Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവരും പറഞ്ഞിരുന്നു ബാലൻ കെ നായർ ചവിട്ടി താഴ്‌ത്തി, സോമനൊ സുകുമാരനൊയൊക്കെ കൈക്കൂലി കൊടുത്ത് ചെയ്തതാണെന്നൊക്കെ; അങ്ങെനെയൊന്നും അല്ല സംഭവം; ആദ്യ ഷോട്ട് ഓകെയാണെന്ന് ഡയറക്ടർ പറഞ്ഞതാണ്; പിന്നെയും ഹെലികോപ്ടറിൽ ഒന്നുകൂടി എടുക്കണമെന്നു പറഞ്ഞു;ജീവിച്ചിരുന്നിട്ടും കാര്യമില്ല; കോളിളക്കം സിനമയിലെ ഹെലികോപ്ടർ അപകടത്തെക്കുറിച്ചും ജയന്റെ മരണത്തെക്കുറിച്ചും ശ്രീലതാ നമ്പൂതിരിക്ക് പറയാനുള്ളത്

എല്ലാവരും പറഞ്ഞിരുന്നു ബാലൻ കെ നായർ ചവിട്ടി താഴ്‌ത്തി, സോമനൊ സുകുമാരനൊയൊക്കെ കൈക്കൂലി കൊടുത്ത് ചെയ്തതാണെന്നൊക്കെ; അങ്ങെനെയൊന്നും അല്ല സംഭവം; ആദ്യ ഷോട്ട് ഓകെയാണെന്ന് ഡയറക്ടർ പറഞ്ഞതാണ്; പിന്നെയും ഹെലികോപ്ടറിൽ ഒന്നുകൂടി എടുക്കണമെന്നു പറഞ്ഞു;ജീവിച്ചിരുന്നിട്ടും കാര്യമില്ല; കോളിളക്കം സിനമയിലെ ഹെലികോപ്ടർ അപകടത്തെക്കുറിച്ചും ജയന്റെ മരണത്തെക്കുറിച്ചും ശ്രീലതാ നമ്പൂതിരിക്ക് പറയാനുള്ളത്

ലയാളത്തിന്റെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന പദവി എക്കാലത്തും പ്രിയപ്പെട്ട ജയന് മാത്രം സ്വന്തമാണ്.മൂന്നു പതിറ്റാണ്ടുകൾക്കു ശേഷവും ഇന്നത്തെ തലമുറയിൽ പെട്ട കുട്ടികൾ പോലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതിനു കാരണം മിമിക്രിക്കാരുടെ വികൃതാനുകരണം മാത്രമല്ല, മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ജയൻ വാർത്തെടുത്ത സ്റ്റൈൽ ഇന്നും പ്രിയങ്കരമായതു കൊണ്ടു കൂടിയാണ്. കരിയറിൽ ഏറ്റവും ഉയർച്ചയുടെയും പ്രശസ്തിയുടെയും ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ഹെലികോപ്റ്റർ ദുരന്തം ജയനെ വർന്നെടുത്തത്.

ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ജയന്റെ മരണം. 1980 നവംബർ 16ന് കോളിളക്കം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടയിലായിരുന്നു ജയന്റെ മരണം. ഇത് പിന്നീട് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നുമൊക്കെയുള്ള കിംവദന്തികൾ ഉയർന്നു. അന്ന് മലയാള സിനിമയിലെ പലപ്രമുഖരുടെയും പേരുകൾ ജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടിരുന്നു.എന്നാൽ ജയന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന ജനശ്രുതികളെല്ലാം തന്നെ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് പറയുകയാണ് പഴയകാല നടി ശ്രീലതാ നമ്പൂതിരി. കോളിളക്കത്തിൽ താനും അഭിനയിച്ചിരുന്നതാണെന്നും ഓർമ്മകൾ ഓർത്തെടുത്തുകൊണ്ട് ശ്രീലത കൗമുദി ടിവിക്ക് നൽകിയ അഭിമുഖ പരിപാടിയിലാണ് മനസു തുറന്നത്.

'ഈ പറയുന്ന ഗോസിപ്പുകൾക്കൊന്നും ഒരു ബന്ധവുമില്ല. ഞാൻ അഭിനയം നിറുത്തിയ ചിത്രമാണത്. ഞാൻ ചെന്നൈയോട് വിട പറയുന്ന ദിവസമാണ്. ഷൂട്ടിങ് കഴിഞ്ഞ് പോകാൻ ഇരിക്കുവാണ്. ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ബാലൻ കെ നായർ ചവിട്ടി താഴ്‌ത്തി,? സോമനൊ സുകുമാരനൊയൊക്കെ കൈക്കൂലി കൊടുത്ത് ചെയ്തതാണെന്നൊക്കെ. അതൊന്നുമല്ല. സംഭവം എന്താണെന്ന് വച്ചാൽ,? ജയൻ എന്തു റിസ്‌ക് എടുത്തും ഇങ്ങനെയുള്ള സീനുകൾ ചെയ്യുന്ന ഒരാളാണ്. ആദ്യം ആ ഷോട്ട് എടുത്ത് ഓകെയാണെന്ന് ഡയറക്ടർ പറഞ്ഞതാണ്.

പിന്നെയും പുള്ളിക്കത് പറ്റാത്തതു കൊണ്ട് ഹെലികോപ്ടറിൽ ഒന്നുകൂടി എടുക്കണമെന്നു പറഞ്ഞു. ഒന്നുകൂടെ പുള്ളി അതിൽ പിടിച്ചപ്പോൾ വെയിറ്റ് ഒരു സൈഡിലോട്ടായി. തട്ടാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ പൈറ്റ് മേൽപ്പോട്ടതു പൊക്കി. അപ്പോൾ കൈവിട്ടു. താഴെ വീണ് തലയിടിച്ചു. ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം,? വെജിറ്റബിൾ പോലെ കിടന്നേനെ. പുള്ളിയുടെ ആരോഗ്യത്തിന്റെയോ,? മനസിന്റെയോ ബലം കാരണം പുള്ളി നടന്ന് കാറിൽ കയറി എന്നാണ് പറയുന്നത്'- ശ്രീലത നമ്പൂതിരി പറയുന്നു.

5 വർഷം ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ച ജയൻ ചീഫ് പെറ്റി ഓഫീസർ പദവി രാജി വച്ചാണ് 1974ൽ 'ശാപമോക്ഷം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നത്. ചെറിയ വില്ലൻ വേഷങ്ങളിൽ നിന്നു പ്രധാന വില്ലൻ വേഷങ്ങളിലേക്കും ഉപനായക വേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച പെട്ടന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത 'ശരപഞ്ജര'മാണ് ജയന് നായക പദവി നൽകിയത്.
1974 മുതൽ 80 വരെ ആറ് വർഷങ്ങൾകൊണ്ട് ഒരു തമിഴ് ചിത്രമുൾപ്പെടെ 116 ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP