Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരാധകന്റെ സുഖമില്ലാത്ത അമ്മയെ കാണാൻ ഓട്ടോയിൽ എത്തി നടൻ സൂരി; എളിമയുമായി മനം കവർന്നു താരം; ഹൃദയം കവർന്ന് വീഡിയോ

ആരാധകന്റെ സുഖമില്ലാത്ത അമ്മയെ കാണാൻ ഓട്ടോയിൽ എത്തി നടൻ സൂരി; എളിമയുമായി മനം കവർന്നു താരം; ഹൃദയം കവർന്ന് വീഡിയോ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സൂരി. അടുത്തിടെ വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈയിൽ നായക വേഷത്തിൽ താരം എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആരാധകന്റെ വീട്ടിൽ ഓട്ടോയിൽ എത്തിയ സൂരിയുടെ വിഡിയോ ആണ്.

മഹാതീരൻ എന്ന ആരാധകന്റെ അമ്മയെ കാണാൻ ആണ് താരം എത്തിയത്. അമ്മയുടെ അസുഖത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് താരം എത്തിയത്. മധുരൈ ഭാഗ്യനാഥപുരത്താണ് മഹാതീരനും കുടുംബവും താമസിക്കുന്നത്. ഓട്ടോയിൽ വീട്ടിലേക്ക് എത്തിയ താരം അമ്മയ്‌ക്കൊപ്പം നിലത്തിരുന്ന് സംസാരിച്ചു. രോഗവിവരങ്ങൾ തിരക്കുകയും വിശ്രമിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

താരത്തിന്റെ വരവ് അറിഞ്ഞ് ബന്ധുക്കളും അയൽവാസികളും ഉൾപ്പടെ നിരവധി പേരാണ് വീട്ടിൽ ഒത്തുകൂടിയത്. കുടുംബത്തിനൊപ്പം ചിത്രങ്ങൾ എടുക്കാനും താരം മറന്നില്ല. ആരാധകർക്ക് തന്നോടുള്ള സ്‌നേഹത്തേക്കുറിച്ചും താരം വാചാലനായി. തനിക്ക് ഒന്നുമില്ലാതിരുന്നിട്ടും അവർ തന്നെ സ്‌നേഹിക്കുകയാണ് എന്നാണ് താരം പറഞ്ഞത്. തന്റെ സ്വന്തം അമ്മയേപ്പോലെ കരുതി ആരാധകന്റെ അമ്മയെ കാണാൻ വന്നതിൽ ഒരുപാട് അഭിമാനമുണ്ടെന്നും സൂരി പറഞ്ഞു. വന്ന അതേ ഓട്ടോയിൽത്തന്നെയാണ് സൂരി മടങ്ങിപ്പോയതും. താരത്തിന്റെ എളിമയാണ് ആരാധകരുടെ മനം കവരുന്നത്. അറിയപ്പെട്ട താരമായിട്ടും സൂരി വന്ന വഴി മറന്നില്ല എന്നാണ് ആരാധകർ കുറിക്കുന്നത്.

വിടുതലൈയിൽ പൊലീസുകാരന്റെ വേഷത്തിലാണ് സൂരി എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ആരാധക ശ്രദ്ധനേടിയിരുന്നു. വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്യുന്ന കൊട്ടുകാളി എന്ന ചിത്രത്തിൽ സൂരിയാണ് നായകൻ. അന്നാ ബെൻ ആണ് നായികയായെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP