Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി ശാന്തികൃഷ്ണ രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ചു; അമേരിക്കയിലെ ബിസിനസുകാരനുമായുള്ള ബന്ധം പിരിഞ്ഞത് പരസ്പ്പര സമ്മതപ്രകാരം; ആദ്യ ഭർത്താവ് ശ്രീനാഥിന്റെ ആത്മഹത്യ ഇപ്പോഴും കടംകഥയായി തുടരുന്നു..

നടി ശാന്തികൃഷ്ണ രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ചു; അമേരിക്കയിലെ ബിസിനസുകാരനുമായുള്ള ബന്ധം പിരിഞ്ഞത് പരസ്പ്പര സമ്മതപ്രകാരം; ആദ്യ ഭർത്താവ് ശ്രീനാഥിന്റെ ആത്മഹത്യ ഇപ്പോഴും കടംകഥയായി തുടരുന്നു..

തിരുവനന്തപുരം: മലയാള സിനിമല ലോകത്തു നിന്നും മറ്റൊരു വിവാഹ മോചനത്തിന്റെ വാർത്ത കൂടി. നടി ശാന്തി കൃഷ്ണ രണ്ടാം വിവാഹ ബന്ധവും അറുത്തുമാറ്റിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. കൊല്ലം സ്വദേശിയും അമേരിക്കൻ വ്യവസായിയുമായ നിലവിലെ ഭർത്താവ് ബജോർ സദാശിവനുമായുള്ള വിവാഹ ബന്ധമാണ് വേർപിരിഞ്ഞത്. ഇരുവരും കർണാടകയിലെ ഒരു കുടുംബ കോടതിയിലാണ് വിവാഹമോചനക്കേസ് ഫയൽ ചെയ്തിരുന്നത്. ബന്ധം പിരിയാൻ സമ്മതമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി കഴിഞ്ഞ മാസം ഉത്തരവായത്.

അമേരിക്കൻ വ്യവസായി ബജോർ സദാശിവനും ശാന്തികൃഷ്ണയും 18 വർഷം മുമ്പാണ് വിവാഹിതരായത്. ബന്ധം വേർപെടുത്താൻ ഇരുവരും സംയുക്തമായി തീരുമാനിച്ചതായാണ് അറിയുന്നത്. വിവാഹമോചിതയായ നിലയിൽ ഇനി വീണ്ടും അഭിനയ രംഗത്ത് സജീവമാകാനുള്ള തീരുമാനത്തിലാണ് ശാന്തി കൃഷ്ണ. നടൻ ശ്രീനാഥിനെയാണ് ശാന്തികൃഷ്ണ ആദ്യം വിവാഹം ചെയ്തിരുന്നത്. ശാന്തികൃഷ്ണ മലയാളത്തിലെ മുൻനിര നടിയായി തിളങ്ങി നിന്ന വേളയിലായിരുന്നു ഇവരുടെ വിവാഹം. മലയാളം മുഴവൻ ശ്രദ്ധിച്ചതായിരുന്നു ആ താര വിവാഹം. നടൻ ശ്രീനാഥിനെ വിവാഹം ചെയ്തതോടെ ശാന്തി കൃഷ്ണ അഭിനയത്തിൽ നിന്നും വിട്ടു നിന്നു.

എന്നാൽ അധികം വൈകാതെ ഇവർ വിവാഹമോചിതരായി. തുടർന്ന് ശാന്തികൃഷ്ണ വീണ്ടും അഭിനയ രംഗത്തെത്തി. പിന്നീടായിരുന്നു 1998 ൽ കൊല്ലം സ്വദേശി ബജോർ സദാശിവനുമായുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹത്തിന് ശേഷം ഭർത്താവിനും കുട്ടികൾക്കുമൊപ്പം ബാംഗ്ലൂരിൽ തീർത്തും സ്വകാര്യജീവിതം നയിച്ചുവരികയായിരുന്നു ശാന്തി. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന സെലിബ്രറ്റിചാറ്റ് ഷോയിലൂടെയാണ് ഏറെ കാലത്തിന് ശേഷം ശാന്തികൃഷ്ണയെ വീണ്ടും മലയാളി പ്രേക്ഷകർ കണ്ടത്.

ശാന്തികൃഷ്ണയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഈ പരിപാടിയുടെ പരസ്യദതാക്കൾ. ആ ബന്ധത്തിലാണ് ശാന്തി ജെബി ജംഗ്ഷനിലെത്തിയത്. അന്ന് ഒരേ സമയം അഭിനയിക്കാനും നൃത്തം ചെയ്യാനും അവസരം വന്നാൽ ഏത് സ്വീകരിക്കുമെന്ന ചോദ്യത്തിന് നൃത്തമെന്നാണ് ശാന്തികൃഷ്ണ മറുപടി പറഞ്ഞത്. അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്നതിനെക്കുറിച്ച് ഒരു സൂചനയും ശാന്തി കൃഷ്ണ നൽകിയിരുന്നില്ല. എന്നാൽ മാസങ്ങൾക്കകം മിനിസ്‌ക്രീനിലൂടെ ശാന്തികൃഷ്ണ തിരിച്ചു വരുന്നുവെന്ന വാർത്തയും ഉയർന്നിരുന്നു. അഭിനയ രംഗത്ത് സജീവമാകാനുള്ള തീരുമാനത്തിലാണ് വിവാഹമോചനത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത് എന്നാണ് സിനിമ രംഗത്തെ ഗോസിപ്പ്.

അതിനിടെ ശാന്തികൃഷ്ണയുടെ ആദ്യവിവാഹത്തിലെ ഭർത്താവായിരുന്നു ശ്രീനാഥ് ആത്മഹത്യ ചെയ്ത സംഭവവും മലയാളം സിനിമാലോകം കണ്ടു. ശിക്കാർ എന്ന സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സ്വകാര്യ ഹോട്ടലിൽ വച്ചാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തത്. ഈ മരണത്തിൽ ദുരൂഹത ആരോപിച്ച് ശ്രീനാഥിന്റെ ബന്ധുക്കൾ അന്ന് രംഗത്തുവന്നിരുന്നു. ഈ മരണത്തിന്റെ കാരണം ഇപ്പോഴും കടംകഥയായി തുടരുന്നതിന് ഇടെയാണ് ശാന്തികൃഷ്ണ  വിവാഹ മോചിതയാകുന്ന വാർത്ത പുറത്തുവന്നത്.

1980 ൽ ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ ശാന്തി കൃഷ്ണയ്ക്ക് 1994 ൽ അഭിനയിച്ച ചകോരം എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1997 ൽ ജഗതി ശ്രീകുമാർ സംവിധാനത്തിലിറങ്ങിയ കല്യാണ ഉണ്ണികൾ എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP