Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

പ്രചരിക്കുന്ന ചിത്രം വ്യാജം; കൂടെ നില്ക്കുന്നത് ജോസ് തെറ്റയിലല്ല; അത് അനിസിയ സിനിമയുടെ നിർമ്മാതാവ്; അപവാദ പ്രചാരകർ അമ്മയുടെയും സഹോദരിയുടെയും സ്വകാര്യതയിലേക്ക് രഹസ്യക്യാമറ വയ്ക്കാനും മടിക്കാത്തവർ: വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ശ്രീയ രമേഷ്

പ്രചരിക്കുന്ന ചിത്രം വ്യാജം; കൂടെ നില്ക്കുന്നത് ജോസ് തെറ്റയിലല്ല; അത് അനിസിയ സിനിമയുടെ നിർമ്മാതാവ്; അപവാദ പ്രചാരകർ അമ്മയുടെയും സഹോദരിയുടെയും സ്വകാര്യതയിലേക്ക് രഹസ്യക്യാമറ വയ്ക്കാനും മടിക്കാത്തവർ: വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ശ്രീയ രമേഷ്

തന്റേതെന്ന പേരിൽ വാട്‌സ്ആപ്, ഫേസ്‌ബുക്ക് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ഫോട്ടോയ്‌ക്കെതിരെ നടി ശ്രീയ രമേഷ് രംഗത്ത്. നടി ശ്രിയ രമേഷും മുൻ മന്ത്രി ജോസ് തെറ്റയിലും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ ചിത്രത്തിൽ കാണുന്ന വ്യക്തി മന്ത്രിയല്ലെന്നും അതുതാൻ നായികയായി എത്തുന്ന അനീസിയ എന്ന സിനിമയുടെ നിർമ്മാതാവ് ആണെന്നും ശ്രീയ പറഞ്ഞു. ശ്രീയയും അനീസിയ സിനിമയുടെ നിർമ്മാതാവും നിൽക്കുന്ന ചിത്രമാണ് രാഷ്ട്രീയ നേതാവിന്റെ പേരിൽ ആരൊക്കെയോ ചേർന്ന് വ്യാജമായി പ്രചരിപ്പിച്ചത്.

Stories you may Like

തെറ്റായ രീതിയിൽ ഈ ചിത്രം പ്രചരിപ്പിക്കരുതെന്നും അത് ചെയ്യുന്നവർ കുടുങ്ങുമെന്നും നടി പറഞ്ഞു. വ്യാചപ്രചരണം നടത്തിയതിന് സൈബർ സെല്ലിൽ നടി പരാതി നൽകിയിട്ടുണ്ട്. അപവാദപ്രചാർക്ക് കടുത്ത ഭാഷയിൽ മറുപടിയും നടി ഫേസ്‌ബുക്കിലൂടെ ന്‌ലകിയിട്ടുണ്ട്. മനോവൈകൃതമുള്ള ചില വ്യക്തികൾ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ മൂലം അപവാദ പ്രചരണത്തിന് ഇരയാകുന്നവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന വിഷമങ്ങളെക്കുറിച്ച് ഇവർ ചിന്തിക്കാനിടയില്ല. സ്വന്തം സഹോദരിയും അമ്മയും അടക്കം എല്ലാ സ്ത്രീകളെയും വെറും സ്ത്രീ ശരീരം മാത്രമായാണ് ഇത്തരക്കാർ കാണുന്നത്. അതുകൊണ്ടു തന്നെ അവരുടെ സ്വകാര്യതയിലേക്കും രഹസ്യക്യാമറ വയ്ക്കാൻ ഇവർ മടിക്കില്ലെന്നും ശ്രീയ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

മോഹൻലാൽപ്രിയദർശൻ ചിത്രമായ ഒപ്പത്തിലാണ് താനിപ്പോൾ അഭിനയിക്കുന്നത്. വിഷമഘട്ടത്തിൽ ഒരു ജേഷ്ട സഹോദരനെപ്പോലെ മോഹൻലാൽ ആശ്വസിപ്പിച്ചതായും ശ്രീയ കൂട്ടിച്ചേർത്തു.മോഹൻലാലും മഞ്ജു വാര്യരും നായിക നായകനായി അഭിനയിച്ച എന്നും എപ്പോഴും എന്ന ചിത്രത്തിൽ ശ്രീയ അഭിനയിരുന്നു. കൂടാതെ മോഹൻലാലിന്റെ പുതിയ ചിത്രം ഒപ്പത്തിലും ശ്രീയ അഭിനയിക്കുന്നുണ്ട്.


ശ്രീയാ രമേശിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രിയ സഹോദരീ സഹോദരന്മാരെ സുഹൃത്തുക്കളെ,

ഞാൻ ശ്രീയാ രമേഷ്. സ്ത്രീകൾക്കെതിരെ ഉള്ള സൈബർ ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും ധാരാളമായി നടക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സെലിബ്രിറ്റികൾ, കൗമാരക്കാരായ പെൺകുട്ടികൾ മുതൽ വീട്ടമ്മമാരും മധ്യവയസ്സ് കഴിഞ്ഞവരും വരെ ഇത്തരം അപവാദങ്ങൾക്ക് ഇരയാകാറുണ്ട്. മനോവൈകൃതം കൊണ്ടോ വ്യക്തി വൈരാഗ്യം കൊണ്ടോ ചിലർ ചെയ്യുന്ന ഇത്തരം പ്രവർത്തികൾ മൂലം അവരും കുടുമ്പവും അനുഭവിക്കുന്ന വിഷമങ്ങളെ കുറിച്ച്, ചിലരെങ്കിലും കടുത്ത ഡിപ്രഷനിലേക്കോ ഒരു വേള ആത്മഹത്യയിലേക്കോ ചെന്നെത്തിപ്പെടുന്നതിനെ കുറിച്ച് ഇത് ചെയ്യുന്നവർ ചിന്തിക്കുവാൻ ഇടയില്ലെങ്കിലും വിവേകവും മനുഷ്യത്വവും കൈമോശം വരാത്ത നിങ്ങൾ എങ്കിലും ചിന്തിക്കുക. നിങ്ങൾക്ക് ഇത്തരം ചിത്രങ്ങൾ ആരെങ്കിലും അയച്ചു തന്നാൽ അത് ഫോർവേഡ് ചെയ്യാതിരിക്കുക മാത്രമല്ല അവരെ നിരുത്സാഹപ്പെടുത്തുകയും ഒപ്പം ഗൗരവം ബോധ്യപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുക.

ഇത്തരം മനോവൈകല്യം ഉള്ളവരുടെ സ്വന്തം വീട്ടിൽ ഉള്ള അമ്മമാരെയും സഹോദരിമാരെയും സഹോദര പത്‌നിമാരെയും കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഭയം തോന്നുന്നു. ഈ വൈകല്യം ഉള്ളവർക്ക് അവരൊക്കെ കേവലം സ്ത്രീശരീരങ്ങൾ മാത്രമാകുമല്ലൊ. രഹസ്യ ക്യാമറകൾ വഴിയൊക്കെ അവരുടെ സ്വകാര്യതയിലേക്ക് ഇത്തരക്കാർ കടന്നു കയറാൻ മടിക്കില്ല എന്ന് കരുതുന്നതിൽ എന്താണ് തെറ്റ്? അപ്രകാരം ചിത്രീകരിക്കുന്ന രംഗങ്ങൾ അവർതന്നെയോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിലോ മറ്റുള്ളവരിൽ എത്തിയാൽ? ഇതൊരു വലിയ സാമൂഹിക പ്രശ്‌നം തന്നെയാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കുവാനായി ശരിയായ ബോധവൽക്കരണത്തിന്റെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നു.

ഇപ്പോൾ ഇതെഴുതുവാൻ കാരണം സിനിമ സീരിയൽ നടിയായ എനിക്കെതിരെ ഒരു മുൻ മന്ത്രിയേയും ചേർത്ത് തെറ്റിദ്ധാരണ പരത്തുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഞാൻ അഭിനയിച്ച അനീസിയ എന്ന സിനിമയുടെ പ്രൊഡ്യൂസറാണ് പ്രസ്തുത ചിത്രത്തിൽ എനിക്കൊപ്പം ഉള്ളത്. ഏതോ വികലമൻസ്‌കരുടെ പണിയാണതെങ്കിലും ഞങ്ങൾക്ക് അത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. പ്രിയദർശൻ സാർ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഞാൻ. വിവരം അറിഞ്ഞ് അദ്യം ഒന്ന് അപ്‌സെറ്റ് ആയെങ്കിലും സഹപ്രവർത്തകർ പ്രത്യേകിച്ച് ലാലേട്ടൻ ഒരു ജ്യേഷ്ഠസഹോദരന്റെ പോലെ എന്നെ ആശ്വസിപ്പിച്ചതും എനിക്ക് കരുത്ത് പകരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ഇതിനോടകം സൈബർ സെല്ലിൽ നേരിട്ട് ചെന്ന് പരാതിപ്പെട്ടിട്ടുണ്ട്. അവർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു സ്ത്രീയോടുള്ള കരുതൽ എന്ന നിലയിലും ഒപ്പം നിയമനടപടികൾ ഒഴിവാകുവാനും ദയവു ചെയ്ത് നിങ്ങൾ അത് പ്രചരിപ്പിക്കാതിരിക്കുക. ഇപ്രകാരം അപവാദ പ്രചരണങ്ങൾ നിങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് എതിരെ ആണെങ്കിൽ നിങ്ങൾ അത് ഷെയർ ചെയ്യുമോ? അവരുടെ വേദനയെ പറ്റി ഒരു നിമിഷം ചിന്തിക്കുക. ഒരിക്കൽ കൂടെ പറയട്ടെ അപവാദ പ്രചരണക്കാർ ഷെയർ ചെയ്യുന്ന ഇത്തരം കെട്ടുകഥകളും ചിത്രങ്ങളും പലപ്പോഴും ഒരു സ്ത്രീയൂടെയും അവരുടെ കുടുമ്പത്തിന്റെയും ജീവിതം തന്നെ തകർത്തു കളയുന്ന തരത്തിലേക്ക് എത്താവുന്നതാണ് . മാത്രമല്ല ശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യം എന്ന് പലരും അറിയുന്നില്ല. എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി...

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP