Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടുംബവും സുഹൃത്തുക്കളുമാണ് എന്റെ ശക്തി; ജീവിതത്തിൽ ഏറ്റവും കടപ്പാട് എന്റെ ഭാര്യയോടും; പലരും തള്ളിപ്പറഞ്ഞിട്ടും അവൾ കൂടെനിന്നു; അവൾക്ക് എന്നെ ഇട്ടിട്ട് പോകാമായിരുന്നു; നഗ്നതാ പ്രദർശനവിവാദത്തിൽ ശ്രീജിത് രവിക്ക് പറയാനുള്ളത്

കുടുംബവും സുഹൃത്തുക്കളുമാണ് എന്റെ ശക്തി; ജീവിതത്തിൽ ഏറ്റവും കടപ്പാട് എന്റെ ഭാര്യയോടും; പലരും തള്ളിപ്പറഞ്ഞിട്ടും അവൾ കൂടെനിന്നു; അവൾക്ക് എന്നെ ഇട്ടിട്ട് പോകാമായിരുന്നു; നഗ്നതാ പ്രദർശനവിവാദത്തിൽ ശ്രീജിത് രവിക്ക് പറയാനുള്ളത്

 ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ സ്ഥാനം പിടിച്ച നടനാണ് ശ്രീജിത്ത് രവി. അച്ഛനും അഭിനേതാവുമായ ടി.ജി. രവിയുടെ വഴിയെ സ്വഭാവ റോളുകളിൽ തിളങ്ങിയ താരം. കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുന്നതിനിടെയാണ് പാലക്കാട്ട് വച്ച് വിദ്യാർത്ഥികൾക്കുനേരെ നഗ്‌നനതാ പ്രദർശനം നടത്തിയെന്ന കേസിൽ താരം പെടുന്നത്. ഇപ്പോൾ പാലക്കാട്ട് സംഭവത്തെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തുകയാണ് ശ്രീജിത്ത് രവി. ഒരു അഭിമുഖത്തിലാണ് താനനുഭവിച്ച മാനസിക പീഡകളെക്കുറിച്ച് മനസ് തുറന്നത്.

സംഭവിച്ചതെല്ലാം സമയദോഷമായിരുന്നെന്നോ നല്ലതിനായിരുന്നോ എന്നൊന്നും പറയാറായിട്ടില്ല. ഇത്തരം കാര്യങ്ങൾ ഫിലോസിഫിക്കലായി പറയാൻ നമ്മുക്ക് കഴിയും. അതിനുള്ള ശക്തി ദൈവം തരട്ടെയെന്നാണ് പ്രാർത്ഥന. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്കൊപ്പം നിന്നു. ജീവിതത്തിൽ ഏറ്റവും കടപ്പാട് എന്റെ ഭാര്യയോടാണ്. അവൾക്ക് എന്നെ ഇട്ടിട്ട് പോകാമായിരുന്നു. എന്നാൽ പ്രതിസന്ധികൾക്കിടയിൽ കൂടെനിന്നു. ഈ ജീവിതമല്ല നമുക്ക് വേണ്ടത് എന്നവർ തീരുമാനിച്ചിരുന്നെങ്കിൽ എല്ലാം മാറിമറിഞ്ഞേനെ. ശ്രീജിത്ത് പറയുന്നു.

ഈശ്വാരവിശ്വാസിയാണോ എന്ന ചോദ്യത്തിന് ഒരു സുപ്രീം പവറിൽ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ഈശ്വരവിശ്വായം കാര്യമായുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ പതുക്കെപതുക്കെ വലിയ വിശ്വാസിയായി. ഭാര്യ കടുത്ത വിശ്വാസിയാണ്- ശ്രീജിത്ത് കൂട്ടിച്ചേർത്തു. കാലം പറഞ്ഞത് എന്ന ചിത്രത്തിലാണ് ശ്രീജിത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP