞ്ഞ് ഷാജി കൈലാസ്

മോഹൻലാൽ ചിത്രത്തിന്റെ മാത്രം പ്രത്യേകതയാണ് ചിത്രത്തിൽ ലാലേട്ടൻ ഉപയോഗിക്കുന്ന കിടിലൻ ഡയലോഗുകൾ. ചിത്രത്തിനൊപ്പം എക്കാലത്തും ഹിറ്റായി മാറുന്നവയാണ് ഇത്തരം ഡയലോഗുകളും. ശംങോ മഹാദേവയും, സവാരിഗിരിഗിരിയും നീ പോ മോനേ ദിനേശായുമൊക്കെ അവയിൽ ചിലത് മാത്രമാണ്. എന്നാൽ ഇത്തരം ഡയലോഗുകൾക്ക് പിന്നിൽ ചില കഥകളും ഒളിഞ്ഞിരിപ്പുണ്ട്. അത്തരം കഥകളെ പറ്റി വെള്ളിനക്ഷത്രത്തിലെ അഭിമുഖത്തിൽ ഷാജി കൈലാസ് മനസ് തുറക്കുകയുണ്ടായി.

നരംസിംഹത്തിലെ നീ പോ മോനെ ദിനേശ എന്ന ഡയലോഗ് ചിത്രം റിലീസായി ഇത്ര വർഷം പിന്നിട്ടിട്ടും ഹിറ്റായി നില്ക്കുന്നതിൽ ഒന്നാണ്. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നിന്നാണ് ആ ഡയലോഗ് കിട്ടുന്നതെന്നാണ് ഷാജി കൈലസ് പറയുന്നു. കോഴിക്കോടുള്ളപ്പോൾ ഒഴിവു സമയങ്ങളിൽ ഞാനും രഞ്ജിത്തും ക്ലബിൽ പോകും. അവിടെ വച്ചാണ് ഒരാളെ കാണുന്നത്. അയാൾ എല്ലാവരെയും ദിനേശാ എന്നാണ് വിളിക്കുന്നത്. ദിനേശാ ഇങ്ങ് വാ. പോ മേനെ ദിനേശാ. അദിങ്ങെട് മോനെ ദിനേശാ. പുള്ളിക്കെല്ലാവരും ദിനേശന്മാരാണ്.കേട്ടപ്പോൾ രസം തോന്നി. സിനിമയിൽ ചേർത്താൽ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ആ ഡയലോഗ് സിനിമയിൽ വരുന്നത്. ആ ഡയലോഗ് പിന്നീട് ഇന്ദുചൂഡന്റെ ട്രേഡ്മാർക്കായി മാറുകയും ചെയ്തു.

വാക്കസ്‌തേയ്ക്ക് പിന്നിൽ ചിത്രത്തിൽ ഒരിക്കൽ മാത്രം പറയുന്ന, എന്നാൽ ശ്രദ്ധിക്കപ്പെടുന്ന ഡയലോഗാണ് വാക്കസ്‌തേ. ഈ ഡയലോഗിന് പിന്നിലെ കഥയും ഷാജി കൈലാസ് പങ്കുവച്ചു. നരസിംഹത്തിന്റെ ഷൂട്ടിങ് സമയത്ത് മലപ്പുറത്തു നിന്നും ലാലിനെ കാണാൻ കുറച്ച് ആരാധകരായ ചെറുപ്പക്കാർ വന്നു. സീനിന്റെ ഇടയ്ക്ക് ഞാൻ പുറത്തേക്ക് വന്നപ്പോൾ അവർ ഒരു കാര്യം പറഞ്ഞു. സാധാരണ ആരാധകർ വന്നാൽ ഓട്ടോഗ്രാഫോ ഫോട്ടോഗ്രാഫോ ചോദിക്കുകയാണ് പതിവ്. എന്നാൽ അവർ ആവശ്യപ്പെട്ടത് സിനിമയിൽ എവിടെയെങ്കിലും ലാലേട്ടൻ വാക്കസ്‌തേ എന്ന് പറയണം എന്നായിരുന്നു. എന്താണ് സംഗതി എന്ന് ചോദിച്ചപ്പോൾ ഞങ്ങളുടെ ആഗ്രഹമാണെന്ന് പറഞ്ഞു. പറയിപ്പിക്കണം എന്നവർ വീണ്ടും വീണ്ടും പറഞ്ഞു.കേട്ടപ്പോൾ അതും രസകരമായി തോന്നി. ഇക്കാര്യം ലാലിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും കൗതുകമായി. സ്പടികം ജോർജിനെ നോക്കി വിരൽ ചൂണ്ടി മോഹൻലാൽ വളരെ പതിയെ വാക്കസ്‌തേ എന്ന് പറഞ്ഞപ്പോൾ അത് പവർഫുൾ ആയി.

അതാണ് ലാൽ അതാണ് മോഹൻലാൽ. നമ്മൾ പ്രതീക്ഷിക്കാത്ത ഇംപാക്ടാണ് ആയിരിക്കും അത്തരം ചില സിറ്റുവേഷനുകളിൽ അദ്ദേഹത്തിൽ നിന്നും വരിക. അതാണ് മോഹൻലാൽ എന്ന നടന്റെ മികവും. ഇന്നും നരസിംഹത്തിൽ ആ സീൻ കാണുമ്പോൾ ഞാൻ ആ ദിവസം ഓർക്കുമെന്നും ഷാജി കൈലാസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP