Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിൽ താര സംഘടനയിൽ പോരു മുറുകുന്നു; വിശാലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് ശരത് കുമാർ

തമിഴ്‌നാട്ടിൽ താര സംഘടനയിൽ പോരു മുറുകുന്നു; വിശാലിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്ത് ശരത് കുമാർ

ചെന്നൈ: തമിഴ് നാട്ടിൽ താരസംഘടനയിലെ പോര് മുറുകുന്നു. നടൻ വിശാലിനെതിരെ ശരത് കുമാർ കേസ് കൊടുത്തു. ശരത് കുമാറിനെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് വിശാലിനെതിരെ കേസ് കൊടുത്തത്.

നടികർ സംഘത്തിൽ നിന്നും വേർപെട്ട് വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവർ അണി എന്ന പുതിയ സംഘടനയാണ് ശരത് കുമാറിനെതിരെ മത്സരിക്കുന്നത്. വിശാൽ, കാർത്തി, നാസർ, പൊൻവണ്ണൻ എന്നിവരാണ് ഈ സംഘടനയിൽ ഉള്ളത്. ഒക്ടോബർ 18നാണ് തിരഞ്ഞെടുപ്പ്.

ശരത് കുമാറിനെതിരെ കള്ളക്കഥ പ്രചരിപ്പിക്കുന്ന വിശാൽ പൊതുമാപ്പ് പറയണമെന്നും ഇല്ലെങ്കിൽ കേസ് കൊടുക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രാധിക പറഞ്ഞിരുന്നു. വിശാലിനെതിരെ മാനനഷ്ടക്കേസാണ് ശരത് കുമാർ കൊടുത്തിരിക്കുന്നത്. നടികർ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും തമ്മിൽ വാഗ്വാദങ്ങൾ നടക്കുന്നതിനിടെയാണ് കേസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP