Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സണ്ണി ലിയോണിന്റെ അടുത്ത ചിത്രം ഷാരൂഖിനൊപ്പം; കിങ് ഖാൻ നായകനാവുന്ന റായീസിൽ ഹോട്ട് താരം ഐറ്റം ഡാൻസുമായി എത്തും

സണ്ണി ലിയോണിന്റെ അടുത്ത ചിത്രം ഷാരൂഖിനൊപ്പം; കിങ് ഖാൻ നായകനാവുന്ന റായീസിൽ ഹോട്ട് താരം ഐറ്റം ഡാൻസുമായി എത്തും

പോൺ താരമെന്ന ആക്ഷേപങ്ങൾക്ക് ഇനി വിട നല്കാം. സണ്ണി ലിയോൺ ബോളിവുഡിലെ മുഖ്യധാരയിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. നടിയുടെ അടുത്ത ചിത്രം ഷാരൂഖ് ഖാന് ഒപ്പമെന്നാണ് പുതിയ റിപ്പോർട്ട്.

ഷാരൂഖ് ഖാൻ നായകനാകുന്ന 'റായീസ്' എന്ന ചിത്രത്തിൽ ഒരു ഐറ്റം ഡാൻസിലാണ് സണ്ണി സാന്നിദ്ധ്യം അറിയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗാനത്തിൽ കിങ് ഖാനും ഭാഗമാകുന്നതായു സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

സണ്ണിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ, താൻ സന്തുഷ്ടനായിരിക്കുമെന്നും ഷാരൂഖ് പറഞ്ഞു. സണ്ണി മികച്ച നടിയാണെന്ന് പറയാനും അദ്ദേഹം മറന്നില്ല. താനേറെ ബഹുമാനിക്കുന്ന താരമാണ് ഷാരൂഖെന്നായിരുന്നു സണ്ണി ലിയോണിന്റെ പ്രതികരണം.

ഒരു പ്രമുഖ ചാനൽ പരിപാടിയിൽ അവതാരകൻ സണ്ണി ലിയോണിന്റെ ഭൂതകാലം ചികഞ്ഞെടുക്കാൻ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. സംഭവത്തിന് ശേഷം ആമിർ ഖാൻ അടക്കമുള്ള ബോളിവുഡ് താരനിര സണ്ണിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് താരത്തിന് ശുഭ പ്രതീക്ഷ നൽകി പുതിയ വാർത്തകൾ പുറത്തുവരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP