Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ മകളും അവളുടെ ഭാവിയും മാത്രമാണ് മനസിൽ; എന്നെക്കാൾ ഒരുപാട് വ്യത്യസ്തരാണു ശ്രുതിയും അക്ഷരയും; അവരുടെ എല്ലാ ആഗ്രഹങ്ങളിലും സഹകരിച്ച് ഒപ്പം ഉണ്ടായിരുന്നു; എന്റെ വേർപിരിയലിനു കാരണം ഒരിക്കലും അവർ അല്ല; വിശദീകരണവുമായി ഗൗതമി രംഗത്ത്

എന്റെ മകളും അവളുടെ ഭാവിയും മാത്രമാണ് മനസിൽ; എന്നെക്കാൾ ഒരുപാട് വ്യത്യസ്തരാണു ശ്രുതിയും അക്ഷരയും; അവരുടെ എല്ലാ ആഗ്രഹങ്ങളിലും സഹകരിച്ച് ഒപ്പം ഉണ്ടായിരുന്നു; എന്റെ വേർപിരിയലിനു കാരണം ഒരിക്കലും അവർ അല്ല; വിശദീകരണവുമായി ഗൗതമി രംഗത്ത്

ടൻ കമൽ ഹാസനുമായുള്ള പതുമൂന്നു വർത്തെ ബന്ധം അവസാനിപ്പിക്കുന്ന വിവരം ഗൗതമി തന്നെയാണ് ആദ്യം ആരാധകരെ അറിയിച്ചത്. തീരുമാനം വ്യക്തിപരമാണെന്ന് ഗൗതമി അറിയിച്ചിരുന്നു. എന്നാൽ, ഇരുവരുടെയും പിരിയലിനു പിന്നിലെ കാരണങ്ങൾ നിരത്തി പിന്നീട് മാദ്ധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. പലാ കാരണങ്ങൾ കണ്ടെത്തിയെങ്കിലും പ്രധാനമായി ഉന്നയിച്ചത് ശ്രുതിഹാസനുമായുള്ള വഴക്കാണ് വഴിപിരിയലിന് പിന്നിലെന്നാണ്.

എന്നാൽ വിവാദങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു പൊതുസമൂഹത്തിൽ ജീവിക്കുന്ന വ്യക്തി എന്നനിലയിൽ യാഥാർഥ്യത്തെ മൂടിവയ്ക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ഗൗതമിയുടെ പ്രതികരണം. തന്റെ ആരാധകർ കൂടി അറിയാൻ വേണ്ടി മാത്രമാണ് ആ ഒരു വിശദീകരണം എന്നും ഗൗതമി വ്യക്തമാക്കി.

കഴിഞ്ഞ 20 വർഷമായി സിനിമ ഇൻഡസ്ട്രിയുടെ ഭാഗമാണു ഞാൻ. കഠിനാദ്ധ്വാനം കൊണ്ട് മാത്രമാണ് ഈ നിലയിൽ എത്തിച്ചേരനായതും. ഇക്കാലയളവിൽ ഒരിക്കൽ പോലും മകൾക്കു വേണ്ടി സമയം നീക്കിവയ്ക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ അവൾ കൗമാരപ്രായം കഴിഞ്ഞിരിക്കുന്നു. ഇനി ജീവിതം അവൾക്കൊപ്പമാണ്. അതുകൊണ്ടു കൂടിയാണ് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ചിലപ്പോൾ അതുമൂലം ഹൃദയവേദനയും ഉണ്ടാകാം. ഇനി എന്റെ മകളും അവളുടെ ഭാവിയും മാത്രമാണു മനസിൽ.

എന്നെക്കാൾ ഒരുപാട് വ്യത്യസ്തരാണു ശ്രുതിയും അക്ഷരയും അല്ലെങ്കിൽ തന്നെ ആരാണു ഞാൻ അവർക്ക്. അവരുടെ എല്ലാ ആഗ്രഹങ്ങളിലും സഹകരിച്ച് ഒപ്പം ഉണ്ടായിരുന്നു. എന്റെ വേർപിരിയലിനു കാരണം ഒരിക്കലും അവർ അല്ല എന്നും ഗൗതമി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP