Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണ്ട് നായിക.. ഇപ്പോൾ അമ്മ...; സൽമാൻ ഖാന്റെ അമ്മ വേഷം ചെയ്യാനൊരുങ്ങി നടി ശ്രീദേവി

പണ്ട് നായിക.. ഇപ്പോൾ അമ്മ...; സൽമാൻ ഖാന്റെ അമ്മ വേഷം ചെയ്യാനൊരുങ്ങി നടി ശ്രീദേവി

രു കാലത്ത് നായകനായി അഭിനയിച്ച നടന്റെ അമ്മയാകാൻ ഒരുങ്ങുകയാണ് ബോളിവുഡിലെ മുൻതാരസുന്ദരി കൂടിയായ നടി ശ്രീദേവി.വിപുൽ ഷാ ഒരുക്കുന്ന ചിത്രത്തിൽ സൽമാൻ ഖാന്റെ അമ്മയായാണ് ശ്രീദേവി വേഷമിടാൻ ഒരുങ്ങുന്നത്. ഒരു കാലത്ത് സിനിമയിൽ ഇന്ത്യൻ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന ശ്രീദേവി സൽമാന്റെ നായികയായി രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

തൊണ്ണൂറുകളിൽ ഹിറ്റായ ചന്ദ്രമുഖി,ചാന്ദ് കാ തുക്ടാ എന്നീ ചിത്രങ്ങൾ ഈ ജോഡികളുടെതാണ്. പിന്നീട് വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ ശ്രീദേവി വലിയ ഒരു ഇടവേളയ്ക്ക് ശേഷം 'ഇംഗ്ലീഷ് വിങ്ലീഷ്' എന്ന ചിത്രത്തിലൂടെ മടങ്ങി വരവ് നടത്തി.

അമ്മയും മകനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതായുമാണ് അറിയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP