Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഓരോ ടേക്ക് കഴിഞ്ഞും അയാൾ വന്ന് ഒപ്പം കിടക്കാൻ പറയും', രാവിലെ മുതൽ രാത്രി ഒൻപതു മണിവരെ ഇതുതന്നെ പരിപാടി ; ഉച്ചയ്ക്ക് ഊണുകഴിക്കാൻ പോലും സമയമുണ്ടായിരുന്നില്ല; അഭിനയകാലത്തെ അനുഭവം തുറന്നു പറഞ്ഞ് ഷീല

'ഓരോ ടേക്ക് കഴിഞ്ഞും അയാൾ വന്ന് ഒപ്പം കിടക്കാൻ പറയും', രാവിലെ മുതൽ രാത്രി ഒൻപതു മണിവരെ ഇതുതന്നെ പരിപാടി ; ഉച്ചയ്ക്ക് ഊണുകഴിക്കാൻ പോലും സമയമുണ്ടായിരുന്നില്ല; അഭിനയകാലത്തെ അനുഭവം തുറന്നു പറഞ്ഞ് ഷീല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സിനിമാരംഗത്ത് തനിക്ക് നേരിട്ട അനുഭവങ്ങൾ പലപ്പോഴായി നടി ഷീല തുറന്നു പറഞ്ഞിട്ടുണ്ട്. ഇതിനിടെ തന്നെ കെട്ടിപ്പിടിക്കാൻ വേണ്ടി മാത്രം ഒരാൾ സിനിമ എടുക്കാൻ വന്ന കാര്യം ഒരു അഭിമുഖത്തിൽ അവർ തുറന്നു വെളിപ്പെടുത്തി. സംഭവം ഇങ്ങനെയാണ്. ഒരിക്കൽ അമേരിക്കയിൽ നിന്നും സിനിമ നിർമ്മിക്കാനായി ഒരാളെത്തി. സിനിമയുടെ നിർമ്മാതാവും സംവിധായകനും നായകനും താൻ തന്നെയാണെന്നും അയാൾ പറഞ്ഞു.

ആദ്യം ഒരു പാട്ട് റെക്കോഡ് ചെയ്തു. അതിന്റെ ഷൂട്ടിങ് എവി എം സ്റ്റുഡിയോയിൽ വച്ചായിരുന്നു. അടുത്ത ദിവസം ഒരു ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നതെന്ന് അയാൾ പറഞ്ഞു. ഇത്തരം രംഗങ്ങൾ സിനിമയിൽ പതിവാണല്ലോ. അതിനാൽ താൻ സമ്മതിച്ചുവെന്ന് ഷീല പറഞ്ഞു.

സീനിന്റെ പൂർണതയ്ക്കായി പൂക്കൾ വിതറിയ കട്ടിലൊക്കെ തയ്യാറാക്കിയിരുന്നു. തുടർന്ന് അയാൾ വന്ന് കെട്ടിപ്പിടിച്ചു. മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതൽ രാത്രി ഒൻപതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി. ഉച്ചയ്ക്ക് ഊണുകഴിക്കാൻ പോലും സമയമുണ്ടായിരുന്നില്ല.

ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലിൽ കിടക്കും. എന്നോട് ഒപ്പം കിടക്കാൻ പറയും. എന്നിട്ട് കെട്ടിപ്പിടിക്കും. ഇതിന്റെ ഗുട്ടൻസ് ഞാനടക്കം യൂണിറ്റിൽ എല്ലാവരും മനസ്സിലാക്കിയത് അടുത്ത ദിവസമാണ്.

അടുത്ത ദിവസം ഷൂട്ടിംഗിന് ചെന്നപ്പോൾ നായകനായ സംവിധായകനെ കാണാനില്ല. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ചശേഷം അയാൾ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങിയതായി ഷീല പറയുന്നു. ഷീല ഓർമ്മിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP