Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താൻ രണ്ട് വട്ടം കുടുംബത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച ആൾ; അങ്ങനെയുള്ള ഞാൻ ഈ പ്രായത്തിൽ സിനിമയ്ക്ക് വേണ്ടി കുടുംബത്തെ ഉപേക്ഷിക്കുമോ? സോഷ്യൽ മീഡിയയ്‌ക്കെതിരെ വിമർശനവുമായി ശാന്തികൃഷ്ണ

താൻ രണ്ട് വട്ടം കുടുംബത്തിന് വേണ്ടി സിനിമ ഉപേക്ഷിച്ച ആൾ; അങ്ങനെയുള്ള ഞാൻ ഈ പ്രായത്തിൽ സിനിമയ്ക്ക് വേണ്ടി കുടുംബത്തെ ഉപേക്ഷിക്കുമോ? സോഷ്യൽ മീഡിയയ്‌ക്കെതിരെ വിമർശനവുമായി ശാന്തികൃഷ്ണ

ലയാള സിനിമാ ലോകത്തെ വിവാഹമോചന വാർത്തകളിൽ ഏറ്റവും ഒടിവിലായി പുറത്ത് വന്നതായിരുന്നു നടി ശാന്തികൃഷ്ണയുടെ രണ്ടാം വിവാഹമോചന വാർത്ത. കൊല്ലം സ്വദേശിയും അമേരിക്കൻ വ്യവസായിയുമായ ബജോർ സദാശിവനുമായുള്ള വിവാഹ ബന്ധമാണ് ശാന്തികൃഷ്ണ ഒഴിഞ്ഞത്. സിനിമയ്ക്ക് വേണ്ടി നടി ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നു വെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്നാൽ പുറത്ത് വന്ന വാർത്തകൾക്കെതിരെ ശാന്തികൃഷ്ണ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി തന്റെ വിവാഹ മോചനത്തെ സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന നുണക്കഥകൾക്കെതിരെ പ്രതികരിച്ചത്്.

തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കു ന്നതെല്ലാം വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് ശാന്തി കൃഷ്ണ പറഞ്ഞു.സിനിമയ്ക്ക് വേണ്ടിയാണ് താൻ കുടുംബജീവിതം ഉപേക്ഷിച്ചത് എന്ന വാർത്തയാണ് കേൾക്കുന്നത്. എന്നാൽ കുടുംബജീവിതത്തിന് വേണ്ടി രണ്ടു വട്ടം സിനിമ ഉപേക്ഷിച്ചയാളാണ് താൻ. അങ്ങനെയുള്ള ഞാൻ ഈ പ്രായത്തിൽ ഭർത്താവിനെയും മക്കളെയും സിനിമയ്ക്കു വേണ്ടി ഉപേക്ഷിക്കുമോ? അത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതെല്ലാം നുണക്കഥകളാണ്. ആരാണ് ഇങ്ങനെ നുണകൾ പടച്ചു വിടുന്നതെന്നും ശാന്തികൃഷ്ണ ചോദിക്കുന്നു.

ആദ്യവിവാഹബന്ധം വേർപെടുത്തിയപ്പോൾ വേർപിരിയലിന്റെ വേദന നന്നായി മനസിലാ ക്കിയിരുന്നു. ഒരു വട്ടം കൂടി അത്തരത്തിൽ തന്നെ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വിവാഹജീവിതത്തിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഒരുക്കവുമായിരുന്നു. എന്നിട്ടും അതു സംഭവിച്ചു. നമ്മൾ ആഗ്രഹിക്കുന്നതല്ലല്ലോ ജീവിതത്തിൽ സംഭവിക്കുകയെന്നും ശാന്തികൃഷ്ണ പറയുന്നു.

22 വർഷങ്ങൾക്ക് ശേഷമാണ് ശാന്തികൃഷ്ണ ഒരു അഭിമുഖം നൽകുന്നത്കൈരളിയിലെ ജെബി ജംഗഷൻ എന്ന പരിപാടിയിൽ ഒരു അഭിമുഖം നൽകിയതൊഴിച്ചാൽ തീർത്തും അജ്ഞാത ജീവിതം നയിക്കുകയായിരുന്നു നടി.

നടൻ ശ്രീനാഥിനെയാണ് ശാന്തികൃഷ്ണ ആദ്യം വിവാഹം ചെയ്തിരുന്നത്. ശാന്തികൃഷ്ണ മലയാളത്തിലെ മുൻനിര നടിയായി തിളങ്ങി നിന്ന വേളയിലായിരുന്നു ഇവരുടെ വിവാഹം. മലയാളം മുഴവൻ ശ്രദ്ധിച്ചതായിരുന്നു ആ താര വിവാഹം. നടൻ ശ്രീനാഥിനെ വിവാഹം ചെയ്തതോടെ ശാന്തി കൃഷ്ണ അഭിനയത്തിൽ നിന്നും വിട്ടു നിന്നു.എന്നാൽ അധികം വൈകാതെ ഇവർ വിവാഹമോചിതരായി. തുടർന്ന് ശാന്തികൃഷ്ണ വീണ്ടും അഭിനയ രംഗത്തെത്തി. പിന്നീടായിരുന്നു 1998 ൽ കൊല്ലം സ്വദേശി ബജോർ സദാശിവനുമായുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹത്തിന് ശേഷം ഭർത്താവിനും കുട്ടികൾക്കുമൊപ്പം ബാംഗ്ലൂരിൽ തീർത്തും സ്വകാര്യജീവിതം നയിച്ചുവരികയായിരുന്നു ശാന്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP