Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്റെ പ്രിയപ്പെട്ട അച്ഛൻ എന്റെ മാലാഖ എന്റെ മകൻ, ഇപ്പോൾ നീയും... എന്റെ വിശാഖൻ; വിവാഹത്തിന് തൊട്ടുമുമ്പ് ജീവിതത്തിലെ മൂന്നുപ്രധാനപ്പെട്ട പുരുഷന്മാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ച് സൗന്ദര്യ രജനീകാന്ത്; ആഘോഷത്തിനിടെ ഒരുവൻ ഒരുവൻ മുതലാളി എന്ന ഹിറ്റ് ഗാനത്തിന് പേരക്കുട്ടികൾക്കൊപ്പം ചുവടുവച്ച് രജനീകാന്ത്; സൗന്ദര്യ- വൈശാഖൻ വിവാഹം ഇന്ന് ചെന്നൈ ലീലാ പാലസിൽ

എന്റെ പ്രിയപ്പെട്ട അച്ഛൻ എന്റെ മാലാഖ എന്റെ മകൻ, ഇപ്പോൾ നീയും... എന്റെ വിശാഖൻ; വിവാഹത്തിന് തൊട്ടുമുമ്പ് ജീവിതത്തിലെ മൂന്നുപ്രധാനപ്പെട്ട പുരുഷന്മാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ച് സൗന്ദര്യ രജനീകാന്ത്; ആഘോഷത്തിനിടെ ഒരുവൻ ഒരുവൻ മുതലാളി എന്ന ഹിറ്റ് ഗാനത്തിന് പേരക്കുട്ടികൾക്കൊപ്പം ചുവടുവച്ച് രജനീകാന്ത്; സൗന്ദര്യ- വൈശാഖൻ വിവാഹം ഇന്ന് ചെന്നൈ ലീലാ പാലസിൽ

വിവാഹാഘോഷങ്ങളുടെ തിരക്കിലാണ് തലൈവർ രജനികാന്തിന്റെ കുടുംബം. രജനീകാന്തിന്റെ ഇളയ മകൾ സൗന്ദര്യയും നടൻ വൈശാഖൻ വണങ്കാമുടിയും തമ്മിലുള്ള വിവാഹം ഇന്ന് ചൈന്നൈ ലീലാ പാലസിൽ നടക്കും. രണ്ട് ദിവസങ്ങളായി പ്രീ വെഡ്ഡിങ് റിസപ്ഷനും ചടങ്ങുകളുമൊക്കെ ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്.രജനിയുടെ പോയ്‌സ് ഗാർഡനിലെ വീട്ടിൽ വച്ചായിരുന്നു വിവാഹനിത്ത് മുന്നോടിയായുള്ള പ്രീ വെഡ്ഡിങ് റിസപ്ഷനും മെഹന്ദി ചടങ്ങുകളും.

ഇപ്പോൾ പാർട്ടിക്കിടയിൽ നിന്നും പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചു വച്ചുകൊണ്ടുള്ള സൗന്ദര്യ വിവാഹത്തിന് തൊട്ടുമുമ്പെഴുതിയ കുറിപ്പാണ് വൈറലാകുന്നത്. തന്റെ ജീവിതത്തിലെ മൂന്നു പ്രധാന പുരുഷന്മാരെ പരിചയപ്പെടുത്തുകയാണ് സൗന്ദര്യ.എന്റെ ജീവിതത്തിലെ മൂന്നു പ്രധാനപ്പെട്ട പുരുഷന്മാർ...എന്റെ പ്രിയപ്പെട്ട അച്ഛൻ, എന്റെ മാലാഖ എന്റെ മകൻ, ഇപ്പോൾ നീയും എന്റെ വിശാഖൻ... അച്ഛനും മകനും വൈശാഖനും ഒപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ട് സൗന്ദര്യ കുറിച്ചു.

ഇത് കൂടാതെ രജനികാന്തിന്റെയും വണങ്കാമുടിയുടെയും കുടുംബങ്ങൾ മാത്രം ഒത്തുച്ചേർന്നുള്ള പ്രീ വെഡ്ഡിങ് പാർട്ടിയിൽ തലൈവൻ പേരക്കുട്ടികൾക്കൊപ്പം നൃത്തമാടിയത് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുകയാണിപ്പോൾ. രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ മുത്തുവിലെ ഒരുവൻ ഒരുവന്മുതലാളി എന്ന ഹിറ്റ് ഗാനത്തിനാണ് രജനി ചുവടു വച്ചത്. ഐശ്വര്യയുടെയും ധനുഷിന്റെയും മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദ് കൃഷ്ണയും ഒത്ത് നൃത്തമാടുന്ന ചിത്രങ്ങളും ആണ് വൈറലാകുന്നത്.

രജനീകാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. 2010 ലായിരുന്നു ആദ്യ വിവാഹം. അശ്വിൻ റാംകുമാർ എന്ന വ്യവസായിയുമായുള്ള ആദ്യ വിവാഹത്തിൽ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി', അനിമേഷൻ ചിത്രമായ 'കൊച്ചടയാൻ' എന്നീ ചിത്രങ്ങളുടെ സംവിധായിക കൂടിയാണ് സൗന്ദര്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP