Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബലാത്സംഗത്തെ തമാശയായി കാണുന്നു..നടിമാരെ കന്യാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്നു'; നടൻ രാധാരവിയെ പോലുള്ളവർ സ്ത്രീകളെ അപമാനിച്ച് പൊതു വേദിയിൽ പ്രസംഗിക്കുന്നതിനെതിരെ എന്തേ പ്രതികരിക്കാത്തതെന്ന് നിർമ്മാതാവ് ജി. ധനഞ്ജയനോട് ഗായിക ചിന്മയിയുടെ ചോദ്യം

'ബലാത്സംഗത്തെ തമാശയായി കാണുന്നു..നടിമാരെ കന്യാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്നു'; നടൻ രാധാരവിയെ പോലുള്ളവർ സ്ത്രീകളെ അപമാനിച്ച് പൊതു വേദിയിൽ പ്രസംഗിക്കുന്നതിനെതിരെ എന്തേ പ്രതികരിക്കാത്തതെന്ന് നിർമ്മാതാവ് ജി. ധനഞ്ജയനോട് ഗായിക ചിന്മയിയുടെ ചോദ്യം

മറുനാടൻ ഡെസ്‌ക്‌

സിനിമാ മേഖലയിൽ സ്ത്രീകൾ ലൈംഗിക ചൂഷണം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന വാർത്ത മുൻപ് വന്നിട്ടുണ്ടെങ്കിലും മീടു എന്ന വിവാദ കൊടുങ്കാറ്റ് വീശിയ വർഷമാണ് 2018. തനുശ്രീ ദത്തയും ശ്രീറെഡ്ഢിയും അടക്കമുള്ള താരങ്ങൾ മീടു വെളിപ്പെടുത്തലുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഗായിക ചിന്മയിയും രംഗത്തെത്തിയത്. കവി വൈരമുത്തു, നടൻ രാധാരവി എന്നിവരുൾപ്പടെ ഒരുപാട് പ്രമുഖർക്കെതിരെ ചിന്മയി രംഗത്തെത്തിയിരുന്നു. താൻ വെളിപ്പെടുത്തലുകൾ നടത്തിയതിന് പിന്നാലെ സിനിമാ മേഖലയിൽ തന്നെ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നാണ് ചിന്മയി ഇപ്പോൾ പറയുന്നത്.

എഴുത്തുകാരനും നിർമ്മാതാവും സിനിമാനിരൂപകനുമായ ജി. ധനഞ്ജയൻ 90 എം.എൽ അഡൽട്ട് കോമഡി ചിത്രത്തിനെ വിമർശിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയുമായാണ് ചിന്മയി രംഗത്തെത്തിയത്. 90 എം.എൽ പോലുള്ള ചിത്രങ്ങൾ സമൂഹത്തെ നശിപ്പിക്കുമെന്നും പണം സമ്പാദിക്കാൻ പുതുതലമുറയ്ക്കിടയിൽ വിഷം പരത്തുന്നത് തടയണമെന്നും ധനഞ്ജയൻ ട്വീറ്റ് ചെയ്തു. രാധാരവിയെപ്പോലുള്ളവർ സ്ത്രീകളെ അപമാനിച്ച് പൊതുവേദികളിൽ സംസാരിക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാത്തവർ ഒരു സിനിമക്കെതിരേ സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്മയി ചോദിച്ചു.

ചിന്മയി ട്വീറ്റിൽ പറയുന്നതിങ്ങനെ

'കുറച്ച് കാലങ്ങളായി രാധാരവി സ്ത്രീകളെ അപമാനിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളിൽ ബലാത്സംഗത്തെ തമാശവൽക്കരിക്കുന്നു. നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്നു. തുറന്ന് സംസാരിച്ചതിന്റെ പേരിൽ എന്നെപ്പോലുള്ളവരെ ഡബ്ബിങ് ആർട്ടിസ്റ്റ് അസോസിയേഷനിൽ നിന്ന് വിലക്കുന്നു. അതിലെ വിഷത്തെ ചോദ്യം ചെയ്യാൻ ആരുമില്ലേ സാർ'-

സംഗീത രംഗത്ത് മാത്രമല്ല സിനിമയിലെ ഡബ്ബിങ് മേഖലയിലും ചിന്മയി തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. രാധാരവിക്കെതിരേ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാര നടപടിയായി തന്നെ ഡബ്ബിങ് മേഖലയിൽ നിന്ന് പുറത്താക്കിയെന്ന് ചിന്മയി നേരത്ത വ്യക്തമാക്കിയിരുന്നു. രാധാരവിയാണ് ഡബ്ബിങ് യൂണിയന്റെ മേധാവി. എന്നാൽ ചിന്മയി സൗത്ത് ഇന്ത്യ ടെലിവിഷൻ ഡബ്ബിങ് യൂണിയനിലെ അംഗമല്ലെന്നും ഒരു കലാകാരിയായതുകൊണ്ടാണ് ഇത്രയും കാലം ഡബ്ബ് ചെയ്യാൻ അനുവദിച്ചതെന്നും രാധാരവി പറയുന്നു. അതേ സമയം വൈരമുത്തുവിനെതിരേ ചിന്മയി ദേശീയ വനിതാ കൗൺസിലിൽ പരാതി നൽകി. പ്രശ്നം പരിഹരിക്കാൻ കേന്ദ്ര മന്ത്രി മനേക ഗാന്ധി തന്നെ ഇടപെടുമെന്നാണ് കരുതുന്നതെന്നും ചിന്മയി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP