Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ശ്രീശാന്ത്; കാബറെയിൽ ഡാൻസ് മാസ്റ്ററായി താരമെത്തും; നിർമ്മാതാവായ പൂജ ഭട്ടിന് നടനെപ്പറ്റി പ്രതീക്ഷകളേറെ

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ശ്രീശാന്ത്; കാബറെയിൽ ഡാൻസ് മാസ്റ്ററായി  താരമെത്തും; നിർമ്മാതാവായ പൂജ ഭട്ടിന് നടനെപ്പറ്റി പ്രതീക്ഷകളേറെ

മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡ് സിനിമയിൽ ചുവടുവയ്ക്കാനൊരുങ്ങുന്നു. പൂജാ ഭട്ട് നിർമ്മിക്കുന്ന ചിത്രത്തിലൂടെയാകും ശ്രീശാന്ത്
ബോളിവുഡ് സിനിമയിൽ കാൽവെയ്‌പ്പ് നടത്തുന്നത്. നവാഗതനായ കൗസ്തവ് നാരായൻ നിയോഗി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാബറേ എന്നാണ് പേരിട്ടിരിക്കുന്നത്.

ട്വിറ്ററിലൂടെ പൂജാ ഭട്ട് തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ചിത്രത്തിൽ മലയാളിയുടെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. റിച്ച ചദ്ദയാണ് 'കാബറെ'യിലെ നായിക. റിച്ച അവതരിപ്പിക്കുന്ന നർത്തകി കഥാപാത്രത്തിന്റെ മാർഗദർശിയായാണ് ശ്രീശാന്ത് വേഷമിടുന്നതെന്നും പൂജാ ഭട്ട് പറഞ്ഞു.

ശ്രീശാന്തിന്റെ പിറന്നാളിന്റെ തലേദിവസം ശ്രീശാന്തിനെ  വീട്ടിൽ ചെന്നുകണ്ടപ്പോൾ ചിത്രത്തിലെ ഒരു നർത്തകിയുടെ മാർഗദർശിയായ
മലയാളിയുടെ കഥാപാത്രം ശ്രീശാന്തിന് വളരെയധികം ഇണങ്ങുമെന്ന് മനസ്സിലാക്കിയതായി നടി പറയുന്നു. അങ്ങനെഞാൻ അദ്ദേഹത്തെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തു. ശ്രീശാന്തിനേക്കാൾ കുറച്ചുകൂടി പ്രായമുള്ളയാളെയാണ് ആദ്യം ഈ കഥാപാത്രമായി ആലോചിച്ചത്. എന്നാൽ അദ്ദേഹത്തെ കണ്ടപ്പോൾ അയാളാണ് ഈ വേഷം ചെയ്യാൻ പറ്റിയ ആളെന്ന് എനിക്ക് തോന്നി.' പൂജാ ഭട്ട് പറഞ്ഞു.

ശ്രീശാന്ത് വളരെയധികം മാറിയെന്നും പൂജാ ഭട്ട് പറയുന്നു. നേരത്തെ താൻ ശ്രീശാന്തിനെ കണ്ടിട്ടുണ്ട്. എന്നാൽ പുതിയൊരാളാണ് ശ്രീശാന്ത് ഇന്ന്. ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. വിജയത്തിന്റെ കൊടുമുടിയിലെത്തുകയും പിന്നീട് നരകത്തിന്റെ പടുകുഴിയിൽ വീഴുകയും ചെയ്തയാളാണ് അദ്ദേഹം. എന്നാൽ ഇപ്പോൾ ശ്രീശാന്തിൽ വളരെയധികം കഴിവുകളുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

പരസ്യ ചിത്ര സംവിധായകനായ കൗസ്തവ് നാരായൺ ത്യാഗിയുടെ ആദ്യ ഫീച്ചർ ഫിലിം ആണ് 'കാബറെ'. ടിസീരീസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. അടുത്ത വർഷമാകും ചിത്രം പ്രദർശനത്തിനെത്തുക.ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത് തന്റെ നൃത്തത്തിലുള്ള അഭിരുചിയും ശ്രീശാന്ത് വ്യക്തമാക്കിയിട്ടുള്ളതാണ്. 'ഝലക് ദിഖലാജാ'എന്ന റിയാലിറ്റി ഷോയിലൂടെയാണ് എന്റർടൈന്മെന്റ് ലോകത്തേക്കുള്ള ശ്രീയുടെ വരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP