Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാവുന്നു; താരപുത്രിയുടെ രണ്ടാം വിവാഹം നടനും ബിസിനസുകാരനുമായ വിശാഖൻ വണങ്കാമുടിയുമായി; ലളിതമായി ഒരിക്കിയിരിക്കുന്ന വിവാഹച്ചടങ്ങുകൾ അടുത്തമാസം പതിനൊന്നിന് പോയസ് ഗാർഡനിലെ രജനിയുടെ വസതിയിൽ വച്ച്

സൗന്ദര്യ രജനീകാന്ത് വീണ്ടും വിവാഹിതയാവുന്നു; താരപുത്രിയുടെ രണ്ടാം വിവാഹം നടനും ബിസിനസുകാരനുമായ വിശാഖൻ വണങ്കാമുടിയുമായി;  ലളിതമായി ഒരിക്കിയിരിക്കുന്ന വിവാഹച്ചടങ്ങുകൾ അടുത്തമാസം പതിനൊന്നിന് പോയസ് ഗാർഡനിലെ രജനിയുടെ വസതിയിൽ വച്ച്

ജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹിത്തിനൊരുങ്ങുന്നു. നടനും ബിസിനസുകാരനുമായ വിശാഖൻ വണങ്കാമുടിയാണ് താരപുത്രിയുടെ വരൻ. ഫെബ്രുവരി പതിനൊന്നാം തിയതി ചെന്നൈ പോയസ് ഗാർഡനിലെ രജനികാന്തിന്റെ വസതിയിൽ വെച്ച് വിവാഹം നടക്കുമെന്ന് പുറത്ത് വരുന്ന റിപ്പോർട്ട്.

ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും പങ്കെടുക്കുക. തലേ ദിവസം ചെന്നൈയിലെ നക്ഷത്ര ഹോട്ടലിൽ വിരുന്നുണ്ടാകും.സൗന്ദര്യയുടെ ആദ്യ വിവാഹം വേർപെടുത്തിയത് 2017ൽ ആയിരുന്നു. അശ്വിൻ റാംകുമാർ എന്ന വ്യവസായിയായിരുന്നു ആദ്യ ഭർത്താവ്. വിവാഹത്തിൽ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്.

ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി', അനിമേഷൻ ചിത്രമായ 'കൊച്ചടയാൻ' എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP