Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മീടൂ : തുറന്ന് പറഞ്ഞ് ഷക്കീലയും; 'അന്നേ ചെരിപ്പൂരി അടിക്കണമായിരുന്നു എനിക്കും ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ; പഴയ കാര്യങ്ങൾ പറയുന്നത് എനിക്കിഷ്ടമല്ല വെല്ലുവിളിയായി കരുതി ജീവിക്കുകായിരുന്നു ഞാൻ' ; കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരോട് ക്ഷമിക്കാൻ കഴിയില്ലെന്നും അത്തരം വാർത്തകൾ ഉറക്കം കെടുത്തുന്നുവെന്നും താരം

മീടൂ : തുറന്ന് പറഞ്ഞ് ഷക്കീലയും; 'അന്നേ ചെരിപ്പൂരി അടിക്കണമായിരുന്നു എനിക്കും ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്  ; പഴയ കാര്യങ്ങൾ പറയുന്നത് എനിക്കിഷ്ടമല്ല വെല്ലുവിളിയായി കരുതി ജീവിക്കുകായിരുന്നു ഞാൻ' ; കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരോട് ക്ഷമിക്കാൻ കഴിയില്ലെന്നും അത്തരം വാർത്തകൾ ഉറക്കം കെടുത്തുന്നുവെന്നും താരം

മറുനാടൻ ഡെസ്‌ക്‌

സിനിമാ നടിമാർക്ക് നേരിടേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങളെ പുറത്തുകൊണ്ടുന്ന മീടു ക്യാമ്പനോട് പ്രതികരണവുമായി സിനിമാ താരം ഷക്കീല. മീടു ക്യാമ്പയിനിൽ തനിക്ക് വിശ്വാസമില്ലെന്നും പഴയ കാര്യങ്ങൾ ഓർക്കുന്നതിൽ തനിക്ക് വിയോജിപ്പുണ്ടെന്നും താരം പറയുന്നു. തന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തെ പറ്റി പറയുന്നതിനിടെയാണ് താൻ അനുഭവിച്ച ദുരനുഭവങ്ങളേയും ഷക്കീല ഓർത്തത്. എനിക്കും നിരവധി ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്കിഷ്ടപ്പെടാത്ത രീതിയിൽ തന്നോട് പെരുമാറിയപ്പോൾ അന്നേ ചെരിപ്പൂരി അടിക്കണമായിരുന്നെന്നും എന്നാൽ അതെല്ലാം വെല്ലുവിളിയാണെന്ന് കരുതി അതിജീവിക്കാൻ പഠിക്കുകയായിരുന്നെന്നും താരം പറയുന്നു. മലയാളത്തിൽ ഒരുപാട് അഭിനയിച്ചുവെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു.

'ഞാൻ അഭിനയിച്ച സിനിമകൾ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരായി മാറി. ഇന്ന് അവരെന്ന ഓർക്കുന്നില്ല. മലയാളം ഒട്ടും അറിയാതിരുന്നിട്ടും ഒട്ടേറെ അവസരങ്ങൾ ലഭിച്ചു. കിന്നാരത്തുമ്പികൾ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നത് അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ്. എനിക്ക് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആഗ്രഹിച്ച വേഷങ്ങൾ ഒന്നും കിട്ടിയില്ല. മലയാളത്തിൽ നിന്ന് തമിഴിലേക്ക് വന്നപ്പോൾ എനിക്ക് അവസരങ്ങൾ കുറഞ്ഞു. നാലു വർഷം ഞാൻ ജോലിയില്ലാതെ ഇരുന്നു'- ഷക്കീല പറഞ്ഞു.

നടൻ കമൽഹാസനെ ഏറെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ നിലപാടുകളെ ഞാൻ സ്വാഗതം ചെയ്യുന്നുവെന്നും അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ ഞാൻ ഉറ്റു നോക്കുന്നതെന്നും താരം പറയുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ ഞാൻ പോരാടാൻ ആഗ്രഹിക്കുന്നത് കുട്ടികൾക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾക്ക് എതിരേയാണ്. കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരോട് എനിക്ക് ക്ഷമിക്കാൻ സാധിക്കുകയില്ല. അത്തരം വാർത്തകൾ കേൾക്കുമ്പോൾ ഉറങ്ങാൻ സാധിക്കാറില്ല' ഷക്കീല കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP