Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്‌പിബിക്കൊപ്പം പാടാൻ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിൽ കുഞ്ഞു ശ്രേയ; ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കന്നടയിൽ പാടി ആസ്വാദക ഹൃദയം വീണ്ടും കവരാൻ ഒരുങ്ങി മലയാളികളുടെ ഓമന

എസ്‌പിബിക്കൊപ്പം പാടാൻ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിൽ കുഞ്ഞു ശ്രേയ; ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കന്നടയിൽ പാടി ആസ്വാദക ഹൃദയം വീണ്ടും കവരാൻ ഒരുങ്ങി മലയാളികളുടെ ഓമന

അമർ അക്‌ബർ അന്തോണിയിലെ എന്നോ ഞാനെന്റെ മുറ്റത്തെ, ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്നീ ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനംപിടിച്ച കുഞ്ഞുശ്രേയ ഇപ്പോൾ എസ്. പി. ബാലസുബ്രഹ്മണ്യത്തിനൊപ്പം പാടാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ്. ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കന്നടയിൽ പാടി ആസ്വാദക ഹൃദയം വീണ്ടും കവരുകയാണ് ശ്രേയ ജയദീപ്.

ഒപ്പത്തിന്റെ റീമേക്കായ കവചയിലാണ് എസ്‌പി. ബാലസുബ്രഹ്മണ്യത്തോടൊപ്പം ശ്രേയ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ എം.ജി. ശ്രീകുമാറിനൊപ്പമായിരുന്നു ശ്രേയ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം ആലപിച്ചത്.

മലയാളത്തിൽ ബി.കെ. ഹരിനാരായണനാണു വരികൾ എഴുതിയത്. ജിം, ബിബി, എൽദോസ്, ജസ്റ്റിൻ എന്നിവർ ചേർന്നാണു സംഗീതം നൽകിയത്. ഇരുപത്തിയേഴ് വർഷത്തിനു ശേഷം ശിവരാജ് കുമാർ ഒരു റീമേക്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഒപ്പത്തിന്റെ റീമേക്കായ കവചയ്ക്കുണ്ട്.

കോഴിക്കോട് അശോകപുരം സ്വദേശികളായ ജയദീപിന്റെയും പ്രസീദയുടെയും മകളാണ് ശ്രേയ. കോഴിക്കോട് സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി. അനുജൻ സൗരവ്. നാലാം വയസ് മുതൽ സംഗീതം പഠിക്കുന്ന ശ്രേയ, ഇപ്പോൾ താമരക്കാട് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. സൂര്യാ ടിവിയിലെ സൂര്യ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രേയ ശ്രദ്ധേയയാകുന്നത്. ഷോയിലെ വിജയിയും ശ്രേയയായിരുന്നു. എം. ജയചന്ദ്രൻ ആദ്യമായി സംഗീതസംവിധാനം ചെയ്ത ക്രിസ്തീയ ഭക്തിഗാന ആൽബമായ ഗോഡിലെ മേലെ മാനത്തെ ഈശോയേ എന്നു തുടങ്ങുന്ന പാട്ടാണ് ഏറ്റവും ശ്രദ്ധേയമായത്. നിരവധി ആൽബങ്ങളും ഹൈന്ദവ-ക്രിസ്തീയ ഭക്തിഗാനങ്ങളും ശ്രേയയുടേതായുണ്ട്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP