Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജയന്മാഷും ശ്യാമളയും വീണ്ടുമെത്തുന്നു; നഗരവാരിധി നടുവിൽ ഞാനിൽ ശ്രീനിവാസന്റെ നായികയായി സംഗീതയുടെ മടങ്ങിവരവ്

വിജയന്മാഷും ശ്യാമളയും വീണ്ടുമെത്തുന്നു; നഗരവാരിധി നടുവിൽ ഞാനിൽ ശ്രീനിവാസന്റെ നായികയായി സംഗീതയുടെ മടങ്ങിവരവ്

മൂഹത്തിൽ ഇടത്തരക്കാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വരച്ചു കാട്ടിയ മലയാളത്തിലെ എക്കാലത്തേയും മികച്ച ആക്ഷേപ ഹാസ്യ ചിത്രമായ ചിന്താവിഷ്ടയായ ശ്യാമളയുടെ ജോഡികൾ വീണ്ടും ഒന്നിക്കുന്നു.

ശ്രീനിവാസൻ തിരക്കഥയും സംഭാഷണവും രചിക്കുന്ന നഗരവാരിധി നടുവിൽ
ഞാൻ എന്ന ചിത്രത്തിലാണ് ശ്യാമളയായി തിളങ്ങിയ സംഗീതയും വിജയന്മാഷായി പ്രേക്ഷകരെ ചിരിപ്പിച്ച ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നത്.

വിവാഹത്തിന് ശേഷം സിനിമാ രംഗം വിട്ട സംഗീതയുടെ തിരിച്ച് വരവ് കൂടിയാണിതെന്ന പ്രത്യേകതയും ചിത്ത്രതിന് ഉണ്ട്. ചിന്താവിഷ്ടയായ ശ്യാമള ചിത്രീകരിച്ച തൃശൂരിൽ തന്നെയാണു ഈ സിനിമയും ചിത്രീകരിക്കുക.


സമകാലിക വിഷയങ്ങൾ സിനിമയിലൂടെ ജനങ്ങളിലെത്തിക്കാൻ എപ്പോഴും ശ്രമിച്ചിട്ടുള്ള ശ്രീനിവാസന്റെ ഈ ചിത്രത്തിലെ പ്രമേയവും അത്തരത്തിൽ ഒന്നാണ്.നഗരങ്ങളിലെ ഏറ്റവും വലിയ പ്രശ്‌നമായ മാലിന്യമാണ് വിഷയം.ഇത് മൂലമുണ്ടാകുന്ന അനുബന്ധ പ്രശ്‌നങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷിബു ബാലൻആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നഗരവാരിധി നടുവിൽ ഞാൻ.തൈക്കൂടം ബ്രിഡ്ജിലെ ഗോവിന്ദ് സംഗീതം പകരുന്ന ചിത്രത്തിന് കാമറചലിപ്പിക്കുന്നത് പപ്പുവാണ്. ഇ ഫോർ എന്റർടെയ്‌മെന്റ് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം 22ന് തൃശ്ശൂരിൽ ആരംഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP