Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മടങ്ങിവരവിന് ഒരുങ്ങുന്ന കാജോൾ ഷാരൂഖിനൊപ്പവും എത്തും; ബോളിവുഡിലെ മികച്ച താരജോഡിയെ വരവേല്ക്കാൻ ആരാധകർ

മടങ്ങിവരവിന് ഒരുങ്ങുന്ന കാജോൾ ഷാരൂഖിനൊപ്പവും എത്തും; ബോളിവുഡിലെ മികച്ച താരജോഡിയെ വരവേല്ക്കാൻ ആരാധകർ

ബോളിവുഡിലെ ഏറ്റവും മികച്ച താരജോഡികളായിരുന്ന കാജോൾ ഷാരൂഖ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നുവെന്ന് റിപ്പോർട്ട്. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിന് ശേഷമാണ് ഇപ്പോൾ ഇവർ വീണ്ടും ജോഡികളായി സിനിമ ഒരുങ്ങുന്നത്.

സിങ്കം റിട്ടേൺസിന്റെ സംവിധായകൻ രോഹിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിലാകും ഷാരുഖ് കാജോൾ ജോടി ഒന്നിക്കുക. രോഹിത് ഷെട്ടിയുടെ പുതിയ ചിത്രത്തിൽ കാജോളും ഷാരുഖും ഒപ്പ് വച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഉടൻ തന്നെ ഔദ്യോഗികമായ അറിയുപ്പുണ്ടാകുമെന്ന് രോഹിത് ഷെട്ടിയുടെ വക്താവ് അറിയിച്ചു.


കാജോളിന്റെ ഭർത്താവും നടനും നിർമ്മാതാവുമൊക്കെയായ അജയ്ദേവ്ഗണുമായി രോഹിതിനുള്ള സൗഹൃദം കൊണ്ട് തന്നെ കാജോൾ ഈ സിനിമയ്ക്ക് സമ്മതിച്ചതായും രോഹിതുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അജയ് ദേവ്ഗണിന്റെ സ്ത്രീപക്ഷ സിനിമയിലൂടെ തിരിച്ചു വരവിന് ഒരുങ്ങുന്നകാജോൾ ഇങ്ങനെയൊരു ഓഫർ നിരസിക്കാൻ ഇടയില്ലെന്നാണ് ബോളിവുഡിൽ നിന്നുള്ള ശക്തമായ റിപ്പോർട്ടുകൾ.കാജോൾ ഉടൻ അഭിനയിക്കുന്ന ചിത്രം ഒക്ടോബറിൽ ഷൂട്ടിങ് തുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP