Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻകാല നായിക സിതാരയുടെ തിരിച്ചുവരവും അമ്മ വേഷത്തിലൂടെ; സിബി മലയിൽ ചിത്രം സൈഗാൾ പാടുകയാണിൽ ഷൈൻ ടോമിന്റെ അമ്മയാവാൻ നടി

മുൻകാല നായിക സിതാരയുടെ തിരിച്ചുവരവും അമ്മ വേഷത്തിലൂടെ; സിബി മലയിൽ ചിത്രം സൈഗാൾ പാടുകയാണിൽ ഷൈൻ ടോമിന്റെ അമ്മയാവാൻ നടി

രാജസേനൻ നായകനായി എത്തിയ ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിലൂടെ നായിക വേഷത്തിൽ എത്തിയ സിതാര ഒരിടവേളയ്ക്ക് ശേഷം വീണ്ടും മടങ്ങിയെത്തുന്നു. രാജേസനൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ രണ്ട് കുട്ടികളുടെ അമ്മയായി നായിക വേഷത്തിലായിരുന്നു മടങ്ങിയെത്തിയതെങ്കിൽ ഇപ്പോൾ വീണ്ടും അമ്മ വേഷത്തിൽ മടങ്ങിയെത്തുകയാണ്.

സിബിമലയിൽ സംവിധാനം ചെയ്യുന്ന സൈഗാൾ പാടുകയാണ് എന്ന ചിത്രത്തിലൂടെയാണു നടിയുടെ തിരിച്ചുവരവ്. സിബിയും ടി.എ. റസാഖും വീണ്ടും ഒന്നിക്കുന്ന സൈഗാൾ പാടുകയാണ് പേരുപോലെ തന്നെ സംഗീതപ്രാധാന്യമുള്ള ചിത്രമാണ്. ഷൈൻ ടോം ചാക്കോയാണു നായകൻ. മീരാ നമ്പീശൻ നായികയും. കോഴിക്കോടിന്റെ നന്മയും സംഗീതവുമെല്ലാം ചേരുന്നൊരു ചിത്രമാണിത്. ഷൈന്റെ അമ്മ വേഷത്തിലാണ് സിതാര അഭിനയിക്കുന്നത്.

കോഴിക്കോട്ടെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന സൈഗാൾ യൂസുഫിന്റെ ഭാര്യയായ സുജാത തമ്പുരാട്ടി. ഇവരുടെ മകൻ ചന്ദ്രബാബു കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറാണ്.പിതാവിന്റെ സംഗീത
പാതയിൽ സഞ്ചരിക്കുന്ന ചന്ദ്രബാബുവിന്റെയും അമ്മയുടെയും കഥയാണിത്.

ഒരുകാലത്ത് ജയറാം, സുരേഷ്‌ഗോപി എന്നിവരുടെയൊക്കെ നായികയായി തിളങ്ങിയ നടിയായിരുന്നു സിതാര. അമ്മ വേഷത്തിലൂടെ രണ്ടാം വരവിൽ തിരക്കുള്ള നടിയാകാൻ തന്നെയാണു സിതാരയുടെ തീരുമാനം. സിബിമലയിലിന്റെ കുടുംബചിത്രത്തിലൂടെയാകുമ്പോൾ വീണ്ടും മലയാളികളുടെ ഇഷ്ട താരമാകാമെന്നാണു സിതാരയുടെ കണക്കുകൂട്ടൽ.

സിനിമാ ചാനൽ വാർത്തകളും വിശേഷങ്ങളും അപ്‌ഡേറ്റ് ചെയ്യുമ്പോൾ തന്നെ അലേർട്ട് ചെയ്യാൻ ഞങ്ങളുടെ എന്റർടൈയ്‌മെന്റ് ഫേസ്‌ബുക്ക് പേജ് ലൈക്ക്ചെ യ്യുക -  https://www.facebook.com/marunadanentertainment?fref=ts

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP