Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

ഞാൻ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വിൽക്കാൻ എനിക്കാവില്ല; ശരീരം മെലിയാനുള്ള ആയുർവേദ മരുന്നിന്റെ പരസ്യം വേണ്ടെന്ന് വച്ച് ശില്പ ഷെട്ടി; പത്ത് കോടിയുടെ പരസ്യത്തിന് നോ പറഞ്ഞ നടിക്ക് കൈയടിച്ച് സോഷ്യൽമീഡിയയും

ഞാൻ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വിൽക്കാൻ എനിക്കാവില്ല; ശരീരം മെലിയാനുള്ള ആയുർവേദ മരുന്നിന്റെ പരസ്യം വേണ്ടെന്ന് വച്ച് ശില്പ ഷെട്ടി; പത്ത് കോടിയുടെ പരസ്യത്തിന് നോ പറഞ്ഞ നടിക്ക് കൈയടിച്ച് സോഷ്യൽമീഡിയയും

സ്വന്തം ലേഖകൻ

നത്ത ഫ്രതിഫലം കിട്ടിയാൽ ഏത് പരസ്യത്തിനും തലവയ്ക്കുന്ന താരങ്ങൾക്കിടയിൽ മാതൃകപരമായ പ്രവർത്തനം നടത്തി മാത്യുകയാവുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ അത്തരമൊരു പ്രവൃത്തികൊണ്ട് വാർത്തകളിൽ നിറയുകയാണ് ബോളിവുഡ് നടി ശില്പ ഷെട്ടി.സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും നിലപാടുകൾ കൊണ്ടും യോഗയിലുമൊക്കെ സജിവമായ നടിയുടെ ഫിറ്റനസും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ മറ്റേത് താരങ്ങളേക്കാളും മുൻപന്തിയിലാണ് ശിൽപ എന്നും പലപ്പോഴും നടിയുടെ പോസ്റ്റുകളിൽ നിന്ന് മനസ്ലിലാകാറുണ്ട്് ആരോഗ്യ സംരക്ഷണത്തിനും ശരീരസൗന്ദര്യ സംരക്ഷണത്തത്തിനും കുറുക്ക് വഴികൾ തേടാറില്ലെന്നതിന് തെളിവാകുകയാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത.ശരീരം മെലിയുന്നതിനുള്ള ആയുർവേദ മരുന്നിന്റെ പരസ്യ മോഡലാകാനുള്ള വമ്പൻ ഓഫർ നടി തള്ളിക്കളഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Stories you may Like

10 കോടി രൂപയാണ് ആ പരസ്യത്തിൽ അഭിനയിച്ചാൽ ശിൽപ്പയ്ക്ക് നൽകാൻ തീരുമാനിച്ചത്. എന്നാൽ ഈ വമ്പർ ഓഫർ താരം തള്ളിക്കളയുകയാണ് ചെയ്തത്. അതിനുള്ള കൃത്യമായ കാരണങ്ങളും ശിൽപ്പ ചൂണ്ടിക്കാണിക്കുന്നു. 'ഞാൻ വിശ്വസിക്കാത്തതും ഉപയോഗിക്കാത്തതുമായ ഒരു വസ്തു വിൽക്കാൻ എനിക്കാവില്ല. മെലിയാനുള്ള ഗുളികകളും അതിശയകരമായ ഭക്ഷണങ്ങളുമെല്ലാം നമ്മളെ പ്രലോഭിപ്പിക്കും. കാരണം അവയൊക്കെ ക്ഷിപ്രഫലമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ശരിയായ ആഹാരക്രമത്തിനും ചിട്ടയോടെയുള്ള ജീവിതചര്യയ്ക്കും പകരംവയ്ക്കാൻ മറ്റൊന്നിനുമാവില്ല. ജീവിതചര്യ ചെറുതായി ഒന്ന് പരിഷ്‌കരികരിച്ചാൽ ദീർഘനാളത്തേയ്ക്കുള്ള ഫലമുണ്ടാകും- ശിൽപ്പ പറഞ്ഞു.

സ്വന്തമായി ഒരു ഫിറ്റ്നസ് ആപ്പും ആരോഗ്യപാചകത്തിനായി ഇൻസ്റ്റഗ്രാമിൽ മുടങ്ങാതെ വീഡിയോകൾ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന താരമാണ് ശിൽപ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP