Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ നായികയായി എത്തിയ നടിയുടെ ഗ്ലാമറസ് ഫോട്ടോകൾ കണ്ട് അമ്പരന്ന് ആരാധകർ; ഗ്ലാമറസ് ലുക്കിലുള്ള ഷോൺ റോമിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെ വിമർശിച്ചും അനുകൂലിച്ചും ആരാധകർ

കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ നായികയായി എത്തിയ നടിയുടെ ഗ്ലാമറസ് ഫോട്ടോകൾ കണ്ട് അമ്പരന്ന് ആരാധകർ; ഗ്ലാമറസ് ലുക്കിലുള്ള ഷോൺ റോമിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെ വിമർശിച്ചും അനുകൂലിച്ചും ആരാധകർ

സ്വന്തം ലേഖകൻ

രാജാവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലെ നായികയായി സിനിമയിൽ അരങ്ങേറിയ നടി ഷോൺ റോമിയുടെ വരവ് മോഡലിങ് രംഗത്ത് നിന്നായിരുന്നു. ദുൽഖറിന്റെ നായികയായി അരങ്ങേറിയ നടിക്ക് ആദ്യമായി ലഭിച്ചത് നാടൻ പെൺകുട്ടിയുടെ വേഷമായിരുന്നു.ദുൽഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന നാടൻ പെൺകുട്ടിയായാണ് ഷോൺ കമ്മട്ടിപ്പാടത്തിൽ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടൻ പെൺകുട്ടി ക്യാരക്ടറായിരുന്നു ഷോണിനെ കാത്തിരുന്നത്. എന്നാൽ മോഡലായി തിളങ്ങുന്ന ഷോണിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.ഷോണിന്റെ ഗ്ലാമറസായ ചിത്രങ്ങൾ കണ്ട്, ഇത് കമ്മട്ടിപ്പാടത്തിലെ അനിത തന്നെയാണോയെന്നാണ് പലരും സംശയിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഉപദേശവുമായി ചില സദാചാരവാദികളും രംഗത്തെത്തിയിട്ടുണ്ട്. കമ്മട്ടിപ്പാട്ടം റിലീസായതിനു പിന്നാലെ ഷോൺ പോസ്റ്റു ചെയ്ത ചിത്രങ്ങൾ കണ്ടും പലരും നെറ്റി ചുളിച്ചിരുന്നു.

ഹോട്ടായിരിക്കുന്നുവെന്നും, മിസ്സ് ഇന്ത്യയായി മത്സരിക്കണമെന്നും, കറുത്ത വജ്രം എന്നുമെക്കെയാണ് കമന്റുകൾ പറയുന്നു. എന്നാൽ മലായളത്തിലെ ഒരു നടിയേയും ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് ചില സദാചാരക്കാരും എത്തിയിട്ടുണ്ട്. എന്നാൽ ഇതിനെ എല്ലാം തള്ളി ഷോണിന്റെ സൗന്ദര്യത്തെ പ്രശംസിച്ചും ആളുകൾ രംഗത്ത് വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP