Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീരിയൽ താരമെന്ന പേരിൽ സിനിമയിലെ വേഷങ്ങളിൽ നിന്ന് ഒഴിവാക്കുന്നു; വലിയ സിനിമയിലെ പ്രധാന വേഷത്തിൽ നിന്ന് ഒഴിവാക്കിയ സംഭവം വേദനിപ്പിെച്ചന്നു ടിവി താരം ശ്രീകല

സീരിയൽ താരമെന്ന പേരിൽ സിനിമയിലെ വേഷങ്ങളിൽ നിന്ന് ഒഴിവാക്കുന്നു; വലിയ സിനിമയിലെ പ്രധാന വേഷത്തിൽ നിന്ന് ഒഴിവാക്കിയ സംഭവം വേദനിപ്പിെച്ചന്നു ടിവി താരം ശ്രീകല

തിരുവനന്തപുരം: സീരിയൽ താരമെന്നു പറഞ്ഞു സിനിമയിലെ റോളുകളിൽ നിന്നു മാറ്റിനിർത്തുന്നുവെന്ന പരാതിയുമായി ടെലിവിഷൻ താരം ശ്രീകല ശശിധരൻ. വലിയൊരു സിനിമയിലെ പ്രധാന റോളിൽ നിന്നു തന്നെ ഒഴിവാക്കിയതു സീരിയൽ താരമെന്ന കാരണത്താലാണെന്നു ശ്രീകല പറഞ്ഞു.

ഈ സംഭവം തന്നെ ഏറെ വിഷമിപ്പിച്ചെന്നും ശ്രീകല വ്യക്തമാക്കി. സീരിയലായാലും സിനിമയായാലും അഭിനയം മാത്രമാണ് നോക്കേണ്ടതെന്നും അല്ലാതെയുള്ള വിവേചനം വിഷമിപ്പിക്കുന്നതാണെന്നും നടി പറഞ്ഞു.

സന്തോഷ് ശിവൻ സംവിധാനം നിർവഹിച്ച ഉറുമിയിൽ നല്ലൊരു വേഷത്തിൽ ശ്രീകല എത്തിയിരുന്നു. ആ വേഷം തന്റെ ജീവിതത്തിൽ മറക്കാനാകാത്തതാണെന്നു ശ്രീകല പറഞ്ഞു. ചെറിയ റോൾ ആയിരുന്നെങ്കിലും ആദ്യ ഷോട്ട് എടുത്ത ശേഷം സന്തോഷ് ശിവൻ അഭിനന്ദിച്ചത് ആത്മവിശ്വാസം നൽകി. സിനിമ എന്നും മനസിൽ സൂക്ഷിക്കുന്നുണ്ടെന്നും നടി പറയുന്നു. വിവാഹശേഷം സീരിയലിൽ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. രാത്രിമഴ എന്ന സീരിയലിലാണ് ശ്രീകല ഇപ്പോൾ അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP